മോഹൻലാൽ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വലിയ ഓപ്പണിങ്ങായി മാറിയിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ ഇന്ത്യയിൽ ആദ്യദിനം ₹22 കോടി നെറ്റ് കളക്ഷൻ സ്വന്തമാക്കി എന്നാണ് ഫിലിം ട്രാക്കർ സാക്‌നില്ക് റിപ്പോർട്ട് ചെയ്തത്. കേരളത്തിലെ രാഷ്ട്രീയ അജണ്ടകളും, നോർത്ത് ഇന്ത്യൻ പൊളിറ്റിക്കൽ മോഡലിന്റെ കടന്നുകയറ്റവും ആശയം ആകുന്ന ചിത്രം വലിയ രീതിയിൽ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും മോഹൻലാൽ എന്ന സ്റ്റാർഡത്തിനു മുകളിലേക്ക് വളരാൻ ആയിട്ടില്ല എന്നത് തന്നെയാണ് ആദ്യത്തെ കളക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പ്രമുഖ നഗരങ്ങളിൽ തകർപ്പൻ ഓപ്പണിങ്
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ പാൻ-ഇന്ത്യ റിലീസ് ലഭിച്ച L2: എമ്പുരാൻ വലിയ രീതിയിൽ ആരാധകരെ ആകർഷിച്ചതായാണ് റിപ്പോർട്ടുകൾ. മലയാളം പതിപ്പ് തന്നെയാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്, അതിന് പിന്നാലെ തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
സിനിമയുടെ പ്രദർശനം ആരംഭിച്ച എല്ലാ കേന്ദ്രങ്ങളിലും മികച്ച ക്കുപ്പൻസി ഉണ്ടായിരുന്നു. സാക്‌നില്കിന്റെ കണക്കുകൾ പ്രകാരം മലയാളം പതിപ്പിന് മൊത്തം 61.02% ഓക്കുപ്പൻസി ഉണ്ടായി, അതേസമയം കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ 90%ത്തിന് മുകളിൽ ഒക്കുപ്പൻസി രേഖപ്പെടുത്തി.
സിനിമാ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല L2: എമ്പുരാൻ തകർപ്പൻ മാസ് ആക്ഷൻ സിനിമയാണെന്നും സിനിമ വ്യവസായത്തിൽ പുതുതായി ഒരു ബ്ലോക്ക്ബസ്റ്റർ ജന്മംകൊണ്ടിരിക്കുകയാണെന്നും തന്റെ എക്സ് (ട്വിറ്റർ) പോസ്റ്റിൽ കുറിച്ചു.
മലയാള സിനിമയുടെ റെക്കോർഡുകൾ തകർത്ത് മുന്നോട്ട്
വിജയ് നായകനായ ലിയോയാണ് കേരളത്തിലെ ഫസ്റ്റ് ഡേ കളക്ഷനിൽ മുൻപിൽ ഉണ്ടായിരുന്നത്. 12 കോടിയായിരുന്നു ലിയോയുടെ ഫസ്റ്റ് ഡേ കളക്ഷൻ. ഇതിന് താഴെ കെ ജി എഫ് 7.30 കോടിയും, ഒടിയൻ 7.25 കോടിയും നേടി തൊട്ടു പിറകിൽ ഉണ്ടായിരുന്നു. ഇതിനെയാണ് ഇരട്ടി പ്രഹരം എന്ന രീതിയിൽ എമ്പുരാനിലൂടെ 22 കോടി നേടി മോഹൻലാൽ തൂക്കിയത്.
L2: എമ്പുറാൻ ഈ റെക്കോർഡുകൾ ഇരട്ടിയിലേറെ കളക്ഷനോടെ മറികടക്കുകയും മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് സാധ്യതകളെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്തു.

200 കോടി ക്ലബ്ബിലേക്ക്?
2024ൽ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ആയിരുന്നു 200 കോടി ക്ലബ്ബിൽ എത്തിയ ഏക മലയാള ചിത്രം. ഇപ്പോഴിതാ L2: എമ്പുരാൻ അതിന്റെ നേട്ടം മറികടക്കുമോ എന്നതാണ് ആരാധകരും സിനിമാ വ്യവസായവും ഉറ്റുനോക്കുന്നത്.
മോഹൻലാൽ മുഖ്യവേഷത്തിലെത്തിയ L2: എമ്പുരാൻ, ലൂസിഫർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. സിനിമയിൽ പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ, അഭിമന്യു സിംഗ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ആദ്യദിനത്തിൽ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ശക്തമായ വാക്ക് ഓഫ് മൗത്ത് ഉണ്ടാകുന്നതോടെ തുടർദിവസങ്ങളിലും മികച്ച കളക്ഷൻ നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കളും ആരാധകരും.
രാഷ്ട്രീയം കൊണ്ട് പൊള്ളിക്കുന്ന എമ്പുരാൻ
ഒരു പൊളിറ്റിക്കൽ യുദ്ധം എമ്പുരാൻ സിനിമയുടെ പേരിൽ ഇപ്പോൾ കേരളത്തിലെ സൈബർ ഇടങ്ങളിൽ മുഴുവൻ നടക്കുന്നുണ്ട്. ബുക്ക് ചെയ്ത പലരും ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ട്. ഗുജറാത്ത് കലാപത്തിന്റെ ചില സത്യാവസ്ഥകൾ തുറന്നു കാണിക്കുന്ന ചിത്രമാണ് എമ്പുരാൻ എന്നാണ് അണിയറപ്രവർത്തകർ പറഞ്ഞു വെക്കുന്നത്. എന്നാൽ അത് അത്തരത്തിൽ അല്ലെന്നും, അത് സത്യമല്ലെന്നുമാണ് ഒരു കൂട്ടം ആളുകൾ വിളിച്ചു പറയുന്നത്. എന്തായാലും വരും ദിവസങ്ങളിൽ ചിത്രത്തിന്റെ പൊളിറ്റിക്സ് കൂടുതൽ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications