നാളത്തെ വരുമാനം ഇന്ന് ഉപയോഗിക്കുന്ന രീതിയാണ് വ്യക്തിഗത വായ്പകള്‍ എന്ന് വേണമെങ്കില്‍ നമുക്ക് പറയാം. ഭവന വായ്പയോ, വിദ്യാഭ്യാസ വായ്പയോ ഒക്കെപ്പോലെ വളരെയധികം നൂലാമാലകള്‍ ബാങ്കുകളില്‍ നിന്നും വ്യക്തിഗത വായ്പകള്‍ ലഭ്യമാകുന്നതി
നാളത്തെ വരുമാനം ഇന്ന് ഉപയോഗിക്കുന്ന രീതിയാണ് വ്യക്തിഗത വായ്പകള്‍ എന്ന് വേണമെങ്കില്‍ നമുക്ക് പറയാം. ഭവന വായ്പയോ, വിദ്യാഭ്യാസ വായ്പയോ ഒക്കെപ്പോലെ വളരെയധികം നൂലാമാലകള്‍ ബാങ്കുകളില്‍ നിന്നും വ്യക്തിഗത വായ്പകള്‍ ലഭ്യമാകുന്നതിന് ഇല്ല എന്നതും വ്യക്തിഗത വായ്പകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. വളരെ ലളിതമായ പ്രക്രിയകളാണ് മിക്കവാറും എല്ലാ ബാങ്കുകള്‍ക്കും വ്യക്തിഗത വായ്പകള്‍ക്കുള്ളത്.

നിങ്ങള്‍ക്ക് ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ നിലവില്‍ തന്നെ വളരെ ആകര്‍ഷകങ്ങളായ ഓഫറുകളുമായി വ്യക്തിഗത വായ്പാ വാഗ്ദാനങ്ങള്‍ ലഭിച്ചു കാണണം. എളുപ്പത്തില്‍ നമ്മുടെ ആവശ്യത്തിനനുസരിച്ച് ലഭിക്കുമെങ്കിലും വ്യക്തിഗത വായ്പകളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അവയുടെ പലിശ നിരക്കാണ്. താരതമ്യേന ഉയര്‍ന്ന പലിശ നിരക്കാണ് വ്യക്തിഗത വായ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കാറുള്ളത്. വ്യക്തിഗത വായ്പകള്‍ ഈടില്ലാത്ത വായ്പകളാണ് എന്നതാണ് അതിന്റെ കാരണം. നിലിവില്‍ വ്യക്തിഗത വായ്പകള്‍ക്ക് രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്ക് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 8.45 ശതമാനം മുതല്‍ 13.80 ശതമാനം വരെയാണ് വ്യക്തിഗത വായ്പകള്‍ക്ക് പലിശ ഈടാക്കുന്നത്. 2021 സെപ്തംബര്‍ 11 മുതല്‍ ഡിസംബര്‍ 31 വരെ ബാങ്ക് വ്യക്തിഗത വായ്പകളുടെ പ്രൊസസിംഗ് ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്. ഇന്‍ഡ്യന്‍ ബാങ്കില്‍ 9.05 ശതമാനം മുതല്‍ 13.65 ശതമാനം വരെയാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക്. വായ്പാ തുകയുടെ 1 ശതമാനം പ്രൊസസിംഗ് ചാര്‍ജായി ഈടാക്കും. യൂനിയന്‍ ബാങ്ക് വ്യക്തിഗത വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്ക് 9.30 ശതമാനം മുതല്‍ 13.40 ശതമാനം വരെയാണ്. വായാപാ തുകയുടെ 0.50 ശതമാനം വരെ, ചുരുങ്ങിയത് 500 രൂപ പ്രൊസസിംഗ് ചാര്‍ജായി ഈടാക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 9.60 ശതമാനം മുതല്‍ 13.85 ശതമാനം വരെയാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക്. വായ്പാ തുകയുടെ 1.50 ശതമാനം വരെ ബാങ്ക് പ്രൊസസിംഗ് ചാര്‍ജായി ഈടാക്കും. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 10.25 ശതമാനം മുതല്‍ 14.15 ശതമാനം വരെയാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക്. വായ്പാ തുകയുടെ 2 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജ്.
എച്ച്ഡിഎഫ്സി ബാങ്കില്‍ 10.25 ശതമാനം മുതല്‍ 21.00 ശതമാനം വരെ പലിശ നിരക്കാണ് വ്യക്തിഗത വായ്പകള്‍ക്ക് ഈടാക്കുന്നത്. വായ്പാ തുകയുടെ 2.50 ശതമാനം വരെ ബാങ്ക് പ്രൊസസിംഗ് ചാര്‍ജായി ഈടാക്കും. കൊഡാക് മഹീന്ദ്ര ബാങ്ക് വ്യക്തിഗത വായ്്പകള്ക്ക് ഈടാക്കുന്നത് 10.25 ശതമാനം മുതല്‍ 24.00 ശതമാനം വരെ പലിശ നിരക്കാണ്. വായ്പാ തുകയുടെ 2 ശതമാനം വരെ പ്രൊസസിംഗ് ചാര്‍ജായും ബാങ്ക് ഈടാക്കും.
യൂകോ ബാങ്കില്‍ 10.30 ശതമാനം മുതല്‍ 10.55 ശതമാനം വരെയാണ് വ്യക്തിഗത വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്ക്. വായ്പാ തുകയുടെ 1 ശതമാനം വരെയായിരിക്കും പ്രൊസസിംഗ് ചാര്‍ജായി ഈടാക്കുന്നത്. 10.30 ശതമാനം മുതല്‍ 12.05 ശതമാനം വരെയാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക്. വായ്പാ തുകയുടെ 0.40 ശതമാനം മുതല്‍ 0.75 ശതമാനം വരെ ബാങ്ക് പ്രൊസസിംഗ് ചാര്‍ജായി ഈടാക്കും. ബാങ്ക് ഓഫ് ഇന്ത്യയില്‍ 10.35 ശതമാനം മുതല്‍ 12.35 ശതമാനം വരെയാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക്. വായ്പാ തുകയുടെ 2 ശതമാനം വരെ ബാങ്കുകള്‍ പ്രൊസസിംഗ് ചാര്‍ജായി ഈടാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications