ഐ‌ടിആർ ഫയൽ ചെയ്യാനുള്ള കാലാവധി അടുത്തെത്തി; ജനുവരി മുതൽ കനത്ത പിഴ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലതാമസം വരുത്തിയ ആദായനികുതി റിട്ടേൺ (ഐടിആർ 2018-19) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2019 ഡിസംബർ 31 ആണ്. ഇനിയും ഫയൽ ചെയ്യാത്തവർ ഡിസംബർ 31-ന് ശേഷം ഫയൽ ചെയ്യുകയാണെങ്കിൽ ഇതിനായി പിഴ നൽകേണ്ടിവരും. 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാനുള്ള അവസാന തീയതി 2019 ഓഗസ്റ്റ് 31 ആയിരുന്നു. നിശ്ചിത തീയതിക്ക് മുൻപ് ഐടിആർ ഫയൽ ചെയ്യാൻ കഴിയാത്തവർക്കാണ് പിഴയോടുകൂടി ഡിസംബർ 31 വരെ ചെയ്യാവുന്നത്. ഇത് 2020 മാർച്ച് 31-ന് വരെ ഫയൽ ചെയ്യാൻ കഴിയുമെങ്കിലും, ഇതിനായി നിങ്ങൾ കനത്ത പിഴ നൽകേണ്ടിവരും.

ആദായനികുതി നിയമത്തിലെ സെക്ഷൻ 234 എഫ് എന്താണ്?

ആദായനികുതി നിയമത്തിലെ സെക്ഷൻ 234 എഫ് എന്താണ്?

ആദായനികുതി നിയമത്തിലെ സെക്ഷൻ 234 എഫ് പ്രകാരം ഐടിആർ വൈകി ഫയൽ ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നത് 2017-ലെ ബജറ്റിലാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. ഇത് 2018-19 സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വന്നു. 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഈ മാസം 31-ന് മുൻപ് ഫയൽ ചെയ്യുകയാണെങ്കിൽ, 5,000 രൂപ പിഴ ഇനത്തിൽ അടച്ചാൽ മതി. എന്നാൽ 31-ന് ശേഷമാണ് ഫയൽ ചെയ്യുന്നതെങ്കിൽ 10,000 രൂപയായിരിക്കും പിഴ ഈടാക്കുക.

റിട്ടേൺ വൈകി ഫയൽ ചെയ്യുമ്പോളുള്ള പ്രശ്‌നങ്ങൾ എന്തൊക്കെയാണ്?

റിട്ടേൺ വൈകി ഫയൽ ചെയ്യുമ്പോളുള്ള പ്രശ്‌നങ്ങൾ എന്തൊക്കെയാണ്?

ആദായനികുതി നിയമത്തിലെ സെക്ഷൻ 80 പ്രകാരം നിശ്ചിത തീയതിക്ക് ശേഷം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് ഭവന വായ്‌പ അല്ലെങ്കിൽ വീട്ട് വാടക ഒഴികെയുള്ള മറ്റൊന്നും ക്ലെയിം ചെയ്യാൻ കഴിയില്ല.

നിങ്ങളുടെ മൊത്തം വരുമാനം 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് 1,000 രൂപയാണ് പിഴ ഇനത്തിൽ ഈടാക്കുക.

ചൈനയിൽ നിന്ന് കളിപ്പാട്ടങ്ങളും ലൈറ്റും മാത്രമല്ല, ചൈനീസ് ഉള്ളി ഉടൻ എത്തുംചൈനയിൽ നിന്ന് കളിപ്പാട്ടങ്ങളും ലൈറ്റും മാത്രമല്ല, ചൈനീസ് ഉള്ളി ഉടൻ എത്തും

 

നിശ്ചിത തീയതിക്ക് ശേഷം എങ്ങനെയാണ് ഐടിആർ ഫയൽ ചെയ്യേണ്ടത്?

നിശ്ചിത തീയതിക്ക് ശേഷം എങ്ങനെയാണ് ഐടിആർ ഫയൽ ചെയ്യേണ്ടത്?

ഐടിആർ വൈകി ഫയൽ ചെയ്യുന്നതിനുള്ള പ്രോസസ്സ് നിശ്ചിത തീയതിയിലോ അതിന് മുമ്പോ ഫയൽ ചെയ്യുന്നതുമായി കാര്യമായ വ്യത്യാസമൊന്നുമില്ല. ഒരേയൊരു വ്യത്യാസം ബാധകമായ ഐടിആർ ഫോം ഫയൽ ചെയ്യുമ്പോൾ, ഫോമിലെ റെലവന്റ് ബോക്സിലെ ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'സെക്ഷൻ 139 (4) പ്രകാരം ഫയൽ ചെയ്യുക' എന്നത് തിരഞ്ഞെടുത്തതിന് ശേഷം ഫയൽ ചെയ്യണമെന്നതാണ്. കൂടാതെ 2018-19 സാമ്പത്തിക വർഷത്തെ റിട്ടേൺ ആണ് ഫയൽ ചെയ്യുന്നതെങ്കിൽ ആ വർഷത്തേക്ക് മാത്രം ബാധകമായ ഐടിആർ തിരഞ്ഞെടുത്ത് പൂരിപ്പിക്കേണ്ട കാര്യം ശ്രദ്ധിക്കുക.

English summary

ഐ‌ടിആർ ഫയൽ ചെയ്യാനുള്ള കാലാവധി അടുത്തെത്തി; ജനുവരി മുതൽ കനത്ത പിഴ| last dats for delayed income tax return December 31

last dats for delayed income tax return December 31
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X