തിരുവനന്തപുരം; സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഐഡിസി ഇന്‍വെസ്റ്റ്മെന്റ് സോണിന്റെ വിപുലീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാവുകയാണെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് സ്ഥിതി ചെയ്യുന്ന ഈ വ്യവസായ പാര്‍ക്ക് ലഘു എഞ്ചിനീയറിംഗ് വ്യവസായ യൂണിറ്റുകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. പാര്‍ക്കിലെ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി പ്രവര്‍ത്തന സജ്ജമായതായി മന്ത്രി അറിയിച്ചു.

65,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം മൂന്ന് നിലകളിലായാണ് ഒരുക്കിയിരിക്കുന്നത്. 17 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.
34.5 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഇന്‍വെസ്റ്റ്മെന്റ് സോണില്‍ 23 ഏക്കറോളം ഭൂമി നിക്ഷേപകര്‍ക്കായി നല്കി കഴിഞ്ഞു. പാര്‍ക്കിലെ രണ്ടാമത്തെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയാണ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായത്.
56,000 ചതുരശ്ര അടി വിസ്തൃതിയുള്ള മറ്റൊരു സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി നേരത്തെ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ഘട്ടങ്ങളിലായി 90 കോടിയോളം രൂപ ചെലവഴിച്ചാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം. ജലം,റോഡ്,വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പാര്‍ക്കില്‍ ഒരുക്കിയിടച്ടുണ്ട്. 400 കോടി രൂപവരെ നിക്ഷേപം പാര്‍ക്കില്‍ പ്രതീക്ഷിക്കുന്നുണ്ട്. പാര്‍ക്കില്‍ ആകെ 2,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications