ഭവന വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ പണി പാളിയേക്കാം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വീടോ ഫ്‌ളാറ്റോ വാങ്ങിക്കുവാനുള്ള തയ്യാറെടുപ്പില്‍ ഭവന വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ പോവുകയാണോ നിങ്ങള്‍? എങ്കില്‍ നിര്‍ബന്ധമായും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏതൊരു വ്യക്തിയും ഭവന വായ്പയാക്കായി അപേക്ഷിക്കും മുമ്പ് ചില ഹോം വര്‍ക്കുകള്‍ ചെയ്യേണ്ടതുണ്ട്. വായ്പ എടുക്കുന്നതിന് മുമ്പായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയാസങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകുവാന്‍ സാധിക്കും. അതോടൊപ്പം നിങ്ങളുടെ പ്രതിമാസ ബഡ്ജറ്റ് താളം തെറ്റാതെ തന്നെ വായ്പാ തിരിച്ചടവും നടത്താം.

 

നിങ്ങള്‍ വലിയൊരു തുകയാണ് ഭവന വായ്പയ്ക്കായി അപേക്ഷിക്കുന്നത് എങ്കില്‍ ബാങ്ക് നിങ്ങളുടെ വായ്പാ അപേക്ഷ അംഗീകരിക്കുവാനുള്ള സാധ്യത കുറവാണ്. ആദ്യമായി നിങ്ങള്‍ക്ക് എത്ര തുക വായ്പയായി ലഭിക്കുവാന്‍ അര്‍ഹതയുണ്ട് എന്ന് കണ്ടെത്താം. അത് നിങ്ങളുടെ വരുമാനവും നിലവിലെ മറ്റ് ബാധ്യതകളും അടിസ്ഥാനമാക്കിയാണിരിക്കുന്നത്.

ഭവന വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ പണി പാളിയേക്കാം!

നിങ്ങള്‍ വാങ്ങിക്കുവാനിരിക്കുന്ന വീടോസ ഫ്‌ളാറ്റോ ഉള്‍ക്കൊള്ളുന്ന പ്രൊജക്ട് മറ്റ് നിയമ നടപടികളെല്ലാം പാലിച്ചിട്ടുള്ളവയാണെന്ന് ഉറപ്പാക്കുക. ബാങ്ക് പുറത്തുവിട്ടിരിക്കുന്ന പട്ടിക പരിശോധിച്ച് നിങ്ങളുടെ പ്രൊജക്ട് ലിസ്റ്റ് ചെയ്യപ്പെട്ടതാണോ അല്ലയോ എന്ന് മനസ്സിലാക്കി വയ്ക്കാം. ഇത് വേഗത്തില്‍ ഭവന വായ്പ അനുവദിച്ചു ലഭിക്കുവാന്‍ നിങ്ങളെ സഹായിക്കും.

നിങ്ങള്‍ക്ക് നിലവില്‍ സേവിംഗ്‌സ് അക്കൗണ്ടോ, സാലറി അക്കൗണ്ടോ ഉള്ള ബാങ്കില്‍ തന്നെ ഭവന വായ്പയ്ക്കായി അപേക്ഷിക്കുന്നതാണ് അഭികാമ്യം. ബാങ്കിന് നേരത്തേ തന്നെ നിങ്ങളുടെ വായ്പാ ചരിത്രവും, ജോലി ചെയ്യുന്ന സ്ഥാപനം, വരുമാനം തുടങ്ങിയ വ്യക്തിഗത കാര്യങ്ങളും അറിയാമെങ്കില്‍ കെവൈസി പ്രക്രിയ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. ഏറെ നാള്‍ കാത്തിരിക്കാതെ വേഗത്തില്‍ വായ്പ ലഭ്യമാകുവാന്‍ ഇത് നിങ്ങള്‍ക്ക് സഹായകമാകും.

വായ്പകളെ സംബന്ധിച്ച് അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറിന് വലിയ പ്രാധാന്യമാണുള്ളത്. പലപ്പോഴും നിങ്ങളുടെ തിരിച്ചടവ് ചരിത്രവും ക്രെഡിറ്റ് സ്‌കോറും (സിബില്‍ സ്‌കോര്‍) അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ ഒരു വ്യക്തിയ്ക്ക് വായ്പ നല്‍കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നത്. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നതാണെങ്കില്‍ വേഗത്തില്‍ വായ്പ ലഭിച്ചേക്കാം. കൂടാതെ ചില ബാങ്കുകള്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ള വ്യക്തികള്‍ക്ക് കുറഞ്ഞ ചിലവില്‍ വായ്പ നല്‍കുകയും ചെയ്യുന്നുണ്ട്.

 

നിങ്ങള്‍ക്ക് ഉയര്‍ന്ന ഒരു തുക വായ്പയായി ആവശ്യമുണ്ട്, പക്ഷേ വരുമാനം കണക്കാക്കുമ്പോള്‍ അത്രയും വലിയ തുക വായ്പയായി ലഭിക്കുവാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുമില്ല എന്ന അവസ്ഥയിലാണ് നിങ്ങളെങ്കില്‍ ഒരു പങ്കാളിത്ത വായ്പയെക്കുറിച്ച് ആലോചിക്കാം. നിങ്ങളുടെ പങ്കാളിയുമായി ചേര്‍ന്നോ, മാതാപിതാക്കളുമായി ചേര്‍ന്നോ, സഹോദരങ്ങളുമായി ചേര്‍ന്നോ വായ്പ എടുക്കാം. ഇനി നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വായ്പാ തിരിച്ചടവനായി ഉയര്‍ന്ന കാലയളും വായ്പാ ദാതാവിനോട് ആവശ്യപ്പെടാം. ഇത് ഓരോ മാസത്തെ ഇഎംഐ തുകയില്‍ കുറവ് വരുത്തുകയും ബഡ്ജറ്റിന് തിരിച്ചടിയാകാതെ വായ്പാ തിരിച്ചടവ് കൃത്യമായി നടക്കുകയും ചെയ്യും.

ഒരു വീട് സ്വന്തമാക്കുകയെന്നത് ജീവിതാഭിലാഷമായി കണക്കാക്കുന്നവരാണ് നമ്മളില്‍ പലരും. ഭവന വായ്പകള്‍ സര്‍വ്വ സാധാരണമായി ലഭിക്കുന്ന ഇക്കാലത്ത് മിക്കവരും വീട് സ്വന്തമാക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗവും ഇതുതന്നെ. പക്ഷേ, ഇത്തരത്തില്‍ ഭവന വായ്പയെടുത്ത് വീട് വാങ്ങിയതിന് ശേഷമാവും ഇതുമൂലം ഉണ്ടാവുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ നാം തിരിച്ചറിയുക. നിങ്ങളുടെ വരുമാനത്തിന്റെ ഭൂരിഭാഗവും മാസതവണകള്‍ അടയ്ക്കാന്‍ മാത്രമെ തികയാറുണ്ടാവൂ. പലപ്പോഴും തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുമ്പോള്‍, മുന്‍നിശ്ചയിച്ചതിനെക്കാള്‍ അധികം തുക മിക്കവരും ചെലവാക്കാറുണ്ട്.

ഭാവി ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വീട് വാങ്ങുമ്പോള്‍/ നിര്‍മ്മിക്കുമ്പോള്‍ ഇത്തരം ചെലവുകള്‍ സ്വാഭാവികമാണ്. സ്റ്റാംപ് ഡ്യൂട്ടി, ബ്രോക്കറേജ് തുടങ്ങിയ ഫിക്സഡ് കോസ്റ്റുകളും ഇതില്‍ വരുന്നു. ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പലരും 20 ശതമാനം മിനിമം ഡൗണ്‍ പേയ്മെന്റുള്ള വ്യക്തിഗത വായ്പ എടുക്കാന്‍ നിര്‍ബന്ധിതരാവുകയും ശേഷിക്കുന്ന തുക ദീര്‍ഘകാല ബാധ്യതയാവുകയും ചെയ്യുന്നു. ഒരു വീട് വാങ്ങുമ്പോള്‍ മിക്കവരും ചെയ്യുന്ന അബദ്ധമാണ് ചെലവ് നീട്ടുന്നത് അല്ലെങ്കില്‍ പല കാര്യങ്ങള്‍ക്കും അമിതമായി പണം ചെലവഴിക്കുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നിങ്ങളെ തള്ളിവിടാന്‍ സാധ്യതയുണ്ട്.

നിലവിലെ ആവശ്യകതയും നിങ്ങളുടെ വരുമാനവും മാത്രമായിരിക്കണം ഒരു വീട് വാങ്ങുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടാവേണ്ടത്. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങളുടെ വരുമാനത്തില്‍ വര്‍ധവുണ്ടാകുമ്പോള്‍ മാത്രം വീട് പുതുക്കിപ്പണിയുന്നതോ വലിപ്പം കൂട്ടുന്നതോ ആയ പദ്ധതികള്‍ ആസൂത്രണം ചെയ്യുക. മാസവരുമാനത്തിന്റെ 35-40 ശതമാനത്തിനുള്ളില്‍ മാത്രമെ വായ്പ തിരിച്ചടവിന്റെ മാസതവണ ഉണ്ടാവാന്‍ പാടുള്ളൂ എന്ന അലിഖിത നിയമം നിങ്ങള്‍ പാലിച്ചാല്‍ ഒരു പരിധിവരെ ഇതുമൂലം ഉണ്ടാവുന്ന ബാധ്യത ഒഴിവാക്കാം.

Read more about: home loan
English summary

know these special tips if you are about to buy a house or flat and are going to apply for home loan | ഭവന വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ പണി പാളിയേക്കാം!

know these special tips if you are about to buy a house or flat and are going to apply for home loan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X