സുരക്ഷിതമായി നിക്ഷേപ സാധ്യതകൾ തേടുന്നവരുടെ ആദ്യ തിരഞ്ഞെടുപ്പിൽ ഒന്നായിരിക്കും സ്ഥിര നിക്ഷേപം. ഉയർന്ന പലിശയും സുരക്ഷിതത്വവുമാണ് സ്ഥിര നിക്ഷേപങ്ങളെ ആളുകളുടെ പ്രിയപ്പെട്ട നിക്ഷേപ രീതിയാക്കുന്നത്. ഒരു സ്ഥിരനിക്ഷേപത്തിൽ മികച്ച റിട്ടേൺസ് ലഭിക്കുന്നത് എവിടെ നിന്നാണെന്ന് ആളുകൾ താരതമ്യം ചെയ്യുന്നതും സാധാരണയാണ്. ബാങ്കുകൾക്ക് പുറമെ മറ്റ് ധനകാര്യ സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസും സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ദീർഘകാലത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് പലപ്പോഴും ഉയർന്ന പലിശ നിരക്ക് ലഭിക്കാറുള്ളത്. എന്നിരുന്നാലും ഹ്രസ്വകാലത്തേക്കും സ്ഥിര നിക്ഷേപം ചെയ്യുന്നവരുടെ എണ്ണം കൂടുതലാണ്. അത്തരത്തിൽ ഒരു വർഷത്തേക്ക് സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഒരു വർഷത്തെ നിക്ഷേപത്തിൽ ഉയർന്ന പലിശ ലഭിക്കുന്നത് ഏതൊക്കെ ബാങ്കുകളിലാണെന്ന് നോക്കാം.
അവരുടെ ഒരു വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് (എഫ്ഡി) ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മികച്ച ഏഴ് ബാങ്കുകളെ ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തുന്നു. ഈ നിരക്കുകൾ 3 വർഷത്തേക്കോ അഞ്ച് വർഷത്തേക്കോ പോലുള്ള ദീർഘകാല നിക്ഷേപങ്ങൾക്ക് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന നിരക്കുകളേക്കാൾ കുറവായിരിക്കുമെന്ന് മനസിലാക്കാവുന്നതാണ്.

കഴിഞ്ഞ ഒരു വർഷത്തെ നിക്ഷേപങ്ങൾ പരിശോധിക്കുമ്പോൾ, മിക്ക ബാങ്കുകളും അവരുടെ ഒരു വർഷത്തെ നിക്ഷേപത്തിന് 6.60 മുതൽ 7.10 ശതമാനം വരെ പരിധി നൽകുന്നതായി ഞങ്ങൾ മനസ്സിലാക്കുന്നു, കൊട്ടക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്നത് (7.1 ശതമാനം). അതേസമയം, മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിറുകൾ അധികമായി ലഭിക്കാൻ അർഹതയുണ്ട്, അങ്ങനെ പലിശ നിരക്ക് 7.1 മുതൽ 7.60 ശതമാനം വരെ ഉയർത്തുന്നു.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി നിക്ഷേപകർക്ക് ഒരു വർഷത്തെ എഫ്ഡിക്ക് 6.6 ശതമാനവും മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 7.10 ശതമാനവും വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2024 ജൂലൈ 24 മുതലാണ് നിലവിൽ വന്നത്. ഐസിഐസിഐ ബാങ്ക് ഒരു വർഷത്തെ നിക്ഷേപത്തിന് 6.7 ശതമാനവും മുതിർന്ന പൗരന്മാർക്കുള്ള സിഥിര നിക്ഷേപത്തി 7.2 ശതമാനവും വാഗ്ദാനം ചെയ്യുന്നു.
കൊട്ടക് മഹേന്ദ്ര ബാങ്കാണ് നിലവിൽ ഒരു വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിൽ ഏറ്റവും കൂടുതൽ പലിശ നൽകുന്നത്. 7.1 ശതമാനമാണ് ഇവിടെ സാധാരണക്കാർക്ക് പലിശ ഇനത്തിൽ ലഭിക്കുക. അതേസമയം മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനം പലിശയും ലഭിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാധാരണ ഒരു വർഷത്തേക്കുള്ള നിക്ഷേപത്തിന് 6.8 ശതമാനം പലിശ വാഗ്ദാനം ചെയ്യുമ്പോൾ മുതിർന്ന പൗരന്മാർക്ക് 7.3 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. ബാങ്ക് ഓഫ് ബറോഡയിൽ സാധാരണ നിക്ഷേപകർക്ക് 6.85 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.35 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. ഫെഡറൽ ബാങ്കും പഞ്ചാബ് നാഷ്ണൽ ബാങ്കും 6.8 ശതമാനവും 7.3 ശതമാനവും പലിശയാണ് യഥാക്രമം സാധാരണ നിക്ഷേപത്തിനും മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപത്തിനും വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
