ഏറ്റവും ഉയര്‍ന്ന ആദായം ഏത് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിന്നും?

രാജ്യത്ത് ഒമ്പത് തരത്തിലുള്ള സമ്പാദ്യ പദ്ധതികള്‍ പോസ്റ്റ് ഓഫീസിന് കീഴില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ നിക്ഷേപകര്‍ക്ക് 8.6 ശതമാനം വരെ ആദായം ഉറപ്പു നല്‍കുന്ന പദ്ധതികളുമുണ്ട്. അധികം റിസ്‌ക് എടുക്കുവാന്‍ താത്പര്യമില്ലാത്

രാജ്യത്ത് ഒമ്പത് തരത്തിലുള്ള സമ്പാദ്യ പദ്ധതികള്‍ പോസ്റ്റ് ഓഫീസിന് കീഴില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ നിക്ഷേപകര്‍ക്ക് 8.6 ശതമാനം വരെ ആദായം ഉറപ്പു നല്‍കുന്ന പദ്ധതികളുമുണ്ട്. അധികം റിസ്‌ക് എടുക്കുവാന്‍ താത്പര്യമില്ലാത്ത, എന്നാല്‍ മികച്ച ആദായം ഉറപ്പാക്കുന്ന ചില പോസ്റ്റ് ഓഫീസ് പദ്ധതികള്‍ ഏതൊക്കെയാണെന്ന് നമുക്കിവിടെ പരിശോധിക്കാം.

ഏറ്റവും ഉയര്‍ന്ന ആദായം ഏത് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിന്നും?

സര്‍ക്കാര്‍ പിന്തുണയുള്ളതും നികുതി ലാഭം സാധ്യമായതുമായ മികച്ച മൂന്ന് നിക്ഷേപ മാര്‍ഗങ്ങളാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടും സുകന്യ സമൃദ്ധി അക്കൗണ്ടും മുതിര്‍ന്ന പൗന്മ·ാര്‍ക്ക് മാത്രം അനുവദനീയമായിട്ടുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമും. നിരവധി വര്‍ഷങ്ങളായി പിപിഎഫ് സാധാരണ നിക്ഷേപകരുടേയും ശമ്പള വേതനക്കാരുടേയും ഏറ്റവും പ്രിയപ്പെട്ട നിക്ഷേപമായി തുടരുകയാണ്.

നികുതിയിളവും പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആദായവുമാണ് നിക്ഷേപകരെ ആകര്‍ഷിച്ചുപോരുന്നത്. പിപിഎഫിനൊപ്പം സുകന്യ സമൃദ്ധി അക്കൗണ്ടും ഇപ്പോള്‍ നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ പ്രിയപ്പെട്ട നിക്ഷേപമായി സുകന്യ മാറിയിട്ടുണ്ട്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) നിക്ഷേപവും സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ ) നിക്ഷപവും ഏവര്‍ക്കും സുപരിചിതമായ നിക്ഷേപ പദ്ധതികള്‍ തന്നെയാണ്. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി സമ്പാദ്യം സൃഷ്ടിക്കുവാന്‍ ഈ ഇരു നിക്ഷേപ പദ്ധികളും നിക്ഷേപകനെ സഹായിക്കുന്നു. കൂടാതെ നികുതി മുക്തമായ ഉറപ്പുള്ള ആദായവും നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. എസ്എസ്വൈ അക്കൗണ്ട് പെണ്‍ കുട്ടികളുടെ പേരില്‍ മാത്രമേ ആരംഭിക്കുവാന്‍ സാധിക്കുകയുള്ളൂ. അതേ സമയം പിപിഎഫ് അക്കൗണ്ട് ആര്‍ക്ക് വേണമെങ്കിലും ആരംഭിക്കാവുന്നതാണ്.

ഈ രണ്ടു ഉപകരണങ്ങളും ട്രിപ്പിള്‍ ഇ ( എക്‌സംപ്റ്റ്, എക്‌സംപ്റ്റ്, എക്‌സംപ്റ്റ്) വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. അതായത് ഇതില്‍ നിക്ഷേപിക്കുമ്പോഴും ഇതിനു ലഭിക്കുന്ന പലിശയ്ക്കും നിക്ഷേപം പിന്‍വലിക്കുമ്പോഴും നികുതി നല്‍കേണ്ടതില്ല. നിക്ഷേപത്തിന്റെ പലിശ ഈ നിക്ഷേപ കാലാവധിയോളം കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കും. മെച്യൂരിറ്റി സമയത്താണ് ഇവ രണ്ടില്‍നിന്നും തുക പിന്‍വലിക്കുവാന്‍ സാധിക്കുക.

ഈ രണ്ട് നിക്ഷേപോപാധികളിലും 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് ആദായനികുതി നിയമം 80 സിയില്‍ ഉള്‍പ്പെടുത്തി നികുതിയിളവു ലഭിക്കുന്നത്. പിപിഎഫ് അക്കൗണ്ട് തുറക്കാന്‍ ഏറ്റവും ചുരുങ്ങിയത് 500 രൂപയും സുകന്യ സമൃദ്ധി തുടങ്ങുവാന്‍ 1000 രൂപയുമാണ് വേണ്ടത്.

പിപിഎഫിന് 7.9 ശതമാനവും സുകന്യ സമൃദ്ധിക്ക് 8.4 ശതമാനവുമാണ് പലിശ. ഇതിന്റെ പലിശ നിരക്ക് സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലും സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കും. ലഘു സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്ന പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം.

ഇതിന്റെ പലിശ മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 എന്നീ തീയതികളില്‍ നിക്ഷേപകനു ലഭിക്കും. അറുപതു വയസ് പൂര്‍ത്തിയായ എല്ലാ വ്യക്തികള്‍ക്കും ഈ അക്കൗണ്ട് തുറക്കാം. ഒരു വ്യക്തിക്ക് സ്വന്തമായും പങ്കാളിയോടൊപ്പം സംയുക്തമായും അക്കൗണ്ട് തുറക്കാം. അക്കൗണ്ട് തുറക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. പരമാവധി നിക്ഷേപിക്കാവുന്ന തുക 15 ലക്ഷം രൂപയാണ്. ഒരു ലക്ഷം രൂപയില്‍ താഴെയുള്ള തുകയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാഷ് ആയി നല്‍കി അക്കൗണ്ട് തുറക്കാം. അല്ലെങ്കില്‍ ചെക്ക് വഴിയേ നിക്ഷേപം നടത്താനാകൂ.

ഈ നിക്ഷേപത്തിന്റെ കാലാവധി അഞ്ചു വര്‍ഷമാണ്. നിക്ഷേപത്തിന് നോമിനേഷന്‍ സൗകര്യം ലഭ്യമാണ്. അക്കൗണ്ട് തുറക്കുന്ന സമയത്തോ അതിനുശേഷമോ നോമിനിയെ വയ്ക്കാം. നിബന്ധനകള്‍ക്കു വിധേയമായി നിക്ഷേപം അവസാനിപ്പിക്കാം. അക്കൗണ്ട് തുടങ്ങി ഒരു വര്‍ഷത്തിനുശേഷം അവസാനിപ്പിച്ചാല്‍ പലിശനിരക്കില്‍നിന്ന് 1.5 ശതമാനം കുറയ്ക്കും. രണ്ടുവര്‍ഷത്തിനുശേഷമാണ് അവസാനിപ്പിക്കുന്നതെ ങ്കില്‍ ഒരു ശതമാനമാണ് കുറയ്ക്കുക.

പലിശ വരുമാനം 10000 രൂപയ്ക്കു മുകളിലാണെങ്കില്‍ സ്രോതസില്‍ നികുതി കിഴിക്കും. പലിശ വരുമാനത്തിനു നികുതിയിളവു ലഭിക്കുകയില്ല. പതിനഞ്ചു ലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാമെങ്കിലും 80 സിയില്‍ ഉള്‍പ്പെടുത്തി 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവു ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X