സ്ത്രീകൾക്ക് കൂടുതൽ ശക്തി പകരുവാനും അവരെ കരുത്തരാക്കുവാനുമായി മഹാരാഷ്ട്ര സർക്കാർ മുന്നോട്ട് വെച്ച പദ്ധതിയാണ് ലഡ്‌കി ബഹിൻ യോജന. 2024 ആഗസ്റ്റ് മാസത്തിലാണ് ഇത്തരമൊരു സ്കീം മുന്നോട്ട് വെക്കുന്നത്. സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിലൂടെ അവരെ മുന്നോട്ട് പ്രാപ്തരാക്കുവാനാണ് ഈ ശ്രമം. ഈ സ്കീമിന്റെ ഭാഗമായി ഈ സ്ത്രീകൾക്ക് 2024ലെ ദീപാവലി ബോണസ് പ്രഖ്യാപിച്ചു. ഇത്തവണ നാലും അഞ്ചും ഇൻസ്റ്റാൾമെന്റുകൾ ഒരുമിച്ച് 3000 രൂപയായി സ്ത്രീകളുടെ അക്കൗണ്ടിൽ എത്തും.
എന്താണ് മുഖ്യമന്ത്രി ലഡ്കി ബഹിൻ യോജന?
മഹാരാഷ്ട്ര സർക്കാർ സ്ത്രീകൾക്കായി മുന്നോട്ട് വെച്ച പദ്ധതിയാണിത്. ഇത് പ്രകാരം മാസം 1500 രൂപ മഹാരാഷ്ട്രയിലെ സ്ത്രീകൾകളുടെ അക്കൗണ്ടിൽ എത്തിച്ചേരുന്നു. മഹാരാഷ്ട്രയിലെ ഒരു കോടി സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുവാനായിട്ടാണ് ഈ സ്കീം ആരംഭിച്ചത്. ഈ തുക വലിയൊരു മുന്നേറ്റത്തിന്റെ ഭാഗമാണ്. സ്ത്രീകളുടെയും കുട്ടികളുടേയും ഉയർച്ചക്കു വേണ്ടിയാണ് ഈ പദ്ധതി.

ബോണസ്
നിലവിൽ 3000 രൂപ രണ്ട് മാസത്തേക്കാണ് ലഭിക്കുന്നത്. എന്നാൽ ഈ മാസം ദീപാവലി ആഘോഷങ്ങൾക്കു മുന്നോടിയായി രണ്ട് മാസത്തേക്കുളള തുക ഒരുമിച്ച് ഇത്തവണ ദീപാവലി ബോണസായി ലഭിക്കുന്നു. അതായത്, ഒക്ടോബർ, നവംബർ ഗഡുക്കൾ മുൻകൂട്ടി നൽകാൻ മഹാരാഷ്ട്ര സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു . മഹാരാഷ്ട്രയിൽ താമസിക്കുന്ന 94,000 സ്ത്രീകൾക്ക് ഇതിനകം തന്നെ ഈ തുക ലഭിച്ചു.
ഒരു ചെറിയ സഹായം ആണെങ്കിൽ പോലും ഇത്തവണ മഹാരാഷ്ട്രയിലെ സ്ത്രീകൾക്ക് ദീപാവലിക്ക് സ്വന്തമായി ആവശ്യകതകൾ നിറവേറ്റാൻ സാധിക്കും. അതിനു വേണ്ടിയാണ് ദീപാവലിക്കു മുന്നോടിയായിട്ട് ഈ തുക എല്ലാ സ്ത്രീകളുടേയും അക്കൗണ്ടിലേക്ക് എത്തിക്കുന്നത്.
ആർക്കെല്ലാം ഈ ബോണസ് ഉറപ്പാക്കാം?
ലഡ്‌കി ബഹിൻ യോജനയിൽ രജിസ്റ്റർ ചെയ്തതും മുൻ ഗഡുക്കളെല്ലാം ലഭിച്ചതുമായ എല്ലാ സ്ത്രീകളും ഈ ബോണസ് നേടാൻ യോഗ്യരാണ്. യോഗ്യരായ ഈ സ്ത്രീകളുടെയെല്ലാം ബാങ്ക് അക്കൗണ്ടുകളിലേക്ക് ദീപാവലി ബോണസ് നേരിട്ട് നിക്ഷേപിക്കും.
ലഡ്കി ബഹിൻ യോജനയിൽ എങ്ങനെ യോഗ്യത നേടാം?
മഹാരാഷ്ട്രയിൽ താമസിക്കുന്ന സ്ത്രീകൾക്ക് ഈ പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷിക്കം
അപേക്ഷിക്കുന്ന വ്യക്തി മഹാരാഷ്ട്രയിൽ സ്ഥിരതാമസക്കാരിയായിരിക്കണം
അപേക്ഷിക്കുന്ന സ്ത്രീയുടെ പ്രായം 21 നും 65 നും ഇടയിൽ ആയിരിക്കണം. വിവാഹിതർ, അവിവാഹിതർ, ഉപേക്ഷിക്കപ്പെട്ടവർ,
വിവാഹമോചിതർ, നിരാലംബരായ എല്ലാ സ്ത്രീകൾക്കും അർഹതയുണ്ട്.
അപേക്ഷകയ്ക്ക് ഏതെങ്കിലും ബാങ്കിൽ ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം.
അപേക്ഷകയുടെ കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ കൂടരുത്.
ഈ സ്കീമിലേക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
ആധാർ കാർഡ്
ബാങ്ക് അക്കൗണ്ട്
ജാതി സർട്ടിഫിക്കറ്റ്
താമസ സർട്ടിഫിക്കറ്റ്
പ്രായം തെളിയിക്കുന്ന രേഖ
റേഷൻ കാർഡ്
പാസ്പോർട്ട് സൈസ് ഫോട്ടോ
വരുമാന തെളിയിക്കുന്ന രേഖ [മഞ്ഞ, ഓറഞ്ച് റേഷൻ കാർഡ് ഉടമകൾക്ക് വരുമാന തെളിവ് ആവശ്യമില്ല]
ജനന സർട്ടിഫിക്കറ്റ്
വോട്ടർ ഐഡി
ലഡ്കി ബഹിൻ യോജനയിലേക്ക് എങ്ങനെ അപേക്ഷിക്കാം?
ഓൺലൈനായി അപേക്ഷിക്കാൻ കഴിയാത്ത സ്ത്രീകൾ, അംഗൻവാടി സേവക്/ആശ സേവക്/വാർഡ് ഓഫീസർ/സിഎംഎം (സിറ്റി മിഷൻ മാനേജർ)/എന്നിവരുമായി ബന്ധപ്പെടുക. ഈ അപേക്ഷയ്ക്ക് ഫീസ് ഈടാക്കില്ല. അപേക്ഷകൻ്റെ പേര്, ജനനത്തീയതി, വിലാസം എന്നിവ ആധാർ കാർഡ് പ്രകാരം കൃത്യമായി പൂരിപ്പിക്കണം. ബാങ്ക് വിവരങ്ങളും മൊബൈൽ നമ്പറും കൃത്യമായി പൂരിപ്പിക്കുക.
ഈ പദ്ധതിയിൽ ചേരുന്നതിനായി സർക്കാർ ഒരു മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചിട്ടുണ്ട്. നാരി ശക്തി ഡൂട്ട് ആപ്പ് എന്നാണ് ഈ ആപ്ലിക്കേഷൻ്റെ പേര്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications