കൊച്ചി: എല്‍&ടിയുടെ വൈദ്യുത വാഹന ബിസിനസ് ഷ്നൈഡര്‍ ഇലക്ട്രിക്കിനു കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. 2018 മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരു ഈ നീക്കം ആവശ്യമായ അനുമതികള്‍ക്കും പ്രക്രിയകള്‍ക്കും ശേഷമാണ് പൂര്‍ത്തിയാക്കിയത്. ഭാവിയിലെ മൂല്യത്തോടു കൂടിയ വളര്‍ച്ച ലക്ഷ്യമിതാണ് തന്ത്രപരമായ ഈ നീക്കത്തിന് എല്‍&ടി തുടക്കം കുറിച്ചത്. ദീര്‍ഘകാല കാഴ്ചപ്പാടോടെയാണ് എല്‍&ടി ബിസിനസ് നിക്ഷേപങ്ങള്‍ വിലയിരുത്തുതും മൂലധന വകയിരുത്തല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുതും. നിക്ഷേപങ്ങള്‍ പുനര്‍വിശകലനം ചെയ്യു തന്ത്രപരമായ പ്രക്രിയയുടെ ഭാഗമായാണ് വൈദ്യുത വാഹന ബിസിനസില്‍ നിന്നു പിന്മാറാന് തീരുമാനിച്ചത്.

വൈദ്യുത വാഹന മേഖലയിലെ അയ്യായിരത്തോളം ജീവനക്കാര്‍ ഷ്നൈഡര്‍ ഇലക്ട്രികിന്റെ ആഗോള കുടുംബത്തിന്റെ ഭാഗമായി മാറും. നവി മുംബൈ, അഹമദ്നഗര്‍, വഡോദര, കോയമ്പത്തൂര്‍, മൈസൂരു എിവിടങ്ങളിലുള്ള നിര്‍മാണ കേന്ദ്രങ്ങളും യുഎഇ, കുവൈറ്റ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലുള്ള അനുബന്ധ സ്ഥാപനങ്ങളും ഷ്നൈഡര്‍ ഇലക്ട്രികിനു കൈമാറും. സൗദി അറേബ്യയിലുള്ള എല്‍&ടി ഇലക്ട്രികല്‍ ആന്റ് ഓട്ടോമേഷന്‍ സൗദി അറേബ്യ കമ്പനി പ്രാദേശികമായ അനുമതികള്‍ ലഭിച്ചു കഴിഞ്ഞാല്‍ ഷ്നൈഡറിനു കൈമാറും.
തങ്ങളുടെ ദീര്‍ഘകാല തന്ത്രങ്ങളിലെ നാഴികക്കല്ലാണ് വൈദ്യുത വാഹന മേഖലയില്‍ നിന്നുള്ള പിന്മാറ്റമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എല്‍&ടി ഗ്രൂപ്പ് ചെയര്‍മാര്‍ എ എം നായ്ക് പറഞ്ഞു. ബിസിനസ് വളര്‍ത്താനുള്ള ശരിയായ പങ്കാളിയാണ് ഷ്നൈഡര്‍ ഇലക്ട്രിക് എന്നു തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ശക്തമായ ബാലന്‍സ് ഷീറ്റ് സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് പൂര്‍ണമായും പണത്തിലുള്ള ഈ ഇടപാടെന്ന് എല്‍ & ടി സിഇഒയും മാനേജിങ് ഡയറക്ടറുമായ എസ് എന്‍ സുബ്രഹ്മണ്യന് പറഞ്ഞു. ബിസിനസിന്റെ മുഖ്യ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ദീര്‍ഘകാല മൂല്യമുണ്ടാക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപിസി, സേവന ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന തന്ത്രമാണ് എല്‍&ടി കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി നിരവധി ബിസിനസുകളില്‍ നിന്ന് കമ്പനി പിന്‍വാങ്ങുകയും ചെയ്തിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
