ഈ ആഴ്ച്ച എങ്ങനെയായിരിക്കും? മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ? പുതിയ ആഴ്ച്ചയെ കുറിച്ച് ആശങ്കയുണ്ടോ നിങ്ങൾക്ക്? എങ്കിൽ അറിയാം ഓരോ നക്ഷത്രക്കാരുടെയും അടുത്തവാരത്തേക്കുള്ള സാമ്പത്തിക വാരഫലം. ഡിസംബർ 28 മുതൽ ജനുവരി 03 വരെയുള്ള സാമ്പത്തിക വാരഫലമാണ് ചുവടെ നൽകുന്നത്.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) - പൊതുവെ അനുകൂല സാമ്പത്തിക സ്ഥിതി ഉണ്ടാകും. നൂതനമായ സംരംഭം തുടങ്ങുന്നതിലൂടെ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. കച്ചവടരംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍. ഗൃഹവാഹനാദികള്‍ നേടാന്‍ സാധ്യത.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - ഗുണാത്മകമായ സാഹചര്യം ഉണ്ടാകും. വിവിധ മേഖലകളില്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടനം നടത്തുന്നവര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരും. ജീവിതത്തില്‍ അടിസ്ഥാന നേട്ടം കൈവരിക്കാന്‍ സാധ്യത.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - സാമ്പത്തികമായി ചില പ്രതികൂല സ്ഥിതി വരാം. കച്ചവടക്കാര്‍ക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടം വരാം. വിവിധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് പ്രതികൂലസ്ഥിതി വരാം. പണമിടപാടുകള്‍ ശ്രദ്ധിക്കുക.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - സാമ്പത്തിക സ്ഥിതി ഗുണദോഷസമമായിരിക്കുന്നതാണ്. കച്ചവടങ്ങള്‍ ചെയ്യുന്നവര്‍ക്ക് നഷ്ടങ്ങള്‍ വരാം. പണമിടപാടുകള്‍ വളരെ ശ്രദ്ധിക്കണം. വിവിധ രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ചില നേട്ടങ്ങള്‍ ലഭിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - ഗുണമുള്ള അന്തരീക്ഷമുണ്ടാകും. സാമ്പത്തികമായി ഗുണം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് പല നേട്ടങ്ങള്‍ ഉണ്ടാകും. സ്വയം തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് പലവിധ ഗുണങ്ങള്‍ കൈവരുന്നതായി കാണുന്നു.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) - ഗുണാത്മകമായ നല്ല സാമ്പത്തിക സ്ഥിതി കാണുന്നു. നൂതന സംരംഭങ്ങളിലൂടെ നേട്ടമുണ്ടാകും. ധനപരമായി പുതിയ കാഴ്ചപ്പാട് വച്ചുപുലര്‍ത്തും. കച്ചവടക്കാര്‍ക്ക് വിവിധ രീതിയില്‍ നേട്ടങ്ങള്‍ കൈവരും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ഗുണദോഷസമ്മിശ്രമായ സ്ഥിതി കാണുന്നു. പ്രവര്‍ത്തനങ്ങളുടെ ഗുണഫലം ലഭിക്കും. കച്ചവടരംഗത്തുള്ളവര്‍ക്ക് വളരെ നേട്ടങ്ങള്‍ ലഭിക്കും. ഗൃഹവാഹനാദി നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിക്കും.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) - സാമ്പത്തികമായി ഗുണം ചെറിയ തോതില്‍ ലഭിക്കും. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കാവുന്ന സാഹചര്യമുണ്ടാകും. വസ്തുവിന്റെ ക്രയവിക്രയങ്ങള്‍ വളരെ ശ്രദ്ധിച്ചു ചെയ്യുക. ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന സമയമാണ് ഇത്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - ഗുണകരമായി പല സാഹചര്യങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു സാധിക്കുന്നതായി കാണുന്നു.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - പൊതുവെ തടസ്സങ്ങള്‍ക്കു സാധ്യത. സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ക്ക് പലവിധത്തില്‍ തടസ്സവിഷമതകള്‍ വരാം. കച്ചവടങ്ങള്‍ ചെയ്യുന്നവര്‍ക്ക് ചില വിപരീത സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. ജീവിതത്തില്‍ വളരെ ശ്രദ്ധയോടെ എല്ലാം ചെയ്യുക.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - സാമ്പത്തികമായി പ്രതികൂലാവസ്ഥ ഉണ്ടാകുന്നതിനു സാധ്യത. കച്ചവടക്കാര്‍ക്ക് നഷ്ടങ്ങള്‍ വരാം. വീടിനോ, വാഹനത്തിനോ കേടുപാടുകള്‍ വരുന്നത് നഷ്ടങ്ങള്‍ക്ക് കാരണമാകാം. പണമിടപാടുകള്‍ എല്ലാംതന്നെ വളരെ ശ്രദ്ധിച്ചു ചെയ്യുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പൊതുവെ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭം തുടങ്ങും. ജോലിയില്‍ ഉയര്‍ച്ച ലഭിക്കും. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. പുതിയ വസ്തു വാഹനാദികള്‍ വാങ്ങാന്‍ സാധ്യതയുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications