കുടുബശ്രീ കോട്ടൺ മാസ്കുകൾ ഇനി ആമസോണിലും ലഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി കുടുംബശ്രീ പ്രവർത്തകർ നിർമ്മിക്കുന്ന കോട്ടൺ മാസ്‌കുകൾ ഇനി ആമസോൺ ഓൺലൈൻ സൈറ്റിലും ലഭിക്കും. പത്ത് മാസ്‌കുകളുടെ പായ്ക്കറ്റിന് 220 രൂപയും 25 എണ്ണമുള്ള പായ്‌ക്കറ്റിന് 405 രൂപയുമാണ് വില. നിലവിലെ സാഹചര്യത്തിൽ മാസ്‌കളുടെ ആവശ്യം കണക്കിലെടുത്ത് സംസ്ഥാനത്തൊട്ടാകെ നിരവധി കുടുംബശ്രീ യൂണിറ്റുകളാണ് മാസ്‌ക് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന മുന്നൂറോളം ഉത്പന്നങ്ങൾ നിലവിൽ ആമസോണിലൂടെ വിപണിയിൽ ലഭ്യമാണ്.

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ, എയർപോർട്ട് അതോറിറ്റി, കെ.ടി.ഡി.സി., തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഒരാഴ്‌ചക്കിടയിൽ പത്ത് ലക്ഷത്തോളം കോട്ടൺ മാസ്കുകൾ നിർമ്മിക്കാനുള്ള ഓർഡറുകളാണ് കുടുംബശ്രീക്ക് ലഭിച്ചിട്ടുള്ളത്. ഇതിനൊപ്പം തന്നെ ധാരാളം പ്രാദേശിക ഓഡറുകളും ലഭിക്കുന്നുണ്ട്. ഇതുവരെ 290 തയ്യൽ യൂണിറ്റുകൾ വഴി ആറു ലക്ഷത്തോളം മാസ്‌കുകൾ അതത് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്.

കുടുബശ്രീ കോട്ടൺ മാസ്കുകൾ ഇനി ആമസോണിലും ലഭിക്കും

മാസ്‌കുകൾക്കൊപ്പം സാനിറ്റൈസർ നിർമ്മാണവും

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കുടുംബശ്രീ യൂണിറ്റുകൾ മാസ്‌ക്കുകൾ മാത്രമല്ല സാനിറ്റൈസറുകളും നിർമ്മിക്കുന്നുണ്ട്. സോപ്പ് ആൻഡ് ലോഷൻ നിർമ്മാണ യൂണിറ്റുകളാണ് ഇത് നിർമ്മിച്ചുകൊടുക്കുന്നത്. എറണാകുളം, ഇടുക്കി, പാലക്കാട്, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ഡ്രഗ് ലൈസൻസുള്ള സാനിറ്റൈസറുകൾക്ക് നിലവിൽ വില ഈടാക്കുന്നുണ്ട്. എന്നാൽ സർക്കാരിൽ നിന്ന്‌ സ്പിരിറ്റ് ലഭ്യമാക്കി നിർമ്മിക്കുന്നവ 'നോട്ട് ഫോർ സെയിൽ’ എന്ന രീതിയിൽ തുക ഈടാക്കാതെയുമാണ് നൽകുന്നത്.

<strong>കൊവിഡ് 19: വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയുമായി മല്ലിട്ട് ഐടി സേവന സ്ഥാപനങ്ങള്‍</strong> കൊവിഡ് 19: വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയുമായി മല്ലിട്ട് ഐടി സേവന സ്ഥാപനങ്ങള്‍

വീടുകളിൽ ഉള്ളവർ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശമുള്ളതിനാൽ വീടുകളിലും മറ്റും സാനിറ്റൈസർ ഉപയോഗിക്കുന്നത് കുടുംബശ്രീ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ പൊതു ഇടങ്ങളിലും ഓഫീസുകളിലുമൊക്കെ സാനിറ്റൈസറുകൾ ആവശ്യമായതിനാലാണ് സാനിറ്റൈസർ നിർമ്മാണത്തിലേക്ക്‌ ഇറങ്ങാൻ കുടുംബശ്രീ തീരുമാനിച്ചതെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ പറഞ്ഞു.

കോവിഡിനെ തുരത്താൻ മാസ്‌ക് നിർമ്മിക്കുന്നതിൽ കോഴിക്കോട് കോർപറേഷൻ കുടുംബശ്രീ യൂണിറ്റുകളും മുന്നിൽ തന്നെയാണ്. അഞ്ചു ദിവസത്തിനിടെ 25,000 മാസ്കുകളാണ് ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും ഇവർ കൈമാറിയത്. കോർപറേഷൻ കുടുംബശ്രീയുടെ ഫ്രഷ് ബാഗ് യൂണിറ്റുകളാണ് ഇതിന് മുന്നിട്ടിറങ്ങിയത്.  ഓരോ ദിവസവും ശരാശരി 5000 മാസ്കുകളാണ് വിതരണത്തിനായി കൈമാറുന്നതെന്ന് കോർപറേഷൻ കുടുംബശ്രീ പ്രൊജക്ട് കോഓർഡിനേറ്റർ ടി.കെ.പ്രകാശൻ പറഞ്ഞു.

Read more about: amazon coronavirus
English summary

കുടുബശ്രീ കോട്ടൺ മാസ്കുകൾ ഇനി ആമസോണിലും ലഭിക്കും

Kudumbashree Cotton Masks are now available on Amazon
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X