മുംബൈ: സമ്മര്‍ദ്ദത്തിലായ ടെലികോം കമ്പനിയെ നിലനിര്‍ത്താന്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ഓഹരിയില്‍ ഏതെങ്കിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അല്ലെങ്കില്‍ ആഭ്യന്തര സാമ്പത്തിക സ്ഥാപനത്തിന് നല്കാന് തയ്യാറാണെന്ന്് കുമാര്‍ മംഗലം ബിര്‍ള സര്‍ക്കാരിനോട് പറഞ്ഞു. ജൂണ്‍ 7 ന് യൂണിയന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയ്ക്ക് അയച്ച കത്തിലാണ് വിഐഎല്ലിന്റെ പ്രമോട്ടറും ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാനുമായ ബിര്‍ള ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

സ്പെക്ട്രം ബാധ്യതകളും മൊത്ത വരുമാന ബാധ്യതകളും ഉള്‍പ്പെടെ 1.8 കോടി രൂപയുടെ കടബാധ്യത വിഐഎല്ലിന് ഉണ്ട്. ഇതേ തുടര്‍ന്ന് ബോര്‍ഡ് കഴിഞ്ഞ സെപ്റ്റംബറില്‍ 25,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ പിന്തുണയുടെ അഭാവത്തില്‍ നിക്ഷേപകര്‍ മുന്നോട്ട് വന്നില്ല. ബിര്‍ളയുടെ കത്തില്‍ അടിയന്തര നടപടികളുടെ ആവശ്യകത വേണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, കമ്പനിയുടെ നിയന്ത്രണാധികാരം തന്നെ കൈമാറാനുള്ള വമ്പന്‍ ഓഫറാണ് കമ്പനി ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. 27 ശതമാനം ഓഹരിയാണ് ബിര്‍ലയ്ക്ക് വിഐഎല്ലില്‍ ഉള്ളത്. വോഡാഫോണിനാകട്ടെ 44 ശതമാനവും. വിഐഎല്ലിന്റെ നിലവിലെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് 24,000 കോടി രൂപയിലധികമാണ്.
അതേസമയം, എജിആര്‍ കണക്കുകൂട്ടുന്നതിലെ പിഴവുകള്‍ തിരുത്തണമെന്നാവശ്യപ്പെട്ട വിഐഎല്‍, ഭാരതി എയര്‍ടെല്‍ എന്നിവയുടെ ഹര്‍ജികള്‍ കഴിഞ്ഞ മാസം സുപ്രീം കോടതി തള്ളിയിരുന്നു. 7800 കോടി രൂപ അടച്ചതിന് ശേഷം വിഐഎല്‍ അതിന്റെ ശേഷിക്കുന്ന എജിആര്‍ കുടിശ്ശിക ഏകദേശം 21,500 കോടി രൂപയായി കണക്കാക്കിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications