ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ക്കുള്ള പരിധി 10 കോടി രൂപയായും പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പരിധി 30 കോടി രൂപയായും ഒഴിവാക്കപ്പെട്ട ജില്ലകളിലേക്കുള്ള ഫണ്ട് ഒഴുക്ക് വര്‍ധിപ്പിക്കുന്നതിനായി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്‍ഗണനാ മേഖല വായ്പ (പിഎസ്എല്‍) മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചു. പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് (വ്യവസായ മന്ത്രാലയം നിര്‍വചിച്ചിരിക്കുന്നത് പ്രകാരം) 50 കോടി രൂപ വരെയുള്ള വായ്പയും പിഎസ്എല്ലായി യോഗ്യത നേടി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക മേഖല മാത്രമാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നതെങ്കില്‍, ഈ വിഭാഗത്തിലേക്ക് വായ്പയുടെ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുകയും ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും നിര്‍ദേശിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുമെന്നും പറയുന്നു. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ക്കായി (എഫ്പിഒ) ബാങ്കുകള്‍ക്കിപ്പോള്‍ 5 കോടി രൂപവരെ വായ്പ നല്‍കാം.

കൂടാതെ, പുനരുപയോഗ ഊര്‍ജ്ജ ഉല്പാദനത്തിനായി വ്യക്തിഗത തലത്തില്‍ 10 ലക്ഷം രൂപവരെയും വായ്പ ലഭിക്കും. സ്കൂളുകള്‍ സ്ഥാപിക്കുന്നതിനും കുടിവെള്ള സൗകര്യത്തിനും ശുചിത്വ സൗകര്യങ്ങള്‍ക്കുമായി ബാങ്കുകള്‍ക്ക് 5 കോടി രൂപവരെ വായ്പ നല്‍കാവുന്നതാണ്. കൊവിഡാനന്തര ആരോഗ്യ സംരക്ഷണം, ശുചിത്വം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നി ഫോക്കസ് ഏരിയകളായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ മേഖലകളെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നു. സമീപ വര്‍ഷങ്ങളില്‍ ശ്രദ്ധ നേടിയ മറ്റൊരു പ്രധാന മേഖലയാണ് ഊര്‍ജ്ജം. 'സ്റ്റാര്‍ട്ടപ്പുകളെ പിഎസ്എല്ലില്‍ ഉള്‍പ്പെടുത്തുന്ന നടപടി, ബാങ്ക് ക്രെഡിറ്റിലേക്ക് അവയെ അടുപ്പിക്കുകയും അവരുടെ മൂലധനച്ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.
പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് ആവശ്യമുള്ളപ്പോള്‍ പിന്തുടരേണ്ട ഒരേയൊരു വഴി ഇക്വിറ്റി ഇന്‍ഫ്യൂഷന്‍ ആയിരിക്കില്ല, 'ഡൗണ്‍ റൗണ്ട്' കാരണം സാധാരണ ഓഹരി ഉടമകളെ തുടച്ചുനീക്കാനുള്ള സാധ്യത ഇത് വളരെയധികം ലഘൂകരിക്കും,' എസ്ബിഐ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യ കാന്തി ഘോഷ് അഭിപ്രായപ്പെട്ടു. 2015 -ലാണ് അവസാനമായി മുന്‍ഗണനാ മേഖലാ മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചത്. ശേഷം ഇടത്തരം സംരംഭങ്ങള്‍, സാമൂഹിക അടിസ്ഥാന സൗകര്യം, പുനരുപയോഗ ഊര്‍ജ്ജം എന്നിവയുള്‍പ്പടെ പുതിയ മേഖലകളെ ഇവയില്‍ ഉള്‍പ്പെടുത്തി. സമീപ വര്‍ഷങ്ങളില്‍ ഭവനവായ്പകള്‍, മുന്‍ഗണനാ മേഖലയിലെ വായ്പകളില്‍ മേധാവിത്വം പുലര്‍ത്തുന്നു. ഈ വിഭാഗത്തില്‍ ഏറ്റവും സുരക്ഷിതമായത് ബാങ്കുകളാണെന്നതാണ് ഇതിന് കാരണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
