മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക)- സാമ്പത്തികമായി ഗുണദോഷ സമ്മിശ്രാവസ്ഥ നിലനില്‍ക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കും.സാമ്പത്തിക മായി നേട്ടങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. ക്രയവിക്രയങ്ങള്‍ നടത്തുന്നവര്വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്തില്ലെങ്കില്‍ നഷ്ടങ്ങള്‍ വരാനിടയുണ്ട്. കാര്‍ഷികരംഗത്തു പ്രവര്‍ത്തി ക്കുന്നവര്‍ക്കും പല തരത്തിലുള്ള സാമ്പത്തിക പ്രതിബന്ധങ്ങള്‍ അനുഭവപ്പെട്ടേക്കാം. വളരെ ശ്രദ്ധിച്ച് എല്ലാം ചെയ്യുക.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) - അനുകൂലമായ സാമ്പത്തികസ്ഥിതി വന്നു ചേരും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതിലൂടെ അധികവരുമാന മാര്‍ഗ്ഗം കണ്ടെത്തും. കച്ചവടക്കാര്‍ക്ക് അവരവരുടെ ബിസിനസ്സ് കൂടുതല്‍ വിപുലീകരി ക്കുന്നതിനുള്ള അവസരമുണ്ടാകും. പുതിയ ഗൃഹം വാങ്ങുന്നതിനു കഴിയും.ഭൂമിയുടെ ക്രയവിക്രയം നടത്തുമ്പോള്‍ നഷ്ടമുണ്ടാവാതെ സൂക്ഷിക്കുക.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 1/4) - സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. നൂതന സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. എല്ലാകാര്യത്തിലും ഗുണാത്മ കമായ മാറ്റങ്ങള്‍ വന്നുചേരുന്നതാണ്. കച്ചവടക്കാര്‍ക്ക് അപ്രതീക്ഷികമായ നേട്ടങ്ങള്‍ ഉണ്ടാകും. കര്‍ഷകര്‍ക്കും ഗുണാനുഭവങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. വസ്തു വാഹനാദികളുടെ ക്രയവിക്രയത്തിലൂടെ സാമ്പത്തികനേട്ടങ്ങള്‍ കൈവരിക്കുന്നതിനു സാധിക്കുന്നതാണ്. നൂതന ഗൃഹം വാങ്ങുന്നതിനു കഴിയും.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/2, പൂയം, ആയില്യം) - പുതിയ സാമ്പത്തിക വരുമാനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനു ശ്രമിക്കുന്നതാണ്. ദീര്‍ഘകാലമായുള്ള ലക്ഷ്യങ്ങള്സാധിക്കും. വ്യാപാര രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ക്കു സാധ്യത കാണുന്നു. പുതിയ വാഹനം, സ്ഥലം ഇവ വാങ്ങുന്നതിന് അവസരമുണ്ടാകുന്നതാണ്.പൊതുവെ വളരെ ഗുണാത്മകമായ മാറ്റങ്ങള്‍ സാമ്പത്തികസ്ഥിതിയില്‍ ഉണ്ടാകുന്നതാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - സാമ്പത്തികമായി ശ്രദ്ധിക്കേണ്ട കാലഘട്ടമാണ്.പ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങളുണ്ടാകുന്നത് സാമ്പത്തികസ്ഥിതിയെ ബാധിക്കും. ധനനഷ്ടങ്ങള്‍ക്കു സാധ്യത. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് വളരെ വിശദമായി പഠിച്ചു വേണം. കച്ചവടക്കാര്‍ക്ക് നഷ്ടങ്ങള്‍ക്കു സാധ്യത കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കണം. ഗൃഹത്തിന് ജീര്‍ണ്ണതകള്‍ ബാധിക്കുന്നതിലൂടെ അധിക ചിലവുകള്‍ വരാം.
കന്നിക്കൂറ് (ഉത്രം 1/2, അത്തം, ചിത്തിര 3/4) - ധനപരമായി ജാഗ്രത വേണ്ടതാണ്. അപ്രതീക്ഷിതമായ ധനാഗമം ഉണ്ടായേക്കാം. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. ധനപരമായി ബിസിനസ്സുകള്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ക്കു സാധ്യത കാണുന്നു. വളരെ സൂക്ഷ്മത യോടുകൂടിതന്നെ എല്ലാ കാര്യങ്ങളും ചെയ്തു മുന്നോട്ടു പോകുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4) - പൊതുവെ സാമ്പത്തികാവസ്ഥഗുണകരമായിരിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. കാര്യവിജയമുണ്ടാകും.കര്‍ഷകര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിനു സാധിക്കും. പുതിയ വസ്തുവാഹനാദികള്‍ വാങ്ങുന്നതിന് അവസരമുണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കും. പുതിയ സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുകയും ചെയ്യുന്നതാണ്.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) - ഗുണകരമായ സാമ്പത്തികസ്ഥിതികാണുന്നു. നേട്ടങ്ങള്‍ പലതുമുണ്ടാകും. കച്ചവട രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെപുരോഗതി ഉണ്ടാകും. ക്രയവിക്രയങ്ങളിലൂടെ ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും.
നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. വളരെ ആദായകരമായ പുതിയപ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതാണ്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - സാമ്പത്തികസ്ഥിതിയില്‍ കൂടുതലായി ശ്രദ്ധ ആവശ്യമാണ്. അപ്രതീക്ഷിതമായി ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാം. കച്ചവടരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. വാഹന വില്‍പ്പനയും മറ്റും നടത്തുന്നവര്‍ വളരെ ശ്രദ്ധ പാലിക്കുക. ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തേണ്ടത് വളരെ ആവശ്യമായിരിക്കുന്ന ഘട്ടമാണ് ഇത്.
മകരക്കൂറ് (ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2) - ധനപരമായ സ്ഥിതിയില്‍ വളരെ ശ്രദ്ധ ആവശ്യമുള്ളതായി കാണുന്നു. ഇടപാടുകള്‍ ശ്രദ്ധിച്ചു വടത്തുക.വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്ന ഇടപാടുകളില്‍ ശ്രദ്ധ വേണം. റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ നഷ്ടമൊഴിവാക്കാന്‍ ശ്രദ്ധിക്കുക. വാഹന വില്‍പ്പനയുടെ സമയത്തും സൂക്ഷ്മതആവശ്യമുണ്ട്. അശ്രദ്ധയും ആലോചനക്കുറവും കാരണം നഷ്ടങ്ങള്‍ അനുഭവപ്പെടുന്നതിനു സാധ്യത.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - സാമ്പത്തികസ്ഥിതി അനുകൂല മായിരിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിലൂടെ അധിക വരുമാനം ലഭിക്കും. നൂതന സംരംഭങ്ങളിലൂടെ ആദായം വര്‍ദ്ധിക്കും. കച്ചവടക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. പുതിയ കച്ചവടത്തിലൂടെ നേട്ടങ്ങള്‍ കൈവരിക്കും. റിയല്‍ എസ്റ്റേറ്റ്, വാഹന ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങള്‍ കാണുന്നു. കര്‍ഷകര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സാമ്പത്തികസ്ഥിതി അനുകൂലമായിരിക്കും. പുരോഗതി കൈവരിക്കുന്നതിനു സാധിക്കും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കും. അതുവഴി വളരെ ആദായം കരസ്ഥമാക്കുന്നതാണ്. വസ്തു ഇടപാടിലൂടെ നേട്ടങ്ങള്‍ക്കു സാധ്യതയുണ്ട്. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതുവഴി അധിക വരുമാനം കൈവരിക്കാനായിട്ട് അവസരമുണ്ടാകുന്നതാണ്. കച്ചവട രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെയധികം പുരോഗതി കൈവരിക്കുന്നതിനും
സാധിക്കുന്നതാണ്.
More From GoodReturns

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം

ഇതുവരെ ഇടിഞ്ഞത് 13,520 രൂപ, പൊന്നിന്റെ തിളക്കം കുറയുന്നു, കല്യാണപാർട്ടികൾക്ക് ആശ്വാസം

Gold Rate Live: യുദ്ധത്തിൽ തകർന്ന് സ്വർണം, ഇന്നും പവന്റെ വില കുറഞ്ഞു, തത്സമയം വിവരങ്ങൾ അറിയാം

പോസ്റ്റ് ഓഫീസിൽ 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കൂ; മാസം 9,250 രൂപ കയ്യിൽ വാങ്ങാം

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

വിപണിയിലെ ചാഞ്ചാട്ടം റിട്ടയർമെന്റ് കാലത്തെ ബാധിക്കുമോ? പണം നഷ്ടമാകുന്നത് ഒഴിവാക്കാൻ ചില വഴികൾ

എട്ടാം ശമ്പള കമ്മീഷൻ: നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി, നിങ്ങളുടെ നിർദ്ദേശം എങ്ങനെ നൽകാം..?

ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ഇന്ത്യയിൽ വില കൂട്ടാനാകാതെ കമ്പനികൾ, കാരണമിതാണ്

സാമ്പത്തിക വർഷം അവസാനിക്കുന്നു; മാർച്ച് 31-ന് മുൻപ് നിങ്ങൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ

Eid-ul-Fitr 2026: കേരളത്തിലും ഗൾഫിലും പെരുന്നാൾ എന്ന്..? ചന്ദ്രൻ എപ്പോൾ ദൃശ്യമാകും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications