കുവൈത്ത് സിറ്റി: കുവൈത്തിന്റെ സാമ്പത്തിക ഭദ്രത ആശങ്കയിലാണെന്ന് സൂചിപ്പിച്ച് റേറ്റിങ് ഏജന്‍സികള്‍. കുവൈത്തിന്റെ ഹൃസ്വകാല റേറ്റിങ് നെഗറ്റീവിലേക്ക് താഴ്ത്തി ഫിറ്റ്ച്ച് റിപ്പോര്‍ട്ട്. നേരത്തെ സ്റ്റേബിള്‍ എന്ന റേറ്റ് ആയിരുന്നു കുവൈത്തിന് നല്‍കിയിരുന്നത്. പണ ദ്രവ്യത ലഭ്യമാകില്ല എന്ന ആശങ്കയാണ് റേറ്റിങ് കുറയാന്‍ ഇടയാക്കിയത്. കുവൈത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കടമെടുക്കല്‍ പരിധി ഉയര്‍ത്തേണ്ടതുണ്ട്. ഇതിന് പാര്‍ലമെന്റ് അനുമതി ആവശ്യമാണ്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ ബന്ധപ്പെട്ട ബില്ല് പാസാക്കാന്‍ ഭരണകൂടത്തെ അനുവദിക്കുന്നില്ല. ഇതാണ് കുവൈത്തില്‍ സാമ്പത്തിക ഭദ്രത ആശങ്കയിലാകാന്‍ കാരണം.

ഒപെക് അംഗ രാജ്യമായ കുവൈത്തിന് എണ്ണവിലയില്‍ ഇടിവ് വന്നതോടെയാണ് തിരിച്ചടി തുടങ്ങിയത്. കൊറോണ കാരണം ലോകരാജ്യങ്ങള്‍ സ്തംഭിക്കുക കൂടി ചെയ്തതോടെ എണ്ണ ഉപയോഗം കുറയുകയും വില വീണ്ടും ഇടിയുകയും ചെയ്തു. കടുത്ത സാമ്പത്തിക പരിഷ്കരങ്ങള് നടപ്പാക്കിയാല്‍ മാത്രമേ കുവൈത്തിന്റെ ആശങ്ക പരിഹരിക്കാന്‍ സാധിക്കൂ എന്ന് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു.
കടമെടുക്കല്‍ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ കുവൈത്തിന്റെ ജനറല്‍ റിസര്‍വ് ഫണ്ടിന്റെ ദ്രവ്യത ഇല്ലാതാകും. ആവശ്യത്തിന് ഉപയോഗിക്കാന്‍ പണം ലഭ്യമല്ലാത്ത സാഹചര്യം വരും. ഈ പ്രതിസന്ധിയാണ് ഫിറ്റ്ച്ച് ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ ഭിന്നത പരിഹരിച്ച് രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കേണ്ടതുണ്ട് എന്നാണ് ധനകാര്യ സ്ഥാപനങ്ങളുടെ നിര്‍ദേശം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
