കത്തുകളും രേഖകളും കൈമാറുക എന്നതിനപ്പുറം നിരവധി നിക്ഷേപ പദ്ധതികൾ ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിലുണ്ട്. നിക്ഷേപകർക്ക് ഉറപ്പായ വരുമാനവും സുരക്ഷയും നൽകുന്നതാണ് പോസ്റ്റ് ഓഫീസിന് കീഴിലെ നിക്ഷേപങ്ങളെല്ലാം. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്, സുകന്യ സമൃദ്ധി സ്കീം മുതൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, കിസാൻ വികാസ് പത്ര, ആവർത്തന നിക്ഷേപങ്ങൾ വരെ നിരവധി നിക്ഷേപ പദ്ധതികൾ.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീം പലിശ നിരക്കുകൾ ഓരോ പാദത്തിലും ധനമന്ത്രാലയം അവലോകനം ചെയ്യുകയും ആവശ്യമെങ്കിൽ പുതുക്കുകയും ചെയ്യും. 2024 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിലെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളുടെ ഏറ്റവും പുതിയ പലിശ നിരക്കുകൾ നമുക്ക് പരിശോധിക്കാം.
1. സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അവള്‍ ആയിരിക്കും അക്കൗണ്ട് ഉടമ.
പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വര്‍ഷവും മെച്യൂരിറ്റി കാലാവധി 21 വര്‍ഷവുമാണ്. ഓരോ സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപം നടത്താം. മൊത്തം തുക ഒരുമിച്ചോ അല്ലെങ്കില്‍ പ്രതിമാസ അടിസ്ഥാനത്തിലോ അടയ്ക്കാവുന്നതാണ്. 8.20 ശതമാനമാണ് പലിശ നിരക്ക്.

2. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്
സ്ത്രീകൾക്കും, പെൺകുട്ടികൾക്കും മാത്രമുള്ളതാണ് ഈ പദ്ധതി. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്. പരമാവധി പരിധി 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 2 വർഷമാണ് നിക്ഷേപ കാലാവധി. 7.5 ശതമാനമാണ് പലിശ.
3. കിസാൻ വികാസ് പത്ര (കെവിപി)
ഒറ്റത്തവണ പണം നിക്ഷേപിച്ച് ദീര്‍ഘകാലം കൊണ്ട് സമ്പാദ്യം ഇരട്ടിയാക്കാന പറ്റുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് കിസാൻ വികാസ് പത്ര. ഒൻപത് വർഷവും 7 മാസവും ആണ് ഈ പദ്ധതിയുടെ കാലാവധി. നിക്ഷേപം കാലാവധി പൂർത്തിയാക്കിയാൽ തുക ഇരട്ടിയായി പിൻവലിക്കാം. 7.5 ശതമാനമാണ് പലിശ നിരക്ക്.
4. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്
15 വർഷത്തെ ദീർഘകാല സേവിംഗ്സ് പദ്ധതിയാണ് പിപിഎഫ്. ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപ വാർഷിക നിക്ഷേപം ആവശ്യമാണ്. അതേസമയം അനുവദനീയമായ പരമാവധി നിക്ഷേപം 1.50 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ നിക്ഷേപങ്ങൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവുകളായി ക്ലെയിം ചെയ്യാം. 7.1 ശതമാനമാണ് പലിശ നിരക്ക്.

5. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്, ഉയർന്ന പരിധിയില്ല. എന്നിരുന്നാലും, അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്.ഇന്ത്യയിൽ താമസിക്കുന്ന പൗരൻമാർക്ക് എൻഎസ്സിയിൽ നിക്ഷേപിക്കാം. നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതിയിളവിന് അർഹതയുണ്ട്. പലിശ നിരക്ക് നിലവിൽ പ്രതിവർഷം 7.7% ആണ്.
6. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപ ആവശ്യമാണ്, അത് 1000 ഗുണിതങ്ങളായി വർദ്ധിപ്പിക്കാം. ഒരു വ്യക്തിക്ക് പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിലവിലെ പലിശ നിരക്ക് 8.2% ആണ്.
7. ആവർത്തന നിക്ഷേപം
അഞ്ച് വര്‍ഷ കാലത്തേക്കാണ് പോസ്റ്റ് ഓഫീസില്‍ ആവര്‍ത്തന നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുക. 100 രൂപ മുതല്‍ നിക്ഷേപിക്കാന്‍ സാധിക്കുമെന്നതിനാല്‍ സാധാരണക്കാര്‍ക്കു പോലും അനുയോജ്യമായ പദ്ധതിയാണിത്. 10 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. പ്രായ പരിധിയില്ലാതെ ഏതൊരാള്‍ക്കും പദ്ധതിയില്‍ ചേരാം. പ്രതിവർഷം 6.7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
