സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്ഡികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ ബാങ്കുകളുടെ എഫ്ഡി പലിശനിരക്ക് നിക്ഷേപ തുക, നിക്ഷേപ കാലാവധി, നിക്ഷേപകന്റെ തരം എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക് എന്നിവ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ എഫ്ഡി പലിശനിരക്കുകൾ ഇതാ:
എസ്ബിഐ
7 ദിവസം മുതൽ 10 വർഷം വരെയുള്ള എസ്ബിഐ എഫ്ഡി സാധാരണ ഉപയോക്താക്കൾക്ക് 2.9 ശതമാനം മുതൽ 5.4 ശതമാനം വരെ പലിശ നൽകും. മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപങ്ങളിൽ 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) അധികമായി ലഭിക്കും. സെപ്റ്റംബർ 10 നാണ് എസ്ബിഐ അവസാനമായി എഫ്ഡി നിരക്ക് പരിഷ്കരിച്ചത്.
എസ്ബിഐ എഫ്ഡി കാലാവധിയും പലിശ നിരക്കും
- 7 ദിവസം മുതൽ 45 ദിവസം വരെ - 2.9%
- 46 ദിവസം മുതൽ 179 ദിവസം വരെ - 3.9%
- 180 ദിവസം മുതൽ 210 ദിവസം വരെ - 4.4%
- 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 4.4%
- 1 വർഷം മുതൽ 2 വർഷത്തിൽ താഴെ - 4.9%
- 2 വർഷം മുതൽ 3 വർഷത്തിൽ താഴെ - 5.1%
- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 5.3%
- 5 വർഷം മുതൽ 10 വർഷം വരെ - 5.4%
ഐസിഐസിഐ ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് 2.5% മുതൽ 5.50% വരെ പലിശ നിരക്ക് നൽകുന്നു. ഒക്ടോബർ 21 മുതൽ ഈ നിരക്കുകൾ ബാധകമാണ്. മുതിർന്ന പൗരന്മാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 50 ബേസിസ് പോയിൻറുകൾ (ബിപിഎസ്) ഉയർന്ന പലിശനിരക്ക് തുടരും.
ഐസിഐസിഐ ബാങ്ക് എഫ്ഡി കാലാവധിയും പലിശ നിരക്കും
- 7 ദിവസം മുതൽ 14 ദിവസം വരെ - 2.50%
- 15 ദിവസം മുതൽ 29 ദിവസം വരെ - 2.50%
- 30 ദിവസം മുതൽ 45 ദിവസം വരെ - 3%
- 46 ദിവസം മുതൽ 60 ദിവസം വരെ - 3%
- 61 ദിവസം മുതൽ 90 ദിവസം വരെ- 3%
- 91 ദിവസം മുതൽ 120 ദിവസം വരെ - 3.5%
- 121 ദിവസം മുതൽ 184 ദിവസം വരെ - 3.5%
- 185 ദിവസം മുതൽ 210 ദിവസം വരെ - 4.40%
- 211 ദിവസം മുതൽ 270 ദിവസം വരെ - 4.40%
- 271 ദിവസം മുതൽ 289 ദിവസം വരെ - 4.40%
- 290 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 4.40%
- 1 വർഷം മുതൽ 389 ദിവസം വരെ - 4.9%
- 390 ദിവസം മുതൽ 18 മാസം വരെ - 4.9%
- 18 മാസം മുതൽ 2 വർഷം വരെ - 5%
- 2 വർഷവും ഒരു ദിവസവും മുതൽ 3 വർഷം വരെ - 5.15%
- 3 വർഷവും ഒരു ദിവസവും മുതൽ 5 വർഷം വരെ - 5.35%
- 5 വർഷവും ഒരു ദിവസവും മുതൽ 10 വർഷം വരെ - 5.50%
എച്ച്ഡിഎഫ്സി ബാങ്ക്
7 ദിവസത്തിനും 10 വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് 2.50 ശതമാനം മുതൽ 5.50 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ നവംബർ 13 മുതലാണ് പ്രാബല്യത്തിൽ വന്നത്. മുതിർന്ന പൗരന്മാർക്ക് പൊതുജനത്തേക്കാൾ 50 ബേസിസ് പോയിൻറുകൾ ഉയർന്ന പലിശനിരക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിയ്ക്ക് 3% മുതൽ 6.25% വരെ പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് എഫ്ഡി കാലാവധിയും പലിശ നിരക്കും
- 7 - 14 ദിവസം - 2.50%
- 15 - 29 ദിവസം - 2.50%
- 30 - 45 ദിവസം - 3%
- 46 - 60 ദിവസം - 3%
- 61 - 90 ദിവസം - 3%
- 91 ദിവസം മുതൽ 6 മാസം വരെ - 3.5%
- 6 മാസവും ഒരു ദിവസവും മുതൽ 9 മാസം വരെ - 4.4%
- 9 മാസവും ഒരു ദിവസവും മുതൽ ഒരു വർഷത്തിൽ താഴെ - 4.4%
- 1 വർഷം - 4.9%
- 1 വർഷവും ഒരു ദിവസവും മുതൽ 2 വർഷം വരെ - 4.9%
- 2 വർഷവും ഒരു ദിവസവും മുതൽ 3 വർഷം വരെ - 5.15%
- 3 വർഷവും ഒരു ദിവസവും മുതൽ 5 വർഷം വരെ - 5.30%
- 5 വർഷവും ഒരു ദിവസവും മുതൽ 10 വർഷം വരെ - 5.50%
യെസ് ബാങ്ക്
2 കോടി വരെ നിക്ഷേപത്തിനായി യെസ് ബാങ്ക് പൊതുജനങ്ങൾക്ക് 3.5% മുതൽ 7% വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ നവംബർ 5 മുതൽ പ്രാബല്യത്തിൽ വരും.
യെസ് ബാങ്ക് എഫ്ഡി കാലാവധിയും പലിശ നിരക്കും
- 7 മുതൽ 14 ദിവസം വരെ - 3.5%
- 15 മുതൽ 45 ദിവസം വരെ - 4%
- 46 മുതൽ 90 ദിവസം വരെ - 4.50%
- 3 മാസം മുതൽ 6 മാസം വരെ - 5%
- 6 മാസം മുതൽ 9 മാസം വരെ - 5.50%
- 9 മാസം മുതൽ 1 വർഷം വരെ - 5.75%
- 1 വർഷം മുതൽ 2 വർഷം വരെ - 6.75%
- 2 വർഷം മുതൽ 3 വർഷം വരെ - 7.00%
- 3 വർഷം മുതൽ 10 വർഷം വരെ - 6.5%
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
