പ്രശസ്ത സിനിമ താരം കാജല്‍ അഗര്‍വാള്‍ 'പിരാമല്‍ ലാക്ടോ കലാമൈന്‍' ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടു. പിരാമല്‍ ഫാര്‍മ ലിമിറ്റഡിന്റെ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ഡിവിഷന്റെ ചര്‍മ സംരക്ഷണ ബ്രാന്‍ഡാണ് ലാക്ടോ കലാമൈന്‍.
ഓയില്‍ കണ്ട്രോള് ലോഷനുകള്‍, സണ്‍സ്ക്രീന്‍, ഫേസ് വാഷ്, ഫേഷ്യല്‍ വൈപ്പുകള്‍ തുടങ്ങി വിപുലമായ ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങളാണ് പിരാമലിന്റെ ലാക്ടോ കലാമൈന്‍ ബ്രാന്‍ഡിന് കീഴിൽ വരുന്നത്. ചർമത്തിലെ അധിക എണ്ണ ആഗിരണം ചെയ്യുന്നതിനൊപ്പം മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, വരണ്ട ചര്‍മം, കറുത്ത പാടുകള്‍ എന്നിവ പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നതാണ് ലാക്ടോ കലാമൈൻ എന്നാണ് അവകാശവാദം. എണ്ണമയമുള്ള ചര്‍മ്മത്തിന് ഏറ്റവും സഹായകമായ ഉത്പന്നങ്ങളാണ് തങ്ങളുടെ ബ്രാൻഡിന് കീഴിൽ ഉള്ളത് എന്നും ഇവർ അവകാശപ്പെടുന്നു.

ലാക്ടോ കലാമൈന്‍ നല്കുന്ന സവിശേഷമായ വാഗ്ദാനങ്ങള്‍ മെച്ചപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് പിരാമല്‍ ഫാര്‍മ ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ നന്ദിനി പിരാമല്‍ പറഞ്ഞു. ചര്‍മസംരക്ഷണ വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ കാലഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ പിരാമലിന്റെ ലാക്ടോ കലാമൈന്‍ തയ്യാറെടുക്കുകയാണെന്നും നന്ദിനി പിരാമല്‍ കൂട്ടിച്ചേര്‍ത്തു.
വ്യക്തിപരമായി ഉപയോഗിച്ച, വിശ്വസനീയമായ ഉല്‍പ്പന്നമാണ് ലാക്ടോ കലാമൈന്‍ എന്നും കമ്പനിയുമായി സഹകരിക്കുന്നതില്‍ സന്തുഷ്ടയാണെന്നും ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട നടി കാജല്‍ അഗര്‍വാള്‍ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
