ഇന്ത്യൻ സംസ്കാരവുമായി അടുത്ത ബന്ധമുണ്ട് സ്വർണം എന്ന മഞ്ഞ ലോഹത്തിന്. പൊതുവേ പാരമ്പര്യമായ എല്ലാ ചടങ്ങുകൾക്കും, വിവാഹ ആവശ്യങ്ങൾക്കും സ്വർണം ഒരു ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. ദീപാവലിക്ക് സ്വർണം വാങ്ങുന്നവർ അവരുടെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണ് എന്നത് മറ്റൊരു സംസ്കാരമാണ്. സത്യത്തിൽ സ്വർണം വാങ്ങിയാൽ ഐശ്വര്യം വരുമോ? ഇതൊരു വിശ്വാസമാണ്. പക്ഷേ അതിനുമപ്പുറം സ്വർണം ഒരു സുരക്ഷിതമായ നിക്ഷേപമാണ്. അതിനു വേണ്ടി സ്വർണ നിക്ഷേപങ്ങളിൽ നിക്ഷേപം തുടങ്ങാൻ ശ്രദ്ധിക്കൂ...
നിലവിൽ രാജ്യത്ത് നിരവധി നിക്ഷേപങ്ങളുണ്ട്. ആഭരണങ്ങൾ, സ്വർണ്ണ നാണയങ്ങൾ, സ്വർണ ബാറുകൾ എന്നിവയുടെ രൂപത്തിൽ നിങ്ങൾക്ക് സ്വർണ്ണം വാങ്ങാം. സ്വർണം കൈവശം വെക്കാതെ തന്നെ സ്വർണം വാങ്ങാം. അതായത്, നിങ്ങൾക്ക് ഡിജിറ്റൽ ഗോൾഡ്, സോവറിൻ ഗോൾഡ് ബോണ്ടുകൾ, ഗോൾഡ് ഇ.ടി.എഫുകൾ തുടങ്ങിയ ഓപ്ഷനുകൾ സ്വീകരിക്കാം. സ്വർണം ഒരു മികച്ച ആസ്തിയാണ്. എന്നാൽ ഇതിന് മുകളിൽ നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ ഗോൾഡിനും ഇത് ബാധകമാണ്.
ഒരു വ്യക്തിയുടെ കൈവശം സൂക്ഷിക്കാവുന്ന സ്വർണത്തിനും കണക്കുണ്ട്. വിവാഹം കഴിഞ്ഞ സ്ത്രീക്ക് 500 ഗ്രാം സ്വർണം കരുതാം. വിവാഹം കഴിക്കാത്ത സ്ത്രീക്ക് 250 ഗ്രാം സ്വർണം വരെ കൈവശം വെക്കാം. പുരുഷൻമാർക്ക് 100 ഗ്രാം സ്വർണം വരെ സൂക്ഷിക്കാം. ഈ സ്വർണത്തിനൊന്നും നികുതി നൽകേണ്ടതില്ല.
ഇനി സ്വർണത്തിന്റെ നികുതിയെ കുറിച്ച് പരിശോധിക്കാം...
1. സ്വർണാഭരണത്തിന്റെ നികുതി
ദീർഘകാല മൂലധന നേട്ടത്തിലും (LTCG) ഹ്രസ്വകാല മൂലധന നേട്ടത്തിലും (STCG) സ്വർണത്തിന് നികുതിയുണ്ട്. ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചപ്പോൾ സ്വർണ്ണത്തിൻ്റെ LTCG 20% ൽ നിന്ന് 12.5% ആയി കുറച്ചു. അതായത് LTCG കുറച്ചതിന് കാരണമെന്തെന്നാൽ നിങ്ങൾ രണ്ട് വർഷത്തേക്ക് സ്വർണം കൈവശം വെക്കുകയും പിന്നീട് അത് വിൽക്കുകയും ചെയ്താൽ 12.5% LTCG നികുതി നൽകേണ്ടിവരും. 2024ലെ ബജറ്റിൽ സ്വർണ നിക്ഷേപങ്ങളുടെ സൂചിക നിർത്തലാക്കിയിരുന്നു. മാത്രമല്ല ഫിസിക്കൽ ഗോൾഡിന്റെ STCG കാലയളവ് മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറച്ചു.
2.സ്വർണ മ്യൂച്വൽ ഫണ്ടുകൾ
ഈ വർഷത്തിൽ ബജറ്റിൽ നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. പുതിയ നിയമപ്രകാരം, ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള ഹോൾഡിംഗ് കാലയളവ് കുറയും. പക്ഷേ നികുതി നിരക്കിൽ മാറ്റമുണ്ടാകില്ല.

3. ഗോൾഡ് ഇ.ടി.എഫ്
ഒരു ഗോൾഡ് ഇ.ടി.എഫ് വാങ്ങിയാൽ നിങ്ങൾക്ക് ലഭിക്കേണ്ട നേട്ടങ്ങൾ നികുതി വിധേയമായ വരുമാനത്തിലേക്ക് കൂട്ടിച്ചേർക്കുകയും ഹോൾഡിംഗ് കാലയളവ് പരിഗണിക്കാതെ ബാധകമായ സ്ലാബ് നിരക്കുകളിൽ നികുതി ചുമത്തുകയും ചെയ്യും. ഉദാഹരണത്തിന് നിങ്ങൾ 2025 മാർച്ച് 31-ന് ശേഷം ഒരു ഗോൾഡ് ഇ.ടി.എഫ് വാങ്ങുകയും 12 മാസത്തിന് ശേഷം അത് വിൽക്കുകയും ചെയ്താൽ, ഇൻഡെക്സേഷൻ ആനുകൂല്യമില്ലാതെ 12.5% നികുതി നൽകേണ്ടി വരും.
4. സോവറിൻ ഗോൾഡ് ബോണ്ടുകൾ
കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾ ഒരു സോവറിൻ ഗോൾഡ് ബോണ്ട് (SGB) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ( ആർബിഐ ) വിൽക്കുകയാണെങ്കിൽ അതിന് STCG അല്ലെങ്കിൽ LTCG നികുതിയില്ല. നിലവിൽ ഈ വർഷത്തെ ബജറ്റിന് ശേഷവും ഈ നിയമത്തിൽ മാറ്റമില്ല. എന്നാൽ കാലാവധിക്കു മുന്നേ മൂന്ന് വർഷത്തിനുള്ളിൽ ബോണ്ട് വിൽക്കുകയാണെങ്കിൽ, അത് നികുതി വിധേയമായ വരുമാനത്തിലേക്ക് ചേർക്കുകയും സ്ലാബ് നിരക്കുകളിൽ നികുതി ചുമത്തുകയും ചെയ്യും.
5. സ്വർണാഭരണങ്ങൾ വിൽക്കുമ്പോൾ
സ്വർണാഭരണം വിൽക്കുന്നതിനെ കുറിച്ച് കൃത്യമായ നികുതി വിവരം വ്യക്തമാക്കാൻ സാധിക്കില്ല. അവ എത്രകാലം നിങ്ങളുടെ കൈവശം വച്ചിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വർണാഭരണം വിൽക്കുമ്പോൾ കണക്കാക്കുന്നത്. സാധാരണഗതിയിൽ ഹ്രസ്വകാല മൂലധന നേട്ടത്തിൻ്റെയോ ദീർഘകാല മൂലധന നേട്ടത്തിൻ്റെയോ അടിസ്ഥാനത്തിലാണ് ആഭരണം വിൽക്കുമ്പോൾ നികുതി ചുമത്തുന്നത്.
6. സമ്മാനമായി ലഭിച്ച സ്വർണത്തിന് നികുതി
ആഘോഷ വേളകളിൽ നിങ്ങൾക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ സ്വർണം സമ്മാനമായി തന്നേക്കാം. അത്തരം സ്വർണത്തിന് സാധാരണയായി നികുതി ഇളവ് ലഭിക്കാറുണ്ട്. എന്നാൽ 50,000 രൂപയിൽ കൂടുതൽ വിലയുള്ള സ്വർണം മറ്റൊരാളിൽ നിന്ന് സമ്മാനമായി ലഭിച്ചാൽ അതിന് നികുതി അടയ്‌ക്കേണ്ടി വരും.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications