നമ്മളെല്ലാവരുടേയും പോക്കറ്റുകളിലും പേഴ്സുകളിലുമൊക്കെയായി കറന്‍സി നോട്ടുകള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടാകും. എന്നാല്‍ എപ്പോഴെങ്കിലും ഈ കറന്‍സി നോട്ടുകള്‍ എങ്ങനെയാണ് നിര്‍മിക്കുന്നത് എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? മിക്ക ആ
നമ്മളെല്ലാവരുടേയും പോക്കറ്റുകളിലും പേഴ്സുകളിലുമൊക്കെയായി കറന്‍സി നോട്ടുകള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടാകും. എന്നാല്‍ എപ്പോഴെങ്കിലും ഈ കറന്‍സി നോട്ടുകള്‍ എങ്ങനെയാണ് നിര്‍മിക്കുന്നത് എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? മിക്ക ആള്‍ക്കാരുടേയും ധാരണ കടലാസ് കൊണ്ടാണ് കറന്‍സി നോട്ടുകള്‍ നിര്‍മിച്ചിരിക്കുന്നത് എന്നാണ്.

പേപ്പറിന് ദീര്‍ഘകാലം കാര്യക്ഷമമായി നിലനില്ക്കുവാന് സാധിക്കുകയില്ല. അതിനാല്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നതിനായി കോട്ടണ്‍ ഉപയോഗിച്ചാണ് കറന്‍സി നോട്ടുകള്‍ നിര്‍മിക്കുന്നത്. അതിനാല്‍ അവ കേടുപാടുകള്‍ കൂടാതെ ദീര്‍ഘകാലം ഉപയോഗിക്കുവാന്‍ സാധിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ഒരു കറന്‍സി നോട്ട് പൂര്‍ണമായും 100 ശതമാനം കോട്ടണ്‍ ആണ്.
കോട്ടണ്‍ പേപ്പറിനേക്കാള്‍ ബലമുള്ളതാണ്. അതിനാല്‍ അവ എളുപ്പത്തില്‍ കീറിപ്പോവുകയില്ല. നമ്മുടെ രാജ്യത്ത് മാത്രമല്ല മറ്റ് പല രാജ്യങ്ങളിലും കറന്‍സി നിര്‍മിക്കുവാന്‍ കോട്ടണ്‍ ഉപയോഗിക്കുന്നുണ്ട്. കോട്ടണില്‍ ലിനന്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കറന്‍സി നോട്ടുകള്‍ നിര്‍മിക്കുമ്പോള്‍ കോട്ടണ്‍ ഒരു ജലാറ്റിന്‍ ലായനിയില്‍ സംയോജിപ്പിക്കുകയും അതുവഴി അവയ്ക്ക് ദീര്‍ഘകാലം നിലനില്ക്കുവാനുള്ള ഈട് സ്വായക്തമാവുകയും ചെയ്യുന്നു.
ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ക്ക് ഒട്ടേറെ സുരക്ഷാ സവിശേഷതകളുണ്ട്. അതുവഴി കൗണ്ടര്‍ഫോയില്‍ നോട്ടുകള്‍ എളുപ്പത്തില്‍ തിരിച്ചറിയുവാനും സാധിക്കും. സമയാ സമയങ്ങളില്‍ ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ രൂപ കല്പ്പനയില് മാറ്റം വരുത്താനും കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ശ്രദ്ധിക്കാറുണ്ട്.
നിയമ പ്രകാരം ഇന്ത്യയില്‍ ബാങ്ക് നോട്ടുകള്‍ അച്ചടിക്കുവാനുള്ള അധികാരമുള്ളത് റിസര്‍വ് ബാങ്കിന് മാത്രമാണ്. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് ഓരോ വര്‍ഷവും ആവശ്യകത കണക്കാക്കി അതിന്റെ ഡിനോമിനേഷനുകള്‍ക്ക് അനുസരിച്ചാണ് റിസര്‍വ് ബാങ്ക് പുതിയ നോട്ടുകള്‍ അച്ചടിച്ച് പുറത്തിറക്കുന്നത്.
ആര്‍ബിഐയുടെ നിയമങ്ങള്‍ പ്രകാരം പഴകി നശിച്ച കറന്‍സിയും ബാങ്കില്‍ നിന്ന് കൈമാറ്റം ചെയ്ത് പുതിയ നോട്ട് വാങ്ങിക്കാം. കീറിയ നോട്ടിന് പകരമായുള്ള തുക ബാങ്ക് നിങ്ങള്‍ക്ക് തരും. ചിലപ്പോള്‍ നമ്മുടെ അശ്രദ്ധ കാരണം കറന്‍സി കീറിപ്പോയേക്കാം. പഴയ കറന്‍സിയാണെങ്കില്‍ ബാഗില്‍ നിന്നോ പേഴ്സില്‍ നിന്നോ പുറത്തെടുക്കുമ്പോള്‍ കീറിപ്പോകുവാനുള്ള സാധ്യത ഏറെയാണ്. നിങ്ങളുടെ കൈയ്യില്‍ അത്തരം കീറിയതും, പഴകിയതുമായ നോട്ടുകളുണ്ടെങ്കില്‍ ബാങ്കുകളെ സമീപിച്ച് അവ മാറ്റി വാങ്ങുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
വ്യാജമല്ലാത്ത നോട്ട് ആണെങ്കില്‍ എല്ലാ കീറിയ, പഴകിയ നോട്ടുകളും ബാങ്കുകള്‍ സ്വീകരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ നിര്‍ദേശം. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് സമീപത്തുള്ള ബാങ്ക് ശാഖകളില്‍ നിന്ന് തന്നെ കറന്‍സികള്‍ മാറ്റി വാങ്ങിക്കുവാന്‍ സാധിക്കും. ഇതിനായി പ്രത്യേക ചാര്‍ജുകളൊന്നും തന്നെ ബാങ്ക് ഈടാക്കുകയില്ല. കൂടാതെ നിങ്ങള്‍ ആ ബാങ്കിന്റെ ഉപയോക്താവ് ആയിരിക്കണമെന്ന നിബന്ധനയുമില്ല. നിങ്ങള്‍ക്ക് തൊട്ടടുത്തുള്ള ബാങ്ക് ശാഖ ഏതാണോ അവിടെ ചെന്ന് നിങ്ങള്‍ക്ക് കീറിയ കറന്‍സി നോട്ടുകള്‍ മാറ്റി വാങ്ങിക്കാം.
എന്നാല്‍ നോട്ട് നിങ്ങള്‍ക്ക് മാറ്റി തരണമോ എന്ന തീരുമാനം അതാത് ബാങ്കിന്റേത് ആയിരിക്കും. അതായത് നിര്‍ബന്ധമായും നോട്ട് മാറി തന്നേ പറ്റൂ എന്ന് നിങ്ങള്‍ക്ക് ബാങ്കിനോട് ആവശ്യപ്പെടാന്‍ സാധിക്കില്ല എന്നര്‍ഥം. ബാങ്കില്‍ കീറിയ നോട്ടുകള്‍ സമര്‍പ്പിക്കുമ്പോള്‍ , അവ മനപൂര്‍വം കീറിയത് ആണോ എന്ന് ബാങ്കുകള്‍ പരിശോധിക്കാറുണ്ട്. അതിന് പുറമേ നോട്ടിന്റെ അവസ്ഥയും ബാങ്ക് വിലയിരുത്തും. അതിന് ശേഷം മാത്രമാണ് ബാങ്ക് കീറിയ നോട്ടിന് പകരം തുക നിങ്ങള്‍ക്ക് നല്‍കുക. കറന്‍സി നോട്ട് വ്യാജമല്ല എങ്കില്‍, നോട്ടിന്റെ അവസ്ഥ തൃപ്തികരമായ നിലയിലാണെങ്കില്‍ ബാങ്ക് എളുപ്പത്തില്‍ നിങ്ങള്‍ക്ക് നോട്ട് മാറ്റി പകരം നോട്ട് നല്‍കും.
കത്തിയെരിയപ്പെട്ടതോ കഷ്ണങ്ങളായി വേര്‍പ്പെടുത്തപ്പെട്ടതോ ആയ കറന്‍സികള്‍ ബാങ്കുകള്‍ മാറ്റി നല്കുകയില്ല. അത്തരം കറന്‍സി നോട്ടുകള്‍ ആര്‍ബിഐയുടെ ഇഷ്യൂ ഓഫീസില്‍ മാത്രമാണ് നിക്ഷേപിക്കുവാന്‍ സാധിക്കുക. അതേ സമയം അത്തരം നോട്ടുകള്‍ ഉപയോഗിച്ച് ബാങ്കുകളില്‍ നിങ്ങള്‍ക്ക് നികുതി അടയ്ക്കുവാനോ ബില്‍ പേ ചെയ്യുവാനോ സാധിക്കും. അതുകൂടാതെ ബാങ്കില്‍ അത്തരം നോട്ടുകള്‍ നിക്ഷേപിക്കുന്നത് വഴി നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് തുക വര്‍ധിപ്പിക്കുവാനും നിങ്ങള്‍ക്ക് സാധിക്കും.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications