കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള കെഎസ്എഫ്ഇ പ്രവാസി ചിട്ടികളിൽ നിന്നുള്ള ഫ്ളോട്ട് ഫണ്ട് കിഫ്ബി ബോണ്ടുകളിലേക്ക് സ്വരൂപിക്കുന്നത് ഇപ്പോൾ 100 കോടി കവിഞ്ഞു. പ്രവാസി ചിട്ടിയിൽ ഇപ്പോൾ ലോകത്തിലെ ഏതു രാജ്യത്തുള്ള പ്രവാസി മലയാളികൾക്കും അംഗമാകാൻ കഴിയും. നിലവിൽ 70 രാജ്യങ്ങളിൽ നിന്നായി 47,437 പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ തുടങ്ങിയ ചിട്ടികളിൽ നിന്നു തന്നെ 647 കോടി രൂപ ടേൺ ഓവറാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
2018 നവംബര്‍ 23 നാണ് പ്രവാസി ചിട്ടി ലേലം ആരംഭിച്ചത്. അഞ്ച് മാസം കൊണ്ട് 6.22 കോടി രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസാണ് കെഎസ്എഫ്ഇ നേടിയെടുത്തത്. ഒരു കെഎസ്എഫ്ഇ ശാഖ ശരാശരി മൂന്നോ നാലോ വർഷങ്ങൾ കൊണ്ട് കൈവരിക്കുന്ന നേട്ടമാണ് പ്രവാസി ചിട്ടിയിലൂടെ ആദ്യ അഞ്ച് മാസങ്ങൾ കൊണ്ട് നേടിയെടുത്തത്.

കെ.എസ്.എഫ്.ഇ ചിട്ടിക്ക് സര്‍ക്കാരിന്‍െറ ഗ്യാരണ്ടിയും സുരക്ഷിതത്വവുമുണ്ട്. അതുകൊണ്ട് പ്രവാസികള്‍ക്ക് ധൈര്യത്തോടെ ചിട്ടിയിൽ ചേരാം. സമ്പൂർണ കോർ ബാങ്കിങ് വന്നതോടെ ഇടപാടുകാർക്ക് ഏതു ശാഖയിൽ ചെന്നാലും പണം അടയ്ക്കാനാകും.
ചിട്ടിയിൽ മാസം രണ്ടര ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. കൂടാതെ ചിട്ടിയിൽ ചേരുന്നവർക്ക് പ്രത്യേക ഇൻഷുറൻസ്, പെൻഷൻ സ്കീം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. 3000 മുതൽ 25,000 രൂപ വരെയാണ് പ്രവാസി ചിട്ടിയുടെ മാസത്തവണ. കാലാവധി 30 മുതൽ 60 മാസം വരെയും. ചിട്ടിയിൽ ചേർന്ന ശേഷം വിദേശത്തുനിന്ന് മടങ്ങേണ്ടി വന്നാലും പ്രവാസിച്ചിട്ടിയിൽ തുടരാം.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications