ഇന്ത്യൻ പൗരൻമാർക്കുള്ള ഏറ്റവും സുപ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് പാൻ കാർഡ്. പെർമെനന്റ് അക്കൗണ്ട് നമ്പർ എന്നതിന്റെ ചുരുക്ക രൂപമാണ് പാൻ. നികുതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാൻ കാർഡ് വഴിയാണ് നടക്കുന്നത്. പാൻ കാർഡ് കൈവശമുള്ളവരെല്ലാം ആധാർ കാർഡുമായി ലിങ്ക് ചെയ്യണം. ഇനിയും ലിങ്ക് ചെയ്യാത്തവർക്കായി 2024 ഡിസംബർ 31 വരെ സമയം നീട്ടിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്.
ഈ ദിവസങ്ങൾക്കുള്ളിലും ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ പാൻ കാർഡ് നിർജ്ജീവമാക്കും. അങ്ങനെ സംഭവിച്ചാൽ ഇത് സാമ്പത്തിക ഇടപാടുകൾ കൂടുതൽ സങ്കീർണമാവും. വർദ്ധിച്ചു വരുന്ന സാമ്പത്തിക തട്ടിപ്പുകൾ ഇല്ലാതാക്കാൻ വേണ്ടിയിട്ടാണ് ഇത്തരം നീക്കവുമായി ആദായ നികുതി വകുപ്പ് എത്തിയിരിക്കുന്നത്. അതിനു കാരണം നിരവധി ഫിൻടെക് സ്ഥാപനങ്ങൾ ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഉപഭോക്തൃ പ്രൊഫൈലുകൾക്ക് വേണ്ടി പാൻ വിവരങ്ങൾ ഉപയോഗിക്കുന്നതിനാലാണ്.
ഇങ്ങനെ ചെയ്യുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടയാക്കും. അതിനാൽ വ്യക്തികളുടെ വിവരങ്ങളുടെ ദുരുപയോഗം ഒഴിവാക്കാൻ പാൻ വഴി വ്യക്തിഗത വിവരങ്ങൾ എടുക്കുന്നത് പരിമിതപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ആദായനികുതി വകുപ്പിന് നിർദ്ദേശം നൽകി. പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ അധിക സമയം ആവശ്യമില്ല. എങ്ങനെയാണ് ഇവ രണ്ടും ലിങ്ക് ചെയ്യുന്നതെന്ന് പരിശോധിക്കാം...

പാൻ കാർഡും ആധാറും എങ്ങനെ ലിങ്ക് ചെയ്യാം?
1. ആദ്യം ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലായ www.incometax.gov.in ൽ പ്രവേശിക്കുക
2. ശേഷം ഹോംപേജിൽ, 'Quick Links' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
3. ലിങ്ക് ആധാർ സ്റ്റാറ്റസ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. എന്നിൽ പുതിയ പേജിൽ നിങ്ങളുടെ പാൻ, ആധാർ കാർഡ് നമ്പറുകൾ നൽകുക.
4. നിങ്ങളുടെ പാനും ആധാറും നേരത്തെ ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, "നിങ്ങളുടെ പാൻ ഇതിനകം തന്നിരിക്കുന്ന ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്"എന്ന് മെസേജ് വരും.
5. എന്നാൽ ഇനിയും ലിങ്ക് ചെയ്‌തില്ലെങ്കിൽ "പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ല" എന്ന് മെസേജ് വരും. വെബ്‌സൈറ്റിൻ്റെ ഇടതുവശത്തുള്ള ക്വിക്ക് ലിങ്ക് എന്ന ഓപ്ഷന് കീഴിൽ കാണുന്ന 'ലിങ്ക് ആധാർ' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം പാൻ കാർഡ് വിവരം അപ്ഡേറ്റ് ചെയ്യാനുള്ള പേജിലെത്തും. അതിൽ നിങ്ങളുടെ പാൻ, ആധാർ വിവരങ്ങൾ, ആധാർ കാർഡ് പ്രകാരമുള്ള നിങ്ങളുടെ പേരും മറ്റു വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഓരോ പാൻ കാർഡിലും പത്തക്ക ആൽഫാന്യൂമെറിക് നമ്പർ കാണാൻ സാധിക്കും. ഈ നമ്പറാണ് സാധാരണയായി നിങ്ങൾ ഉപയോഗിക്കുന്നത്. ആദായ നികുതി വകുപ്പ് നൽകുന്ന ഈ രേഖ ലാമിനേറ്റഡ് കാർഡ് രൂപത്തിലാണ് നിങ്ങൾക്ക് ലഭിക്കുക. ഇത് ഇ-പാൻ രൂപത്തിലും സൂക്ഷിക്കാൻ സാധിക്കും. എന്നാൽ ഫിസിക്കൽ കാർഡും കൈവശം ഉണ്ടായിരിക്കണം.
പാൻ കാർഡ് എടുക്കാത്തവരാണെങ്കിൽ നിലവിൽ നിങ്ങൾക്ക് വീട്ടിലിരുന്ന് പോലും പാൻ കാർഡിന് അപേക്ഷിക്കാൻ ഓപ്ഷനുണ്ട്. മാത്രമല്ല നിങ്ങളുടെ മറ്റ് തിരിച്ചറിയൽ രേഖയ്ക്ക് സമാനമായ വിവരങ്ങൾ തന്നെയായിരിക്കണം പാൻ കാർഡിലും ഉണ്ടായിരിക്കേണ്ടത്. ഇതിൽ തെറ്റ് സംഭവിച്ചാൽ പല സേവനങ്ങൾക്കും തടസ്സം നേരിട്ടേക്കാം. ആധാറിലെ വിവരങ്ങളെല്ലാം തന്നെ പാൻ കാർഡിനു വേണ്ടിയും നൽകുക. ഡിസംബർ 31നുള്ളിൽ തന്നെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യൂ..
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications