ദില്ലി: എസ്ബിഐക്ക് പിന്നാലെ കൊട്ടാക്ക് മഹീന്ദ്ര ബാങ്കും ഭവന വായ്പുകളുടെ പലിശ നിരക്ക് കുറച്ചു. 10 ബേസിസ് പോയിന്റാണ് പലിശ കുറഞ്ഞത്. ഇതോടെ 6.65 ശതമാനമായി കൊട്ടാക്ക് മഹീന്ദ്ര ബാങ്കിന്റെ ഭവന വായ്പാ നിരക്ക്. മാര്‍ച്ച് 1 മുതല്‍ 31 വരെ പുതിയ നിരക്ക് നിരക്ക് പ്രാബല്യത്തില്‍ തുടരും. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ നിരക്കാണ് കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. എല്ലാ വായ്പാ തുകയിലും 6.65 ശതമാനം പലിശ നിരക്ക് ലഭ്യമാണ്. ഇതേസമയം, അപേക്ഷകന്റെ ക്രെഡിറ്റ് സ്കോറും ലോണ്‍ ടു വാല്യു (എല്‍ടിവി) അനുപാതവും വിലയിരുത്തിയാകും പലിശ നിരക്കുകള്‍ നിശ്ചയിക്കപ്പെടുക. നേരത്തെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഭവന വായ്പാ നിരക്ക് കുറച്ചിരുന്നു.

മാര്‍ച്ച് 31 വരെ ഭവന വായ്പകള്‍ക്ക് 6.70 ശതമാനം പലിശ നിരക്കാണ് ഈടാക്കുകയെന്ന് എസ്ബിഐ തിങ്കളാഴ്ച്ച അറിയിച്ചു. മാര്‍ച്ച് 31 വരെ വായ്പകളുടെ പ്രോസസിങ് ഫീയും ബാങ്ക് പൂര്‍ണമായി ഒഴിവാക്കി. ഇതേസമയം, വായ്പാ തുകയും സിബില്‍ സ്കോറും ആധാരമാക്കിയാകും എസ്ബിഐ പലിശയിളവ് നല്‍കുക. ഇതിനായി അപേക്ഷകന്റെ തിരിച്ചടവ് ചരിത്രം ബാങ്ക് പരിശോധിക്കും. മുന്‍പ് തിരിച്ചടവുകള്‍ മുടക്കമില്ലാതെ പൂര്‍ത്തിയാക്കിയ അപേക്ഷകര്‍ക്കായിരിക്കും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 6.70 ശതമാനം പലിശ നിരക്കില്‍ വായ്പകള്‍ ലഭിക്കുക.
നിലവില്‍ സിബില്‍ സ്കോറുമായി ബന്ധപ്പെട്ടാണ് ഭവന വായ്പകളുടെ പലിശ എസ്ബിഐ നിശ്ചയിക്കുന്നത്. 75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 6.70 ശതമാനം മുതല്‍ പലിശ നിരക്ക് ആരംഭിക്കും. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് പലിശ നിരക്ക് 6.75 ശതമാനത്തില്‍ നിന്ന് തുടങ്ങും. യോനോ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 5 ബേസിസ് പോയിന്റ് അധിക പലിശയിളവ് എസ്ബിഐ സമര്‍പ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വായ്പയ്ക്കായി അപേക്ഷിക്കുന്ന വനിതകള്‍ക്കും 5 ബേസിസ് പോയിന്റ് അധിക പലിശയിളവ് എസ്ബിഐ വാഗ്ദാനം ചെയ്യും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications