എസ്എസ്സി (ടെക്)-67 കോഴ്സിലേക്കുള്ള അപേക്ഷാ പ്രക്രിയ അവസാന ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഉടന്‍ അപേക്ഷിക്കണം. എഞ്ചിനീയറിംഗ് പശ്ചാത്തലമുള്ള യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാനുള്ള അവസരമാണ് കൈവരുന്നത്. പരിമിത കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ആര്‍മി കമ്മീഷന്‍ഡ് ഓഫീസറായി സേവനുഷ്ഠിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൈന്യം പരിശീലനം നല്‍കും.

വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 4 -ഉം പുരുഷ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 5- ഉം ആണ്.
ഇന്ത്യന്‍ ആര്‍മിയില്‍ എഞ്ചിനീയറായി ചേരുക | എസ്എസ്സി (ടെക്)-67 എന്‍ട്രി
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
* അവിവാഹിതരായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും
* പ്രായം: 20 - 27 വയസ്സ് (2026 ഒക്ടോബര്‍ 01 വരെ)
* എഞ്ചിനീയറിംഗ് ബിരുദധാരികള്‍ (അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത)
അപേക്ഷിക്കാനുള്ള അവസാന തീയതി:
* സ്ത്രീകള്‍ - 04 ഫെബ്രുവരി 2026
* പുരുഷന്മാര് - 05 ഫെബ്രുവരി 2026
അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അതേസമയം നിയമനത്തിന് മുന്‍പ് യോഗ്യതകള്‍ പൂര്‍ത്തിയാക്കണം. 2026 ഒക്ടോബര്‍ 1-ന് മുന്‍പ് 20 വയസ്സ് തികഞ്ഞവരും 27 വയസ്സ് കവിയാത്തവരുമായ എഞ്ചിനീയറിംഗ് ബിരുദദാരികള്‍, അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാമെന്ന് സൈന്യം എക്സ് പോസ്റ്റില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയ
അക്കാദമിക് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരെ സര്‍വീസ് സെലക്ഷന് ബോര്‍ഡ് (എസ്എസ്ബി) അഭിമുഖത്തിന് ക്ഷണിക്കുകയും നേതൃ ഗുണങ്ങള്‍, അഭിരുചി, കഴിവുകള്‍ എന്നിവ വിലയിരുത്തുകയും ചെയ്യും. കൂടുതല്‍ വിശദാംശങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
