കെഎസ്ഇബി ജീവനക്കാർക്ക് കോളടിക്കുന്ന പ്രഖ്യാപനമാണ് സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. കെഎസ്ഇബി ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്തയും ക്ഷാമാശ്വാസവും വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. 2023ലെ ഏഴ് ശതമാനം ക്ഷാമബത്ത കുടിശ്ശിക നൽകാനാണ് അനുമതി നൽകിയത്. 2023 ജനുവരിയിലെ നാല് ശതമാനവും ജൂലൈയിലെ മൂന്ന് ശതമാനവും ചേർത്താണ് ഏഴ് ശതമാനം ക്ഷാമബത്ത നൽകുന്നത്. രണ്ട് ഘടുക്കളായിട്ട് ആയിരിക്കും തുക ലഭിക്കുക.
ആവശ്യം ന്യായമെന്ന് മന്ത്രി
കെ.എസ്.ഇ.ബി. യൂണിയനുകൾ ഉന്നയിച്ച ന്യായമായ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ വിഷയം അനുകൂലമായി പരിഗണിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്‍റെ പൂർണരൂപം ഇങ്ങനെയാണ്.
" കെ.എസ്.ഇ.ബി. യൂണിയനുകൾ ഉന്നയിച്ച ന്യായമായ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ വിഷയം അനുകൂലമായി പരിഗണിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രിയുടെ അംഗീകാരത്തോടെയാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
വർദ്ധനയുടെ വിശദാംശങ്ങൾ:
• 01.01.2023 പ്രാബല്യത്തിൽ: ക്ഷാമബത്ത നിലവിലെ 26% ൽ നിന്ന് 30% ആയി വർദ്ധിപ്പിച്ചു.
• 01.07.2023 പ്രാബല്യത്തിൽ: ഇത് വീണ്ടും 30% ൽ നിന്ന് 33% ആയി ഉയർത്തിയിരിക്കുന്നു.

വിതരണം സംബന്ധിച്ച വിവരങ്ങൾ:
• വർദ്ധിപ്പിച്ച നിരക്കിലുള്ള ശമ്പളവും/പെൻഷനും 2025 നവംബർ മാസം മുതൽ വിതരണം ചെയ്തു തുടങ്ങും.
• മുൻകാല കുടിശ്ശിക (Arrears) വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട്, കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് കെ.എസ്.ഇ.ബി. എൽ. തന്നെ തുടർനടപടികൾ സ്വീകരിക്കുന്നതാണ്.
ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്തിന്റെ ഊർജ്ജ മേഖലയ്ക്ക് കരുത്ത് പകരുന്ന KSEBL കുടുംബത്തിന് എന്റെ സ്നേഹാശംസകൾ. "
നവംബർ 3ന് ചർച്ച
ജീവനക്കാർക്ക് ക്ഷാമബത്ത നൽകാൻ സർക്കാർ അനുമതി നൽകാത്തതിനെതിരെ എഞ്ചിനിയേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് സർക്കാരിന്റെ അനുമതി. തോടൊപ്പം, സമരം തുടരുന്ന ഐഎൻടിയുസി, സിഎൽടിയു സംയുക്ത സമരസമിതിയുമായി ചർച്ച നടത്താനും വൈദ്യുതമന്ത്രി സന്നദ്ധത അറിയിച്ചിട്ടുണ്ട്. നവംബർ 3ന് വൈകിട്ട് ചർച്ച നടത്തും.
ക്ഷേമപെൻഷൻ കൂട്ടി
സാമൂഹിക സുരക്ഷാപെന്‍ഷനുകള്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍, സര്‍ക്കസ്, അവശകലാകാരന്മാര്‍ക്കുള്ള പെന്‍ഷനുകള്‍ എന്നിവ നിലവില്‍ പ്രതിമാസം 1600 രൂപയാണ്. ഇത് 400 രൂപ വർദ്ധിപ്പിച്ച് 2000 രൂപയാക്കി. ഈ വർധനവിനായി പ്രതിവർഷം 13,000 കോടി രൂപ നീക്കിവെക്കും. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. അതോടൊപ്പം സാമൂഹിക ക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ അല്ലാത്ത ട്രാന്‍സ് വുമണ്‍ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാമാസവും സാമ്പത്തികസഹായം ലഭ്യമാക്കും.
കുടുംബ എഡിഎസുകൾക്കുള്ള ഗ്രാന്റ് പ്രതിമാസം ആയിരം രൂപയാക്കി. സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡിഎ കൂട്ടി. അംഗനവാടി വർക്കർ, ഹെല്പർ എന്നിവർക്കുള്ള ഓണറേറിയം ആയിരം രൂപ കൂട്ടി. സാക്ഷരതാ പ്രേരക് മാരുടെ ഓണറേറിയവും ആശമാർക്ക് 1000 രൂപ കൂട്ടി പ്രതി മാസ ഓണറേറിയം നൽകുമെന്നും ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications