പഠനാര്‍ത്ഥവും ജോലിയ്ക്കുമായി ബെംഗളൂരുവില്‍ തങ്ങുന്ന മലപ്പുറം നിവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നാട്ടിലെത്താനും തിരിച്ചുപോകാനും ഇപ്പോള്‍ നേരിട്ട് കെഎസ്ആര്‍ടിസി ബസുണ്ട്.

ബെംഗളൂരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേയ്ക്ക് വരാന്ത്യ സൂപ്പര്‍ഫാസ്റ്റ് സെപ്ഷ്യല്‍ സര്‍വീസ് തുടങ്ങിയിരിക്കയാണ് കെഎസ്ആര്‍ടിസി.
എല്ലാ തിങ്കളാഴ്ചയും വൈകീട്ട് 3 ന് സാറ്റലൈറ്റ് ബസ് ടെര്‍മിനല്‍ നിന്നും പുറപ്പെടുന്ന ബസ് രാത്രി 11 ന് പെരിന്തല്‍മണ്ണയിലെത്തും. തിരിച്ച് ഞായറാഴ്ച രാത്രി 8.10 ന് പുറപ്പെട്ട് രാവിലെ 5.45 ന് ബെംഗളൂരുവിലെത്തും. മൈസൂരു, ബത്തേരി, താമരശ്ശേരി, മഞ്ചേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.
492 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ മലപ്പുറം നിവാസികള്‍ ഏറെയും സ്വകാര്യ പ്രീമിയം ബസ്സുകളെയാണ് ബെഗളൂരു യാത്രയ്ക്ക് ആശ്രയിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും അമിത ചാര്‍ജ്ജ് ഈടാക്കുന്നു.
പിന്നെയുള്ള ഓപ്ഷന് ട്രെയ്നുകളാണ്. ട്രെയിന്‍ പിടിക്കാനായി തീരദേശ റെയില്വേസ്റ്റേഷനുകളായ തിരൂര്‍, കുറ്റിപ്പുറം, കോഴിക്കോട്, ഷോര്ണ്ണൂര് എന്നിവിടങ്ങളിലെത്തേണ്ടി വരുന്നു.
മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നീ വടക്ക് കിഴക്കന്‍ ഭാഗങ്ങളിലുള്ളവര്ക്ക്ഇതിനായി കൂടുതല്‍ സമയം യാത്ര ചെയ്യണം.
മലബാറില്‍നിന്ന് ബെംഗളൂരുവിലേക്ക് നേരിട്ടുള്ള ചില പ്രധാന ട്രെയിന്‍ സര്‍വീസുകള്‍ നിലവിലുണ്ട്. പ്രധാനമായി കണ്ണൂര്‍-കെ.എസ്.ആര് ബെംഗളൂരു എക്സ്പ്രസ് (16512/16511) കണ്ണൂരില്‍നിന്ന് വൈകിട്ട് ഏകദേശം 5 മണിയോടെ പുറപ്പെട്ട് രാവിലെ ബെംഗളൂരുവിലെത്തുന്നു. ഏകദേശം 13 മണിക്കൂറോളം യാത്രാസമയം വേണ്ടിവരും.
കോഴിക്കോട് പോലുള്ള സ്റ്റേഷനുകളില്‍നിന്ന് യശ്വന്ത്പൂര്‍ എക്സ്പ്രസ് (16528) ഉള്‍പ്പെടെയുള്ള ട്രെയിനുകളും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
സാധാരണയായി രാത്രി സമയത്താണ് ഈ ട്രെയിനുകള്‍ പുറപ്പെടുന്നത്, രാവിലെ ബെംഗളൂരുവിലെത്തുന്നതിനാല് ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളും കൂടുതലായി ഈ സര്‍വീസുകള്‍ ഉപയോഗിക്കുന്നു.
യാത്രാസമയം ഏകദേശം 12 മുതല്‍ 13 മണിക്കൂര്‍ വരെ.
മലബാര്‍-ബെംഗളൂരു റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ ഉത്സവകാലങ്ങളില്‍, പ്രത്യേകിച്ച് ഓണം പോലുള്ള സമയങ്ങളില്‍, റെയില്‍വേ അധിക സ്പെഷ്യല്‍ ട്രെയിനുകളും പ്രഖ്യാപിക്കാറുണ്ട്.
ഇവ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ നിര്‍ത്തും.
ബെംഗളൂരുവിലേക്ക് മലപ്പുറത്തുനിന്നും ദിവസേന വലിയ തോതില്‍ യാത്രക്കാരുണ്ട്. ഐ.ടി മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമാണ് കൂടുതല്‍. ഇവര്‍ക്ക് ഉപകാരപ്രദമായിരിക്കും പുതിയ കെഎസ്ആര്‍ടിസി സര്‍വീസ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
