കഴിഞ്ഞ രണ്ട് മാസത്തിനിടെ കോവിഡ് പ്രതിസന്ധിയുടെ ആദ്യ രണ്ട് മാസങ്ങളിൽ നഷ്ടപ്പെട്ട സമ്പത്തിന്റെ ഭൂരിഭാഗവും ലോകത്തിലെ മികച്ച 100 ശതകോടീശ്വരന്മാരും വീണ്ടെടുത്തതായി റിപ്പോർട്ട്. ഓരോ വർഷവും ലോക സമ്പന്നരുടെ പട്ടിക തയ്യാറാക്കുന്ന ചൈന ആസ്ഥാനമായ ഹൂറൻ സമ്പന്ന പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള നാല് മാസത്തെ സമ്പത്തിനെക്കുറിച്ചാണ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
മുകേഷ് അംബാനി
റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ മികച്ച 100 സമ്പന്നരിൽ ഉൾപ്പെടുന്ന നാല് ഇന്ത്യൻ ശതകോടീശ്വരന്മാരും നഷ്ടമായ സമ്പത്ത് വേഗത്തിൽ തിരിച്ചു പിടിച്ചു. മുകേഷ് അംബാനി തന്റെ സമ്പത്തിൽ വി ആകൃതിയിലുള്ള വീണ്ടെടുക്കലാണ് നടത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ആദ്യ രണ്ട് മാസങ്ങളിൽ അംബാനിക്ക് 19 ബില്യൺ ഡോളർ നഷ്ടമായപ്പോൾ, കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 18 ബില്യൺ ഡോളർ (ഏകദേശം 1.37 ലക്ഷം കോടി രൂപ) അംബാനി തിരിച്ചു പിടിച്ചു.
എട്ടാമത്തെ ധനികൻ
ഇതിനർത്ഥം കഴിഞ്ഞ രണ്ട് മാസത്തിനിടെ ഓരോ മണിക്കൂറിലും 95 കോടി രൂപ അദ്ദേഹം സമ്പത്തിൽ ചേർത്തുവെന്നാണ്. ഹൂറൺ റിപ്പോർട്ട് അനുസരിച്ച്, അംബാനി ഇപ്പോൾ ലോകത്തിലെ എട്ടാമത്തെ ധനികനാണ്.
സൈറസ് പൂനവല്ല
അതേസമയം, കൊവിഡ് -19 വാക്സിൻ വിതരണ സാധ്യതയുടെ പിൻബലത്തിൽ ഇന്ത്യയിലെ വാക്സിൻ രാജാവ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ സൈറസ് പൂനവല്ലയുടെ സ്വത്ത് 25 ശതമാനം ഉയർന്ന് 15 ബില്യൺ ഡോളറിലെത്തി. ലോകത്തെ മികച്ച 100 ശതകോടീശ്വരന്മാരുടെ റാങ്കിംഗിൽ പൂനവല്ല 57-ാം സ്ഥാനത്ത് എത്തി. മുമ്പ് 86-ാം സ്ഥാനത്തായിരുന്നു ഇദ്ദേഹം.
ഗൌതം അദാനി
മികച്ച 100 കോടീശ്വരന്മാരുടെ പട്ടികയിൽ ബാക്കിയുള്ള രണ്ട് ഇന്ത്യക്കാർ ഗൌതം അദാനിയും എച്ച്സിഎല്ലിലെ ശിവ് നാടാറുമുാണ്. അവരുടെ സമ്പത്ത് യഥാക്രമം 18%, 6% എന്നിങ്ങനെയായി കുറഞ്ഞു. എന്നാൽ ഹ്യൂറൻ റിപ്പോർട്ട് അനുസരിച്ച്, ലോകത്തെ മികച്ച 100 സമ്പന്നരിൽ കൊവിഡ് ആരംഭിച്ച ആദ്യ രണ്ട് മാസങ്ങളിൽ കണ്ട പ്രാരംഭ നഷ്ടത്തിന്റെ 98% തിരികെ നേടി.
ജെഫ് ബെസോസ്
ആമസോൺ ഉടമ ജെഫ് ബെസോസാണ് സമ്പാദ്യം ഏറ്റവും കൂടുതൽ നേടിയ വ്യക്തി. അദ്ദേഹത്തിന്റെ സമ്പത്ത് 20 ബില്യൺ മുതൽ 160 ബില്യൺ വരെ ഉയർന്നു. വിവാഹമോചനത്തിനുശേഷവും ജെഫ് ബെസോസ് ബിൽ ഗേറ്റ്സിനേക്കാൾ 60 ബില്യൺ യുഎസ് ഡോളർ സമ്പന്നനാണ്, ഇത് ലോകത്തിലെ മികച്ച രണ്ട് സ്ഥാനങ്ങൾ തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസമാണെന്ന് ഹ്യൂറൻ റിപ്പോർട്ടിന്റെ ചെയർമാനും മുഖ്യ ഗവേഷകനുമായ റൂപർട്ട് ഹൂഗെവർഫ് പറഞ്ഞു.
വാറൻ ബഫെറ്റ്
വാറൻ ബഫെറ്റ്, ബെർണാഡ് അർനോൾട്ട് എന്നിവരാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മറ്റ് സമ്പന്നർ. വർക്ക് 18 ബില്യൺ ഡോളർ വീതം നഷ്ടമായി. കാർലോസ് സ്ലിമിന് 17 ബില്യൺ ഡോളർ നഷ്ടമായി. കഴിഞ്ഞ നാല് മാസത്തിനിടെ 14 വ്യക്തികൾക്ക് 5 ബില്യൺ ഡോളർ വീതം നഷ്ടമായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
