ഈ ആഴ്ച്ച എങ്ങനെയായിരിക്കും? മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ? പുതിയ ആഴ്ച്ചയെ കുറിച്ച് ആശങ്കയുണ്ടോ നിങ്ങൾക്ക്? എങ്കിൽ അറിയാം ഓരോ നക്ഷത്രക്കാരുടെയും അടുത്തവാരത്തേക്കുള്ള സാമ്പത്തിക വാരഫലം. സെപ്തംബർ 14 മുതൽ 20 വരെയുള്ള സാമ്പത്തിക വാരഫലമാണ് ചുവടെ നൽകുന്നത്.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) - പൊതുവെ സാമ്പത്തികനില അനുകൂലമാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടങ്ങളിലൂടെ സാമ്പത്തിക പുരോഗതി നേടും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - സാമ്പത്തികമായി അനുകൂലാവസ്ഥയുണ്ടാകും. തൊഴില്‍പരമായി വളരെ നേട്ടങ്ങള്‍ക്കു സാധ്യത. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ധനപരമായ നേട്ടങ്ങള്‍ വരും. ദീര്‍ഘനാളത്തെ പ്രയത്നം സഫലമാകും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - ഗുണദോഷസമ്മിശ്ര സാമ്പത്തിക സ്ഥിതി കാണുന്നു. തൊഴില്‍ മേഖലയില്‍ ചില നഷ്ടങ്ങള്‍ വരാം. കച്ചവടക്കാര്‍ക്ക് സാമ്പത്തികലാഭ സാധ്യതയുണ്ട്. ധനമിടപാടുകള്‍ എല്ലാം ശ്രദ്ധിച്ചു നടത്തേണ്ടതാണ്.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - പൊതുവെ ഗുണദോഷസമ്മിശ്രസ്ഥിതിയാണ്. ധനപരമായ ഇടപാടുകള്‍ ബിസിനസ്സായി ചെയ്യുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചില പ്രതീകൂലാവസ്ഥകള് വരാം. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് വളരെ സൂക്ഷ്മതയോടെ വേണം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - ധനപരമായി അനുകൂല സമയമാണ്. സാമ്പത്തിക പുരോഗതി ലഭിക്കും. തൊഴില്‍ രംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നത് ഗുണം ചെയ്യും. വസ്തു ക്രയവിക്രയത്തിലൂടെ വളരെ നേട്ടങ്ങള്‍ ലഭിക്കുന്നതിനു സാധ്യത.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) - പൊതുവെ ഗുണകരമായ മാറ്റങ്ങളുടെ സമയമല്ല. തടസ്സങ്ങള്‍ കാരണം കച്ചവടരംഗത്ത് നഷ്ടങ്ങള്‍ വന്നേക്കാം. ധനമിടപാടുകള്‍ വളരെ ശ്രദ്ധിച്ചു നടത്തുക. വസ്തു വാഹനാദികള്‍ വാങ്ങുമ്പോള്‍ വളരെ ശ്രദ്ധിക്കുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ധനപരമായി അനുകൂല സ്ഥിതി നിലനില്ക്കും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. വസ്തു ക്രയവിക്രയത്തിലൂടെ ഗുണം ലഭിക്കും. കച്ചവടക്കാര്‍ക്ക് ഗുണം ലഭിക്കുന്നതാണ്.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) - പൊതുവെ തടസ്സങ്ങള്‍ വരാം. തൊഴില്‍ രംഗത്ത് നഷ്ടങ്ങള്‍ക്ക് സാധ്യത. നൂതന സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. ഗൃഹോകരണങ്ങള്ക്ക് കേടുപാടുകള്‍ വരുന്നതിലൂടെയും ധനനഷ്ടമുണ്ടാകാം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - പല രീതിയില്‍ നേട്ടങ്ങള്‍ക്ക് സാധ്യത. തൊഴില്‍ രംഗത്ത് ഗുണാനുഭവങ്ങള്‍ ലഭിക്കും. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ സാമ്പത്തിക പുരോഗതി നേടുന്നതിനു സാധിക്കുന്നതാണ്. പൊതുവെ ഗുണകരസ്ഥിതി.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - ഗുണകരമായ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ ചില പ്രയോജനങ്ങള്‍ ലഭിക്കും. വസ്തുവാഹനാദികള്‍ വാങ്ങുവാന്‍ കഴിയും. പുതിയ ഗൃഹോപകരണങ്ങള്‍ ലഭിക്കുവാന്‍ സാധ്യത.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകാം. തൊഴില്‍ രംഗത്ത് വിവിധ രീതിയില്‍ നഷ്ടങ്ങള്‍ക്കു സാധ്യത. കച്ചവടക്കാര്‍ക്ക് പൊതുവെ സാമ്പത്തിക വിഷമതകള്‍ വരുവാന്‍ സാധ്യതയുള്ള സമയമാണ്. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു ചെയ്യുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പൊതുവെ അനുകൂല സമയമാണ്. സാമ്പത്തികമായ പുരോഗതി ലഭിക്കും. തൊഴില്‍ രംഗത്ത് പലവിധ ഗുണങ്ങള്‍ ഉണ്ടാകും. ക്രയവിക്രയങ്ങള്‍ ചെയ്ത് ധനം നേടുന്നതിന് അവസരമുണ്ടായേക്കാം.
More From GoodReturns

ഇപിഎഫ് അക്കൗണ്ടിൽ പലിശ എത്തിത്തുടങ്ങി; നിങ്ങളുടെ ബാലൻസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?



Click it and Unblock the Notifications