ബെംഗളൂരു മലയാളികള്‍ ശ്രദ്ധിക്കുക. കര്‍ണ്ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (കെഎസ്ആര്‍ടിസി) ജീവനക്കാര്‍ നാളെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സര്‍വീസുകള്‍ തടസ്സപ്പെട്ടേയ്ക്കാം.

'ബെംഗളൂരു ചലോ' എന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള ജീവനക്കാര്‍ നാളെ ബെംഗളൂരുവില്‍ അണിനിരക്കും.
മലയാളികള്‍ ശ്രദ്ധിക്കുക
ബെംഗളൂരുവിലും കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലും താമസിക്കുന്ന മലയാളികള്‍ യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യേണ്ടതാണ്. ഓഫീസ്, സ്കൂള്‍, ആശുപത്രി, വിമാനത്താവളം തുടങ്ങിയവ ലക്ഷ്യം വയ്ക്കുന്നവര്‍ പ്രത്യേകിച്ചും. ബദല്‍ യാത്രാമാര്‍ഗങ്ങള്‍ പരിഗണിക്കുകയാകും ഉചിതം.
ജീവനക്കാരുടെ ആവശ്യം
ആവശ്യങ്ങള്‍ രണ്ട് വര്‍ഷമായി നിറവേറ്റപ്പെട്ടിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. 38 മാസമായി വേതന വര്‍ദ്ധനവ് ലഭ്യമാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.
ഇത്രയും മാസത്തെ ശമ്പള വര്‍ദ്ധനവും അതിന്റെ പലിശയും നല്‍കണമെന്ന ആവശ്യവുമായി ഏകദേശം 1.15 ലക്ഷം ജീവനക്കാര്‍ നാളെ ഫ്രീഡം പാര്‍ക്കില്‍ ഒന്നിക്കും.
സര്‍ക്കാരിന് സമയപരിധി
നാളെ വൈകിട്ട് 4 മണിവരെ ജീവനക്കാര്‍ സര്‍ക്കാരിന് സമയം നല്‍കിയിട്ടുണ്ട്.. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്നാണ് മുന്നറിയിപ്പ്.
മാനേജിങ് ഡയറക്ടറുടെ അറിയിപ്പ്
ജീവനക്കാര്‍ നിര്‍ബന്ധമായും ഡ്യൂട്ടിയ്ക്ക് ഹാജരാകണമെന്നും അല്ലാത്തപക്ഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ അക്രം പാഷ മുന്നറിയിപ്പ് നല്കി.
ശമ്പളത്തില്‍ കുറവ് വരുത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. 'ജോലിയില്ലെങ്കില്‍ ശമ്പളമില്ല' എന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
