കേരളത്തിൽ ഇത് ആഘോഷങ്ങളുടെ കാലം. ചിങ്ങത്തിൽ സമൃദ്ധിയും സന്തോഷവും ഒരുപോലെ എത്തിക്കുന്ന മലയാളികളുടെ ആഘോഷമാണ് ഓണം. പൂക്കളവും, ഓണക്കോടിയും, ഓണത്തല്ലും, ഓണസദ്യയുമൊന്നുമില്ലാത്ത ഓണാഘോഷത്തെ കുറിച്ച് ചിന്തിക്കാനാവില്ല. എന്നാൽ ഇന്നത്തെ കാലത്ത് പലരും ഓണത്തിന് കുടുംബത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കണമെന്നില്ല. എങ്കിലും ആഘോഷങ്ങൾ നടന്നില്ലെങ്കിലും ഓണത്തിന് ഒരു വിഭവ സമൃദ്ധമായ സദ്യ, അത് നിർബന്ധമാണ്.
ഇന്ന് പലവിധത്തിൽ സദ്യ ഒരുക്കാൻ സാധിക്കും. നിരവധി ബ്രാൻഡുകൾ ഇൻസ്റ്റൻ്റ് സദ്യ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സമയമില്ലാത്തവർക്കും, വീട്ടിൽ ആളില്ലാത്തവർക്കും ഇത്തരം സദ്യ പാക്കേജുകൾ ഉപകാരപ്രദമാവും. എന്നാൽ അവക്കെല്ലാം അത്യാവശ്യം വലിയ തുകയും ചിലവഴിക്കേണ്ടി വരും. എന്നാൽ 150 രൂപ മുതൽ ചിലവഴിക്കാവുന്ന ഒരു ഓണ സദ്യ കഴിച്ചാലോ?
ഈ ഓണത്തിന് കുടുംബശ്രീ മിഷൻ പുതിയൊരു പദ്ധതിയുമായി എത്തുന്നു. ഓണക്കിറ്റിനു പുറമേ കുടുംബശ്രീ വഴി ഇത്തവണ ഓണസദ്യയും നൽകുന്നു. കേരളത്തിലെ 14 ജില്ലകളിലും ഈ സംരഭം എത്തിക്കാനുള്ള പരിശ്രമത്തിലാണ് കുടുംബശ്രീ. വിവിധ ജില്ലകളുടെ അടിസ്ഥാനത്തിൽ ഓണസദ്യയുടെ വിലയിൽ വ്യത്യാസം വരും. 150 രൂപ മുതൽ 400 രൂപ വരെയാണ് ഒരു സദ്യയുടെ വില നിശ്ചയിച്ചിരിക്കുന്നത്. മറ്റു ബ്രാൻഡുകളെ അപേക്ഷിച്ച് ഇത് എത്രയോ കുറവാണ്.

കുടുംബശ്രീ വിഭവങ്ങൾ
ചോറ്, സാമ്പാർ, പരിപ്പ്, പപ്പടം, അവിയൽ, കിച്ചടി, ഉപ്പേരി, ശർക്കര വരട്ടി, ഇഞ്ചിപ്പുളി, ഓലൻ, തോരൻ, അച്ചാർ, കൂട്ടുകറി, പുളിശ്ശേരി, പച്ചമോര്, രസം, രണ്ട് കൂട്ടം പായസം തുടങ്ങി ഒരു സദ്യയിൽ ഉണ്ടായിരിക്കേണ്ട എല്ലാ വിഭവങ്ങളും കുടുംബശ്രീയുടെ ഈ സംരംഭത്തിൽ ഉൾക്കൊള്ളുന്നു. ഇതിൽ ജില്ലകൾ മാറുന്നതിന് അനുസരിച്ച് വിഭവങ്ങളുടെ എണ്ണത്തിലും മാറ്റം ഉണ്ടായേക്കാം.
വീട്ടിലെത്തിക്കും
ഈ ഓണക്കാലത്ത് സാധനങ്ങൾക്കെല്ലാം തീ വിലയാണ്. നിങ്ങൾക്ക് 200 രൂപ ചിലവഴിച്ചാൽ പോലും സദ്യക്ക് ആവശ്യമുള്ള പച്ചക്കറികൾ മുഴുവനായും കിട്ടുമോയെന്ന് സംശയമുണ്ട്. മാത്രമല്ല അരി, വെളിച്ചെണ്ണ, തേങ്ങ ഇവക്കെല്ലാം വിലയിൽ കാര്യമായ ഇടിവൊന്നും ഇല്ല. അതിനാൽ തന്നെ കുടുംബശ്രീയുടെ ഈ സംരംഭം സാധാരണക്കാർക്ക് പോലും ഏറെ ഗുണപ്രദമാവുന്നു. കുടുംബശ്രീയുടെ ഓണസദ്യ ആവശ്യമെങ്കിൽ ഇത് പ്രീബുക്ക് ചെയ്താൽ നിങ്ങളുടെ വീട്ടിലെത്തിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കുറഞ്ഞ വിലയിൽ വീട്ടിലിരുന്ന് സ്വാദോടെ ഓണസദ്യ കഴിക്കാൻ സാധിക്കും.
എങ്ങനെ ബുക്ക് ചെയ്യാം?
കുടുംബശ്രീയുടെ സ്വന്തം ആപ്പാണ് പോക്കറ്റ് മാർട്ട്. ഇതുവഴി എളുപ്പത്തിൽ നിങ്ങളുടെ ഓണസദ്യ ബുക്ക് ചെയ്യാൻ സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ പോക്കറ്റ് മാർട്ട് ആപ്പ് ലഭ്യമാണ്. ബ്ലോക്ക് അടിസ്ഥാനത്തിലാണ് ഈ സദ്യ ഒരുക്കുന്നത്. ഓരോ ജില്ലകളിലെയും ഒരു ബ്ലോക്കുകളിൽ രണ്ട് സിഡിഎസുകള്‍ക്കാണ് സദ്യയുടെ ചുമതല നൽകിയിരിക്കുന്നത്.
നിങ്ങൾക്ക് ഓൺലൈൻ ഡെലിവറി ആവശ്യമുണ്ടെങ്കിൽ അത് ആപ്പിലൂടെ തിരഞ്ഞെടുക്കാം. മാത്രമല്ല നിങ്ങളുടെ മേൽവിലാസവും നൽകാം. അതിനു ശേഷം പേയ്മെൻ്റ് നൽകിയാൽ മിനിറ്റുകൾക്കുള്ളിൽ ഓണസദ്യ അതത് യൂണിറ്റുകൾ വഴി നിങ്ങളുടെ വീട്ടിൽ നേരിട്ട് എത്തിക്കും. നിങ്ങൾ കേരളത്തിൽ എവിടെയാണെങ്കിലും സദ്യ ബുക്ക് ചെയ്യാം. നിങ്ങൾ ബുക്ക് ചെയ്യുമ്പോൾ ബന്ധപ്പെടേണ്ട CDS യൂണിറ്റിന്റെ വിവരങ്ങൾ ആപ്പിലൂടെ തന്നെ ലഭിക്കും.
സദ്യക്കൊപ്പം സ്നേഹവും
കേരളത്തിൻ്റെ കുടുംബശ്രീ യൂണിറ്റുകൾ ഈ വർഷത്തെ ഓണത്തിന് മികച്ച സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ആഗസ്റ്റ് 20 മുതൽ ഓണസദ്യ പ്രീ-ബുക്കിംഗ് ആരംഭിച്ചു. ഹോം ഡെലിവറി മാത്രമല്ല, നിങ്ങൾക്ക് നേരിട്ടും ഈ ഓണസദ്യ വാങ്ങാൻ സാധിക്കും.
"സാധാരണക്കാർക്കു വേണ്ടിയാണ് പുതിയ സംരംഭവുമായി കുടുംബശ്രീ എത്തിയിരിക്കുന്നത്. സാധനങ്ങളുടെ വിലക്കയറ്റം വർദ്ധിക്കുന്നതിനാൽ കുടുംബശ്രീയുടെ ഈ ഓണസദ്യ സംരംഭം ഒരു വിപ്ലവമായേക്കാം." കാഞ്ഞിരപ്പള്ളിയിലെ കുടുംബശ്രീ അംഗം.
പ്രതിസന്ധികൾക്കിടയിലെ ആശ്വാസം
അവശ്യ സാധനങ്ങൾക്കെല്ലാം ഇപ്പോൾ വമ്പൻ വിലക്കൂടുതലാണ്. സർക്കാർ നിരവധി ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും 4 പേരടങ്ങുന്ന ഒരു കുടുംബത്തിന് ഓണസദ്യ ഒരുക്കണമെങ്കിൽ കുറഞ്ഞത് 2,000 രൂപ മുതൽ ചിലവഴിക്കേണ്ടി വരും. എന്നാൽ തുച്ഛമായ വിലയിൽ ഒരു ഓണസദ്യയുമായി കുടുംബശ്രീ എത്തുമ്പോൾ വിലക്കയറ്റത്തിലെ ആശ്വാസമാവുന്നു.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications