മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) - സാമ്പത്തിക നില പൊതുവെ അനുകൂലമായിരിക്കും. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുവാന്‍ അവസരമുണ്ടാകും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. ധനമിടപാടുകള്‍ സൂക്ഷ്മതയോടെ ചെയ്യേണ്ടത് ആവശ്യമായി കാണുന്നു.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - സാമ്പത്തികനില പൊതുവെ ഗുണദോഷ സമ്മിശ്രമായി തുടരുന്നതാണ്. നൂതനമായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരമുണ്ടാകും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുവാന്‍ ശ്രമം നടത്തും. കച്ചവടക്കാര്‍ക്ക് അപ്രതീക്ഷിതമായ ചില പ്രതികൂലാവസ്ഥകളെ നേരിടേണ്ടതായി വന്നേക്കാം. ശ്രദ്ധിക്കുക.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - സാമ്പത്തിക നിലയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ വരുമാന സ്രോതസ്സുകള്‍ക്കായി അന്വേഷണം നടത്തും. നൂതന സംരംഭം തുടങ്ങുന്നതിന് സാധിക്കും. പൊതുവെ ശ്രദ്ധാപൂര്‍വ്വം എല്ലാ കാര്യങ്ങളും ചെയ്യേണ്ടതാണ്. സ്ഥല കച്ചവടം നടത്തുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെണ്‍പത്മരാഗം ധരിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)- സാമ്പത്തികനിലയില്‍ പുരോഗതി യുണ്ടാകും. മനസ്സില്‍ വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. അത് വിജയകരമാകുന്നതിലൂടെ സാമ്പത്തിക പുരോഗതി വന്നുചേരുന്നതുമാണ്. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കാണുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - അവിചാരിതമായ ചില സാമ്പത്തിക പ്രതികൂലാവസ്ഥകള്‍ ഉണ്ടായേക്കാം. കച്ചവടക്കാര്‍ക്ക് ചില പ്രയാസങ്ങള്‍ ഉടലെടുത്തേക്കാം. ധനപരമായ ഇടപാടുകള്‍ വളരെ സൂക്ഷ്മതയോടെ നടത്തേണ്ടതാണ്. പല കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കാണുന്നു. പൊതുവെ ശ്രദ്ധ പാലിക്കുക.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) - സാമ്പത്തികമായി പലവിധ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. കച്ചവടക്കാര്‍ക്ക് വളരെ ഗുണകരമായ മാറ്റങ്ങള്‍ അനുഭവപ്പെടും. പ്രവര്‍ത്തന രംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സാധ്യത കാണുന്നുണ്ട്. ശ്രദ്ധാപൂര്‍വ്വം വളരെ ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതാണ്.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ഈയാഴ്ച സാമ്പത്തിക നേട്ടങ്ങള്‍ പലതും വന്നുചേരുന്നതാണ്. സ്വന്തം ബിസിനസ്സ് ചെയ്യുന്നവര്‍ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. യുവാക്കള്‍ക്ക് കച്ചവട രംഗത്ത് വളരെ നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നു. പുതിയ പ്രവര്‍ത്തനരംഗത്ത് പ്രവേശിക്കുമ്പോള്‍ വളരെ സശ്രദ്ധം കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. അശ്രദ്ധ ഒഴിവാക്കേണ്ടതാണ്.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) - സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. പുതിയ പ്രവര്‍ത്തി മേഖലയില്‍ പ്രവേശിക്കുന്നതിന് സാധിക്കും. ഇതിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. നൂതന സംരംഭങ്ങളുടെ പ്രയോജനം ലഭിക്കുന്നതാണ്. കാര്‍ഷികരംഗത്ത് നിന്നും ആദായം ലഭിക്കുന്നതാണ്. വെണ്‍പവിഴം ധരിക്കുന്നത് ഉത്തമം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - നൂതനസംരംഭങ്ങളില്‍ പ്രവേശിക്കുന്നവര്‍ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. അശ്രദ്ധ കാരണം വളരെ വിഷമാവസ്ഥകള്‍ ഉണ്ടാകാതെ നോക്കണം. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. ഈയാഴ്ചയില്‍ വളരെയധികം സാമ്പത്തിക സൂക്ഷ്മത പാലിക്കുക.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - ഈയാഴ്ചയില്‍ സാമ്പത്തികമായി പ്രതികൂലാവസ്ഥ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. കച്ചവടക്കാര്‍ക്ക് ധനനഷ്ടം ഉണ്ടാകുന്നതിന് സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. അവിചാരിതമായ സാമ്പത്തിക പ്രയാസങ്ങള്‍, കൃഷി നഷ്ടങ്ങള്‍ ഇവയ്ക്ക് സാധ്യതകള്‍ കാണുന്നുണ്ട്. കര്‍മ്മരംഗത്ത് വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല.വിദ്രുമരത്നം ധരിക്കുക.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - പൊതുവെ ഗുണമുള്ള ആഴ്ചയായിരിക്കും. അപ്രതീക്ഷിതമായ നേട്ടങ്ങള്‍ പലതുമുണ്ടാകുന്നതാണ്. കര്‍മ്മരംഗത്ത് നേട്ടങ്ങളും പുരോഗതിയും ഉണ്ടാകും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശിക്കുന്നതിന് അവസരമുണ്ടാകുന്നതാണ്. നൂതന സംരംഭങ്ങളിലൂടെ നേട്ടങ്ങള്‍ കൈവരിക്കും. വെണ്‍പത്മരാഗം ധരിക്കുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ഗുണദോഷ സമ്മിശ്രമായ സാമ്പത്തികാവസ്ഥ ഉണ്ടാകുന്നതാണ്. അപ്രതീക്ഷിതമായ ചിലധനനഷ്ടങ്ങള് ഉണ്ടാകാനിടയുണ്ട്. കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യതകള്‍ കാണുന്നതിനാല്‍ വളരെ ശ്രദ്ധിച്ച് എല്ലാ കാര്യങ്ങളും ചെയ്യുക. സാമ്പത്തിക ബിസിനസ്സ് ചെയ്യുന്ന മേഖലകള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായേക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications