രാജ്യത്ത് വരാനിരിക്കുന്ന മൂന്ന് ബൾക്ക് ഡ്രഗ് പാർക്കുകളുടേയും നാല് മെഡിക്കൽ ഉപകരണ പാർക്കുകളുടെയും സ്ഥലം നിശ്ചയിക്കുന്നതിനുള്ള മാർഗരേഖ അന്തിമഘട്ടത്തിലാണെന്ന് രാസ-വളം വകുപ്പുമന്ത്രി ഡി.വി.സദാനന്ദ ഗൗഡ അറിയിച്ചു. നിർണായകമായ എപിഐ-കൾ / കെഎസ്എം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് 2020 മാർച്ച് 12-ന് അംഗീകാരം നൽകിയിരുന്നു. ഇത് പ്രകാരമാണ് രാജ്യത്ത് മൂന്നു ഡ്രഗ് പാർക്കുകളും നാലു മെഡിക്കൽ ഉപകരണ പാർക്കുകളും സ്ഥാപിക്കുന്നത്.
മൂന്ന് ബൾക്ക് ഡ്രഗ് പാർക്കുകളുടെ വികസനത്തിനായി 1,000 കോടി രൂപയും മെഡിക്കൽ ഉപകരണ പാർക്കുകൾക്ക് 100 കോടി രൂപയും ഗ്രാന്റായി കേന്ദ്രം അനുവദിക്കും. പാർക്കുകൾ നിർമ്മിക്കുന്ന സംസ്ഥാനങ്ങൾക്കാണ് ഗ്രാന്റ് അനുവദിക്കുക. 46,400 കോടി രൂപയുടെ മരുന്നും 68,437 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളും ഇവിടങ്ങളിൽ ഉത്പാദിപ്പിക്കും. അതേസമയം ഒട്ടേറെ പുതിയ തൊഴിലവസരങ്ങളും ഇതിലൂടെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

കൂടാതെ, രാജ്യമെമ്പാടുമുള്ള പ്രധാന നിർണായക സ്റ്റാർട്ടിംഗ് മെറ്റീരിയൽസ് / ഡ്രഗ് ഇന്റർമീഡിയറ്റ്സ്, എപിഐ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമും ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ഇടിയുന്നത് ഇന്ത്യൻ ഔഷധ നിർമ്മാണ മേഖലയെ ബാധിക്കാതിരിക്കാനായാണ് രാജ്യത്ത് മൂന്ന് മെഗാ ബൾക്ക് ഡ്രഗ് പാർക്കുകൾ സ്ഥാപിക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് മൂന്നിടങ്ങളിൽ മരുന്ന് ഉത്‌പാദന കേന്ദ്രങ്ങളും (ഡ്രഗ് പാർക്ക്) നാലിടങ്ങളിൽ മെഡിക്കൽ ഉപകരണ പാർക്കുകളും സ്ഥാപിക്കുന്നത്. രാജ്യത്ത് എവിടെയൊക്കെയാണ് ഈ പാർക്കുകൾ സ്ഥാപിക്കുകയെന്ന കാര്യം പിന്നീട് തീരുമാനിക്കും. അതേസമയം പഞ്ചാബിലെ ഭട്ടിന്ദയിൽ നിർദ്ദിഷ്ട ബൾക്ക് ഡ്രഗ് പാർക്ക് സ്ഥാപിക്കുന്നത് പരിഗണിക്കുന്നതിനായി പഞ്ചാബ് ധനമന്ത്രി മൻപ്രീത് സിംഗ് ബാദൽ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയ്‌ക്ക് അഭ്യർത്ഥന കത്ത് കൈമാറി. പാർക്കുകളുടെ വികസനത്തിന് പിന്തുണ നൽകുന്നതിൽ ഗൗഡ ബാദലിന് നന്ദി പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
