ഡല്‍ഹി: ഇന്ത്യയില്‍ സൈക്കിള്‍ വിപണി കീഴടക്കാന്‍ ഓസ്ട്രിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കെടിഎം സൈക്കിള്‍സ് എത്തുന്നു. സൈക്കിള്‍ വിതരണക്കാരായ ആല്ഫവെക്ടറിനാണ് കെടിഎം സൈക്കളിന്റെ ഇന്ത്യയിലെ എക്സ്ക്ലൂസിവ് വിപണന ചുമതല. 30000 മുതല്‍ 10 ലക്ഷം വരെ വില വരുന്ന കെടിഎം സൈക്കിളുകളാണ് ആല്‍ഫവെക്ടര്‍ വില്‍ക്കുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ആല്‍ഫവെക്ടര്‍ അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ സൈക്കിള്‍ വിപണിയില്‍ എത്തിച്ചിരുന്നു.
മെറാക്കിള്‍ സൈക്കിള്‍ എന്നപേരില്‍ പുറത്തിറക്കിയ ഈ സൈക്കളിന് 29999 രൂപയാണ് വില. ലൈസന്‍സ് ആവശ്യമില്ല. എന്നതാണ് ഈ ഇ-സൈക്കളിന്റെ പ്രത്യേകത.അതേ സമയം മെറാക്കി പിന്നാലെ കെടിഎം ശ്രേണി കൂടി എത്തുന്നതോടെ സൈക്കിളുകളുടെ സ്വീകാര്യത വര്‍ധിക്കുമെന്നാണ് ആല്ഫവെക്ടറിന്റെ കണക്ക് കൂട്ടല്‍. സജീവമായ ജീവിതശൈലി പിന്തുടരാനും സൈക്കിള്‍ സവാരി ശീലമാക്കാനും ഇന്ത്യക്കാരെ ബോധവല്‍ക്കരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ആല്ഫവെക്ടറിന്റെ സഹസ്ഥാപകനും സിഇഒയുമായ സച്ചിന് ചോപ്ര പറഞ്ഞു.

മെട്രോ നഗരങ്ങളിലും മറ്റും കൂടുതല്‍ ആളുകള്‍ സൈക്കിള്‍ സവാരിയെ ജീവിതശൈലിയായി സ്വീകരിക്കുന്നതിനാല്‍ പ്രീമിയം മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. കൊറോണ വൈറസിനെ തുടര്‍ന്ന് ഇന്ത്യയില്‍ സൈക്കിള്‍ രംഗത്ത് അടിസ്ഥാനപരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. അതിവേഗമുള്ള പരിവര്‍ത്തനമാണ് സൈക്കിള്‍ വിപണന മേഖല ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
56 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തിന്റെ പിന്‍ബലത്തോടെയാണ് ഇന്ത്യയല് പ്രവേശിക്കുന്നതെന്ന് കെടിഎം ബൈക്ക് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ ജൊഹാന ഉര്‍കഫ് പറഞ്ഞു. നിരന്തര ഗവേഷണങ്ങളും ഉന്നത ഗുണമേന്മയുള്ള സൈക്കിളുകളുമാണ് കെടിഎമ്മിന്റെ മുഖ മുദ്ര. മെട്രോ നഗരങ്ങളായ ഡല്‍ഹി , മുബൈ, ബാംഗ്ലൂര്‍, ചെന്നൈ, പൂനെ , ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പ്രീമിയം സൈക്കിളുകളുടെ 75 ശതമാനം വില്പനയും നടക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
