മലയാള സിനിമയുടെ ദാരിദ്ര്യം മുഴുവൻ മാറ്റാൻ തക്ക കെൽപ്പുള്ള സിനിമയാണ് എമ്പുരാൻ എന്ന് ആരംഭം മുതൽക്കേ എല്ലാവരും ഉറപ്പിച്ചു പറഞ്ഞ ഒരു കാര്യമാണ്. മലയാളത്തിന്റെ ബോക്സ് ഓഫീസിൽ ഒരു വലിയ ചലനം സൃഷ്ടിക്കാൻ കഴിയുന്ന ഒരേയൊരു താരം മോഹൻലാലാണ് എന്ന വലിയ ഉറച്ച വിശ്വാസമായിരുന്നു അതിനു പിറകിൽ. പുലിമുരുകൻ എന്ന ഒരു സാധാരണ സിനിമ കൊണ്ടു തന്നെ നൂറുകോടി ക്ലബ്ബ് എന്ന ചരിത്രം മലയാളത്തിൽ തുറന്നു വെച്ചത് നമ്മളുടെ സ്വന്തം ലാലേട്ടനാണ്. ഇപ്പോഴിതാ ബുക്ക് മൈ ഷോയിൽ ഫ്രീ ബുക്കിംഗ് കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് എമ്പുരാൻ.
വെറും ഒരു മണിക്കൂർ കൊണ്ട് ഒരു ലക്ഷത്തോളം ടിക്കറ്റുകൾ ആണ് പ്രീ ബുക്കിങ്ങിലൂടെ ഇപ്പോൾ ബുക്ക് മൈ ഷോയിൽ നിന്ന് വിറ്റു പോയിരിക്കുന്നത്. അതായത് ഇന്ത്യൻ സിനിമ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ബുക്കിംഗ്. ഒരുതരത്തിൽ ഇത് ചരിത്രം എന്ന് തന്നെ. ഷാരൂഖിന്റെയും സൽമാൻഖാന്റെയും കുത്തകയായിരുന്ന ഇന്ത്യൻ സിനിമ കളക്ഷൻ റെക്കോർഡുകളുടെ ആദ്യപാദം തന്നെ ഇതുവഴി തകർത്തിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. വെറും 40-ഓ 50 ലേക്ക് ഒതുങ്ങുമെന്ന് വിചാരിച്ചിരുന്ന ബുക്കിംഗ് ആണ് ഇപ്പോൾ ഒരു ലക്ഷത്തിലേക്കടുക്കുന്നത്. 93.50 K ബുക്കിംഗ് ആണ് ഒരു മണിക്കൂറിൽ സിനിമ നേടിയിരിക്കുന്നത്. ഇത് എക്കാലത്തെയും മികച്ച നേട്ടമാണ്.
അഡ്വാൻസ് ബുക്കിംഗ് തുടങ്ങി ഒരു മണിക്കൂറിൽ വിജയ്യുടെ ലിയോയുടെയും അല്ലുവിന്റെ പുഷ്പ 2 വിന്റേയും റെക്കോർഡുകൾ എമ്പുരാൻ തിരുത്തിയിട്ടുണ്ട്. ഒരു മണിക്കൂറിൽ എമ്പുരാന്റേതായി 83000ത്തില്‍ കൂടുതൽ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റിരിക്കുന്നത്. ഇതിന് മുന്നേ ആദ്യ ദിന അഡ്വാൻസ് ബുക്കിങ്ങിൽ മുന്നിട്ടു നിന്നിരുന്നത് വിജയ് ചിത്രം ലിയോ ആയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 82000ത്തില്‍ കൂടുതൽ ടിക്കറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പുഷ്പ 2 ആണ് ഇതിന് താഴെ ഉള്ളത്. 80000ത്തോളം ടിക്കറ്റുകളാണ് പുഷപ വിറ്റത്. ഈ റെക്കോർഡ് വെറും ഒരു മണിക്കൂറിലാണ് എമ്പുരാൻ തകർത്തെറിഞ്ഞത്.

ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന "എമ്പുരാൻ" വമ്പിച്ച താരനിരയുമായാണ് എത്തുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ളിൻ, ബൈജു, സായികുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്‌സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേൽ നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. പ്രമുഖ ഹോളിവുഡ് സീരീസ് "ഗെയിം ഓഫ് ത്രോൺസ്" വഴി പ്രശസ്തനായ ജെറോം ഫ്ളിന്റെ സാന്നിധ്യം ചിത്രത്തിന് ആഗോള ശ്രദ്ധ നേടിക്കൊടുക്കും.
2023 ഒക്ടോബർ 5-ന് ഫരീദാബാദിൽ തുടക്കം കുറിച്ച ചിത്രീകരണം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു.കെ., യു.എ.ഇ., ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവിടങ്ങളിലായി നടന്നു. ദീപക് ദേവ് സംഗീതം ഒരുക്കിയ ചിത്രത്തിന് സുജിത് വാസുദേവ് ഛായാഗ്രഹണവും, അഖിലേഷ് മോഹൻ എഡിറ്റിംഗും, മോഹൻദാസ് കലാസംവിധാനവും, സ്റ്റണ്ട് സിൽവ ആക്ഷൻ ഡിസൈനിംഗും നിർവഹിച്ചു. നിർമ്മൽ സഹദേവ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടറാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications