മുംബൈ: പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് (കെഎംബി) സേവിംഗ്സ് അക്കൗണ്ടിലെ നിക്ഷേപത്തിന്റെ പലിശ നിരക്ക് വീണ്ടും കുറച്ചു. ഏറ്റവും അവസാനമായി 0.5 ശതമാനമാണ് കുറച്ചത്. പുതുക്കിയ നിരക്ക് പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള ബാലൻസിന് മെയ് 25 മുതൽ 3.5 ശതമാനമാണ് പലിശ ലഭിക്കുക. ഏപ്രിൽ മാസത്തിൽ രണ്ട് തവണ ബാങ്ക് എസ്ബി നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചിരുന്നു. റിസർവ് ബാങ്ക് റിപ്പോ നിരക്ക് 40 ബേസിസ് പോയിൻറ് കുറച്ച് 4 ശതമാനമായി പരിഷ്കരിച്ചതിനെത്തുടർന്നാണ് പലിശ നിരക്കിൽ മാറ്റം വന്നത്. റസിഡന്റ് അക്കൗണ്ടുകളിലെ നിക്ഷേപത്തിന് മാത്രമേ നിരക്ക് ബാധകമാകൂ.
ഒരു ലക്ഷം വരെയുള്ള എസ്ബി നിക്ഷേപത്തിന്റെ പലിശ നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ച് 3.5 ശതമാനവും ഒരു ലക്ഷത്തിന് മുകളിലുള്ള എസ്ബി നിക്ഷേപത്തിന്റെ പലിശ നിരക്ക് 50 ബേസിസ് പോയിൻറ് കുറച്ച് 4 ശതമാനവുമായാണ് പരിഷ്കരിച്ചിരിക്കുന്നത്. പുതുക്കിയ പലിശ നിരക്ക് മെയ് 25 മുതൽ പ്രാബല്യത്തിൽ വരും. സെൻട്രൽ ബാങ്കും റിവേഴ്സ് റിപ്പോ നിരക്ക് 40 ബിപിഎസ് അതായത് 3.35 ശതമാനമായി കുറച്ചിട്ടുണ്ട്.

ഒരു വര്‍ഷമായി മിക്ക ബാങ്കുകളും വായ്പ-നിക്ഷേപ പലിശയില്‍ കാര്യമായി കുറവ് വരുത്തിവരികയാണ്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് മാര്‍ച്ച് 27-ന് റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചിരുന്നു. അതിനുശേഷം ഇങ്ങോട്ട് ബാങ്കുകള്‍ സ്ഥിര നിക്ഷേപ, സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകള്‍ കാര്യമായി തന്നെ കുറയ്ക്കുന്നുണ്ട്.
ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പലിശ (50 ലക്ഷം വരെയുള്ള നിക്ഷേപത്തിന്) കാല്‍ശതമാനം കുറച്ച് 3.25 ശതമാനമാക്കിയിരുന്നു. 50 ലക്ഷത്തിനുമുകളില്‍ ബാലന്‍സുണ്ടെങ്കില്‍ 3.75 ശതമാനമാണ് പലിശ ലഭിക്കുക. രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്ബിഐയും സേവിംഗ്സ് അക്കൗണ്ട് ബാലന്‍സിനുള്ള പലിശ കാല്‍ശതമാനം കുറച്ച് 2.75 ശതമാനമാക്കിയിരുന്നു. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ 15-നാണ് പ്രാബല്യത്തിൽ വന്നത്. സ്ഥിര നിക്ഷേപങ്ങളുടെ കാര്യവും മറ്റൊന്നല്ല. എസ്ബിഐ ഉൾപ്പെടെയുള്ള ഒട്ടുമിക്ക ബാങ്കുകളും കോവിഡ് പ്രതിസന്ധിക്ക് ശേഷം സ്ഥിര നിക്ഷേപങ്ങളുടെ പലിശയിലും മാറ്റം വരുത്തിയിരുന്നു.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications