ചെലവ് കുറച്ച് മലകയറാം! ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ്; സമയക്രമവും നിരക്കും ഇതാ

ശബരിമലക്ക് പോകാൻ റെഡിയായോ? എങ്കിൽ യാത്ര കൂടുതൽ സുഖകരമാവാൻ മികച്ച ട്രാവൽ പാക്കേജ് തിരഞ്ഞെടുത്താലോ? കേരളത്തിൽ മണ്ഡല കാലമെത്തിയാൽ എവിടെയും അയ്യപ്പ ഭക്തരുടെ തിരക്കായിരിക്കും. പമ്പയിലേക്കുള്ള ബസുകളുടെ എണ്ണവും ​ഗണ്യമായി വർദ്ധിക്കും. എല്ലാ മണ്ഡല കാലത്തും കെഎസ്ആർസിടിസി അയ്യപ്പ ഭക്തർക്കായി പ്രത്യേക സർവ്വീസുകൾ നടത്താറുണ്ട്.

ഏറ്റവും ദുഷ്‌കരവുമായ പുല്ലുമേട് റൂട്ട് വഴി യാത്ര തിരഞ്ഞെടുക്കുന്ന അയപ്പ ഭക്തർക്ക് കുറഞ്ഞ ബജറ്റിൽ സുരക്ഷിതവും സൗകര്യപ്രദവുമായ സർവ്വീസാണ് കെഎസ്ആർസിടിസി വാ​ഗ്ദാനം ചെയ്യുന്നു. വണ്ടിപ്പെരിയാറിൽ നിന്ന് സത്രത്തിലേക്കുള്ള പുതിയ യാത്രയെ കുറിച്ച് വിശദമായി അറിയാം.

റൂട്ടും സമയ ക്രമവും

വണ്ടിപ്പെരിയാറിൽ നിന്ന് സത്രത്തിലേക്കുള്ള 16 കിലോമീറ്റർ സഞ്ചരിക്കാൻ ഇതുവരെ സ്വകാര്യ ജീപ്പുകളെയാണ് ഭക്തർ ആശ്രയിച്ചിരുന്നത്. തേയിലത്തോട്ടങ്ങളും, വളവുകളും നിറഞ്ഞ ഈ പാതയിലൂടെ ഇപ്പോൾ കുമളിയിൽ നിന്ന് രാവിലെ 5.30 മുതൽ കെഎസ്ആർടിസി സർവ്വീസ് നടത്താറുണ്ട്.

പ്രതിദിനം 16 ട്രിപ്പുകൾ ഈ റൂട്ടിൽ കെഎസ്ആർടിസിക്കുണ്ട്. ഒരാൾക്ക് 33 രൂപയാണ് ചാർജ്. 40 മിനിറ്റാണ് യാത്രയുടെ മൊത്തം ദൈർഘ്യം. അവസാന ബസ് വൈകുന്നേരം 6 മണിക്കാണ് സത്രത്തിൽ നിന്ന് മടങ്ങുന്നത്. ബസ് സർവ്വീസ് ഉണ്ടെങ്കിലും സ്വകാര്യ ജീപ്പുകൾ സർവ്വീസ് നിർത്തിയിട്ടില്ല. ഒരാൾക്ക് 100 രൂപയാണ് ജീപ്പിൽ യാത്ര ചെയ്യാൻ.

ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ്

രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ തീർത്ഥാടകർക്ക് പുല്ലുമേട്ടിൽ പ്രവേശിക്കാൻ കഴിയൂ. അതിനുശേഷം സത്രത്തിൽ എത്തിയാൽ രാത്രി അവിടെ നിൽക്കേണ്ടി വരും. പലരും ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് വിശ്രമിക്കാറുള്ളത്. ശബരിമലയിലേക്ക് വെർച്വൽ ക്യൂ സ്ലോട്ട് ബുക്ക് ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഈ ക്ഷേത്രത്തിലുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുമായി സമീപിക്കാം. ബുക്കിം​ഗ് ഇല്ലെങ്കിൽ പുല്ലുമേട്ടിൽ പ്രവേശിക്കാൻ സാധിക്കില്ല.

ശബരിമല യാത്ര

ശബരിമല തീർത്ഥാടകർക്ക് ആത്മീയമായ യാത്ര ഉറപ്പാക്കുന്ന പുല്ലുമേട് ഒരു അത്ഭുതമാണ്. പ്രകൃതിയുമായി ഏറെ അടുത്തു നിൽക്കുന്ന ഈ പ്രദേശം ഭക്തർക്ക് അവരുടെ യാത്ര മടുപ്പില്ലാതെ പൂർത്തിയാക്കാൻ സഹായിക്കുന്നു. വനത്തിനുള്ളിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവം നൽകും. കാട്ടാന, കടുവ, കാട്ടുപോത്ത്, കരടി തുടങ്ങിയ വന്യ മൃ​ഗങ്ങളുണ്ടെങ്കിലും അയ്യപ്പ ഭക്തർക്ക് സുഖകരമായ യാത്ര വാ​ഗ്ദാനം ചെയ്യാൻ വനം വകുപ്പും കൂടെയുണ്ടാവും.

പശ്ചിമഘട്ടത്തിലെ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ശബരിമലയിൽ എല്ലാ വർഷവും ദശലക്ഷക്കണക്കിന് ഭക്തർ ഒഴുകിയെത്തുന്നു. പമ്പ ബേസ് ക്യാമ്പിൽ നിന്ന് തീർത്ഥാടകർ ഏകദേശം 5 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് നീലിമല, ശരംകുത്തി എന്നിവ കടന്ന് പതിനെട്ടാംപടി കയറിയാണ് ശ്രീകോവിലിലെത്തുന്നു.

കെഎസ്ആർടിസിയും ഒപ്പം

അയ്യപ്പ ഭക്തരുടെ യാത്ര കൂടുതൽ സുരക്ഷിതവും ബഡ്ജറ്റ് ഫ്രൺലിയുമാവാൻ കെഎസ്ആർടിസി എന്നും പ്രവർത്തിക്കാറുണ്ട്. ശബരിമല സീസൺ ആരംഭിച്ചാൽ കോട്ടയം, എരുമേലി തുടങ്ങി എല്ലാ പ്രധാന സ്ഥലങ്ങളിൽ കെഎസ്ആർടിസിയുടെ പ്രത്യേക സർവ്വീസുകൾ കാണാൻ സാധിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X