ഈ ആഴ്ച്ച എങ്ങനെയായിരിക്കും? മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ? പുതിയ ആഴ്ച്ചയെ കുറിച്ച് ആശങ്കയുണ്ടോ നിങ്ങൾക്ക്? എങ്കിൽ അറിയാം ഓരോ നക്ഷത്രക്കാരുടെയും അടുത്തവാരത്തേക്കുള്ള സാമ്പത്തിക വാരഫലം. ജൂണ്‍ 22 മുതല്‍ 28 വരെയുള്ള സാമ്പത്തിക വാരഫലമാണ് ചുവടെ നൽകുന്നത്.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) - പൊതുവെ അനുകൂലമാണ്. സാമ്പത്തിക പുരോഗതി ലഭിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. കച്ചവടക്കാര്‍ക്കു നേട്ടങ്ങള്‍ക്ക് സാധ്യത. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരം.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - പൊതുവെ ഗുണമുള്ള സമയം. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് അനുകൂലമാറ്റങ്ങള്‍ക്കു സാധ്യത. കൂടുതല്‍ പ്രയോജനകരമായ സാഹചര്യങ്ങള്‍ ലഭിക്കും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - സാമ്പത്തികമായി ഗുണദോഷസമ്മിശ്രാവസ്ഥ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. പണമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. കച്ചവടക്കാര്‍ ശ്രദ്ധ പാലിക്കുക
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - ഗുണദോഷ സമസ്ഥിതി കാണുന്നു. ധനമിടപാടുകള്‍ ശ്രദ്ധിക്കണം. യാത്രാവസരങ്ങളില്‍ ധനനഷ്ടമുണ്ടാകാന്‍ സാധ്യത. തൊഴില്‍പരമായി നഷ്ടങ്ങള്‍ വന്നേക്കാം. നൂതന സംരംഭങ്ങള്‍ക്ക് അനുകൂല സമയമല്ല.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - അനുകൂലമായ സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി ചിന്തിക്കുന്ന കാര്യങ്ങള്‍ നടക്കും. തൊഴില്‍പരമായി ധനനേട്ടങ്ങള്‍ ലഭിക്കും. പുതിയ തൊഴില്‍ മേഖലയില്‍ പ്രവേശിക്കും. വസ്തുവാഹനാദികള്‍ വാങ്ങാന്‍ ശ്രമിക്കും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) - നേട്ടങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. എങ്കിലും അമിതമായ പണച്ചിലവിനു സാധ്യത. തൊഴില്‍പരമായി കൂടുതല്‍ ശ്രദ്ധിക്കുക. പണമിടപാടുകളില്‍ സൂക്ഷ്മത പാലിക്കുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - അനുകൂല സമയമാണ്. നല്ല പുരോഗതി ഉണ്ടാകും. പുതിയ തൊഴിലില്‍ പ്രവേശിക്കും. നൂതന സംരംഭത്തിലൂടെ കൂടുതല്‍ ആദായമുണ്ടാകാന് സാധ്യത. പുതിയ ഗൃഹം വാങ്ങുന്നതിനു ചിന്തിച്ചേക്കും.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) - ഗുണദോഷ സമാവസ്ഥ കാണുന്നു. തൊഴില്‍ രംഗത്ത് മന്ദത ഉണ്ടാകും. ജീവിതത്തില്‍ നഷ്ടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. വസ്തുവിന്റെ ക്രയവിക്രയത്തിലൂടെ നഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - സാമ്പത്തിക പുരോഗതിയുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ കൂടുതല്‍ ആദായമുണ്ടാകും. ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരാം. ധനമിടപാടുകള്‍ വളരെ ശ്രദ്ധിക്കുക.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - തടസ്സങ്ങള്‍ പല രീതിയില്‍ വരാം. തൊഴില്‍ രംഗത്ത് നഷ്ടങ്ങള്‍ക്കു സാധ്യതയുണ്ട്. ദീര്‍ഘകാലമായി ചിന്തിക്കുന്ന ചില ലക്ഷ്യങ്ങള്‍ സാധിക്കും. പുതിയ ഗൃഹം വാങ്ങുവാന്‍ അവസരമുണ്ടാകും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - പൊതുവെ തടസ്സങ്ങള്‍ വരാം. കര്‍മ്മരംഗത്ത് സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നതിനു സാധ്യത. അശ്രദ്ധയും ആലോചനക്കുറവും കാരണം നഷ്ടങ്ങള്‍ വരാം. ധനസംബന്ധമായി ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ഗുണകരമായ സമയമാണ്. സാമ്പത്തിക പുരോഗതി ലഭിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങുവാന്‍ കഴിയും. പുതിയ വാഹനം വാങ്ങുന്നതിനു സാധ്യത. നേട്ടങ്ങള്‍ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ



Click it and Unblock the Notifications