വിപണിയിലെ മുന്നേറ്റം തുടരും, എൽ&ടി ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, ടാർഗെറ്റ് വില അറിയാം

കഴിഞ്ഞ കാലങ്ങളിൽ വലിയ കുതിപ്പാണ് ഇന്ത്യൻ ഓഹരി വിപണി നടത്തിയത്. അതിന് പിന്നാലെ നിരവധി പുതിയ നിക്ഷേപകർ വിപണിയിലേക്കെത്തുകയും ചെയ്തു. കഴിഞ്ഞ 5 വർഷത്തിനിടെയാണ് നിക്ഷേപകരുടെ എണ്ണത്തിൽ വലിയ കുതിച്ചു ചാട്ടമുണ്ടായത്. കൃത്യമായ ധാരണയുണ്ടെങ്കിൽ ഓഹരി വിപണിയിലൂടെ നേട്ടമുണ്ടാക്കാം എന്നുതന്നെയാണ് സമീപ കാലത്തെ ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തിൽ നിന്നും മനസിലാക്കേണ്ടത്.

അതേ സമയം അപ്രതീക്ഷിതമായ ഇടിവിനും കഴിഞ്ഞ വാരം ഓഹരി സൂചികകൾ സാക്ഷ്യം വഹിച്ചിരുന്നു. പക്ഷെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നിക്ഷേപത്തിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ശ്രദ്ധപുലർത്താനുമാണ് നിക്ഷേപകർക്ക് വിദഗ്ധർ നൽകിയ നിർദ്ദേശം. അതോടൊപ്പം ചില ഓഹരികളിൽ പ്രത്യേക ശ്രദ്ധപുലർത്താനും ശുപാർശയുണ്ട്. അതിൽ ഒന്നാണ് ലാർസൻ ആൻഡ് ടൂബ്രോയുടെ (എൽ ആൻഡ് ടി) ഓഹരി.

എൽ&ടി ഓഹരികൾ ഇപ്പോൾ വാങ്ങാമോ..? വിദഗ്ധരുടെ വിലയിരുത്തൽ

ലാർസൻ ആൻഡ് ടൂബ്രോ

മാർച്ച് 15 വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയിൽ ലാർസൻ ആൻഡ് ടൂബ്രോയുടെ (എൽ ആൻഡ് ടി) ഓഹരികൾ ഏകദേശം 4 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ വാരത്തിൽ ആദ്യ സെഷനിൽ തന്നെ ഓഹരി മുന്നേറ്റത്തിലേക്കെത്തി.

കമ്പനിയുടെ ഓഹരി കഴിഞ്ഞ 6 മാസത്തിനിടെ 21.44 ശതമാനത്തിന്‍റെ നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്. ഒരുമാസത്തിനിടെ 7 ശതമാനം വളർച്ച കൈവരിക്കാനും എൽ ആൻഡ് ടി ഓഹരിക്ക് കഴിഞ്ഞിട്ടുണ്ട്. ദീർഘകാലത്തേക്ക് ഓഹരിയിൽ വിദഗ്ധർ പോസിറ്റീവ് ആണ്. അടുത്തിടെ ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ, എൽ ആൻഡ് ടി ഓഹരിയിൽ 4,260 രൂപയുടെ ടാർഗെറ്റ് വിലയോടെ ബൈ കോൾ നിലനിർത്തിയിരുന്നു.

എൽ ആൻഡ് ടി ഓഹരിയുമായി ബന്ധപ്പെട്ട് വിദഗ്ധരുടേയും ബ്രോക്കേറജ് സ്ഥാപനങ്ങളുടേയും കാഴ്ചപ്പാടുകൾ എങ്ങനെ എന്ന് നമുക്ക് നോക്കാം.

മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്

എൽ ആൻഡ് ടി ഓഹരിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിവ് താൽക്കാലികമാണെന്നാണ് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് വിലയിരുത്തുന്നത്. ബ്രോക്കറേജ് സ്ഥാപനം 4,200 രൂപയുടെ ടാർഗെറ്റ് വിലയിൽ സ്റ്റോക്കിൽ ഒരു വാങ്ങൽ കോൾ നിലനിർത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷമുള്ള ആഭ്യന്തര നിക്ഷേപത്തിൻ്റെ വർദ്ധനവ്, അടുത്ത രണ്ട് പാദങ്ങളിൽ കുറഞ്ഞ മാർജിൻ ലെഗസി പ്രോജക്ടുകളുടെ പൂർത്തീകരണം, പ്രവർത്തന മൂലധനത്തിലെ നിരന്തരമായ കുറവും തത്ഫലമായുണ്ടാകുന്ന ആർഒസിഇ, അന്താരാഷ്ട്രതലത്തിൽ കുറഞ്ഞ പ്രവർത്തന മൂലധനം തുടങ്ങിയവയെല്ലാം എൽ ആൻഡ് ടിയുടെ വളർച്ചയെ മുന്നോട്ട് നയിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്‍റെ വിലയിരുത്തൽ.

എൽ&ടി ഓഹരികൾ ഇപ്പോൾ വാങ്ങാമോ..? വിദഗ്ധരുടെ വിലയിരുത്തൽ

അറാഫത്ത് സെയ്ദ്, വൈസ് പ്രസിഡൻ്റ്, ഇൻക്രഡ് ക്യാപിറ്റൽ

എൽ ആൻഡ് ടി ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കുമെന്ന് തന്നെയാണ് അറാഫത്ത് സെയ്ദും വിലയിരുത്തുന്നത്. കമ്പനിയുടെ ഓഹരി ബുള്ളിഷാണ്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7 ശതമാനം വളർച്ച കൈവരിക്കുമെന്നും സർക്കാർ ചെലവിടൽ, മെച്ചപ്പെട്ട ഡിമാൻഡ്, ബാങ്കുകളുടെ ആരോഗ്യകരമായ ബാലൻസ് ഷീറ്റുകൾ, പിഎൽഐ സ്കീമുകൾ മുതലായവയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനി ഇന്ത്യയിലും വിദേശത്തും അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മിലൻ വൈഷ്ണവ്, ടെക്നിക്കൽ അനലിസ്റ്റ്

എൽ ആൻഡ് ടി 3,700 രൂപയ്ക്കും 3,730 രൂപയ്ക്കും ഇടയിൽ മൈനർ ഡബിൾ ടോപ്പ് രൂപീകരിച്ചിട്ടുണ്ടെന്നും നിലവിൽ ഒരു ഇടുങ്ങിയ ശ്രേണിയിൽ ഏകീകരിക്കപ്പെടുകയാണെന്നുമാണ് വൈഷ്ണവ് നിരീക്ഷിക്കുന്നത്. നിക്ഷേപകർക്ക് നിലവിലെ ലെവലിൽ ഭാഗികമായോ പൂർണ്ണമായോ ബുക്കിംഗ് പരിഗണിക്കാം. സ്റ്റോപ്പ് ലോസ് 3,500 രൂപയിലേക്ക് ഉയർത്താമെന്നും വൈഷ്ണവ് പറയുന്നു.

എൽ&ടി - നിലവിലെ ഓഹരി വില

3,549.65 രൂപയാണ് കമ്പനിയുടെ നിലവിലെ ( 18-03-2024, 11.30 PM) ഓഹരി വില. കഴിഞ്ഞ 5 ദിവസത്തിനിടെ 2.74 ശതമാനത്തിന്‍റെ ഇടിവാണ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. എന്നാൽ തിങ്കളാഴ്ചത്തെ ആദ്യ സെഷനിൽ തന്നെ 0.35 ശതമാനത്തിന്‍റെ വളർച്ച ഓഹരി നേടി.

തുടക്കത്തിൽ പറഞ്ഞത് പോലെ 6.21 ശതമാനത്തിന്‍റെ വളർച്ചയാണ് കഴിഞ്ഞ 1 മാസത്തിനിടെ ഓഹരി നേടിയത്. 3,737.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. ഏറ്റവും കുറഞ്ഞ വില 2,12 രൂപയാണ്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X