ഒരു ചോക്ലേറ്റ് പയ്യനായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ഫാസിലിന്റെ സിനിമയിൽ ചാക്കോച്ചൻ ചെയ്ത വേഷം പിന്നീടുള്ള അയാളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. തുടരെത്തുടരെ വന്ന സിനിമകൾ ചാക്കോച്ചനെ മലയാളത്തിലെ ഏറ്റവും മികച്ച നടൻ ആക്കി മാറ്റി. ദിലീപിനും ജയറാമിനും ഒപ്പം മലയാളത്തിലെ ജനപ്രിയ നടനായി തന്നെയാണ് കുഞ്ചാക്കോ ബോബൻ വളർന്നത്.
ഇരുപത്തിയേഴ് വർഷങ്ങൾ കടന്നു പോകുന്നു ചാക്കോച്ചൻ സിനിമയിൽ എത്തിയിട്ട്. അന്നും ഇന്നും ചോക്ലേറ്റ് ഹീറോയെന്ന വിശേഷണം മലയാളത്തിൽ അദ്ദേഹത്തിന് മാത്രമാണ് സ്വന്തമായിട്ടുള്ളത്. എന്നാൽ പുതു സിനിമകളിലൂടെ തനിക്ക് പ്രണയിക്കാൻ മാത്രമല്ല നല്ല കട്ട വില്ലനിസവും കാണിക്കാൻ കഴിയും എന്ന് ചാക്കോച്ചൻ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
കുട്ടനാട്ടിലെ പുളിങ്കുന്നിൽ നിന്ന് ആലപ്പുഴയിലേക്ക് കുടിയേറി ഉദയാ സ്റ്റുഡിയോ സ്ഥാപിച്ച മാളിയംപുരക്കൽ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബൻ. സിനിമയിൽ സജീവ സാന്നിധ്യമറിയിച്ച ബോബൻ കുഞ്ചാക്കോയുടെയും മോളിയുടെയും മകൻ കൂടിയാണ് ഇദ്ദേഹം.
ചാക്കോച്ചൻ ഉണ്ടാക്കിയ സ്വത്തിനേക്കാൾ കൂടുതൽ അപ്പനപ്പൂന്മാരായി അദ്ദേഹത്തിന് ഉണ്ടാക്കി നൽകിയിട്ടുണ്ട്. ആ പണക്കൊഴുപ്പിൽ അല്ല കുഞ്ചാക്കോ ജീവിക്കുന്നതെങ്കിലും, മികച്ച ജീവിത നിലവാരം തന്നെയാണ് അദ്ദേഹം ഇപ്പോഴും നടത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ മലയാളത്തിലെ റിച്ച് നടന്മാരിൽ ഒരാളാണ് ചാക്കോച്ചൻ. അടുത്തിടെ പുറത്തിറങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമ മികച്ച രീതിയിൽ പ്രദർശനം തുടരുമ്പോൾ ചാക്കോച്ചന്റെ ആസ്ഥിയെ കുറിച്ചുള്ള ചർച്ചകളും രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.

ചാക്കോച്ചന്റെ ആസ്തി
മലയാള സിനിമയിൽ സജീവമായിരുന്ന കുഞ്ചാക്കോ ബോബൻ ഇടക്കാലത്ത് ഒരു ബ്രേക്ക് എടുത്തിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു കൈ പരീക്ഷിക്കാനായിരുന്നു അതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആലുവയിലെ ആഡംബര വസതിക്ക് പുറമേ, കേരളത്തിലെ കണ്ണായ സ്ഥലങ്ങളിൽ ഇപ്പോൾ ചാക്കോച്ചന് ഭൂസ്വത്തുണ്ട്. നടന്റെ സ്വത്തുക്കളുടെ ഒരു നല്ലവീതം ഇവിടങ്ങളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്ന് അടുത്തിടെ വന്ന റിപ്പോർട്ടിൽ ന്യൂസ് 18 വ്യക്തമാക്കുന്നു.
അപ്പൻ അപ്പൂപ്പന്മാർ ഉണ്ടാക്കിയിട്ട ഉദയ പിച്ചേഴ്സ് എന്ന പ്രൊഡക്ഷൻ കമ്പനി വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബൻ പുനഃരാരംഭിച്ചിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പാദ്യമാണ് അത്. കുഞ്ചാക്കോ ബോബന്റെ ആസ്തികളുടെ ആകെ മൂല്യം 40-60 കോടി രൂപയാണ് എന്നാണ് ഇപ്പോൾ കണക്കാക്കപ്പെടുന്നത്. ഇത് അദ്ദേഹത്തിന്റെ സ്വന്തമായിട്ടുള്ള മാത്രമാണെന്നും കുടുംബപരമായിട്ടുള്ള ആസ്ഥികൾ വേറെയും ഉണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വീടുകൾ കൂടാതെ നിരവധി ലക്ഷ്വറി കാറുകളുടെ ഉടമകൂടിയാണ് ഇദ്ദേഹം. താരം ലാൻഡ് റോവർ ഡിഫൻഡർ, വെൽഫെയർ തുടങ്ങിയ കാറുകൾ സ്വന്തമാക്കിയിട്ടുണ്ട്. അഭിനയം, സിനിമാ നിർമാണം, നിക്ഷേപം എന്നിവയ്ക്ക് പുറമേ, പരസ്യ ചിത്രങ്ങളിൽ നിന്നുള്ള വരുമാനവും കുഞ്ചാക്കോ ബോബന്റെ ആസ്തികളുടെ മൂല്യം ഉയർത്തുന്നു.
നൂറിലധികം കോടി ആസ്തി ഇല്ലെങ്കിലും മലയാളത്തിലെ റിച്ച് ആയിട്ടുള്ള ഒരു നടൻ തന്നെയാണ് കുഞ്ചാക്കോ ബോബൻ. സിനിമയിൽ നിന്ന് അധികം പ്രതിഫലം അദ്ദേഹം ഉണ്ടാക്കിയിട്ടില്ലെങ്കിലും, കുടുംബപരമായി കൈമാറി വന്ന ബിസിനസുകളിലൂടെയും മറ്റും അദ്ദേഹം തന്റെ സമ്പത്ത് ഇപ്പോഴും ഉയർത്തുന്നുണ്ട്. നിരവധി കഥാപാത്രങ്ങളെ മുൻപ് അവതരിപ്പിച്ചിട്ടുള്ള ചാക്കോച്ചൻ എന്നാൽ ഇപ്പോൾ തീർത്തും വഴിമാറിയുള്ള ഒരു നടത്തത്തിലാണ് ഇപ്പോഴുള്ളത്. നായകൻ എന്നതിനേക്കാൾ ഉപരി ഒരു മികച്ച നടൻ ആവാൻ ചാക്കോച്ചൻ ശ്രമിക്കുന്നതിന്റെ എല്ലാ അടയാളുകളും അദ്ദേഹത്തിന്റെ സിനിമകളിൽ നിന്നും വ്യക്തമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications