പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളായ ഡാബർ, പതഞ്ജലി, സാണ്ടു എന്നിവ ഉൾപ്പെടുള്ളവ തേനിൽ മായം ചേർക്കുന്നതായി കണ്ടെത്തി. ചൈനീസ് പഞ്ചസാര സിറപ്പ് ആണ് ഈ കമ്പനികൾ തേനിൽ ചേർക്കുന്നത്. ഇത് ചേർക്കുന്നത് വഴി തേനിന്റെ പരിശുദ്ധി പരിശോധിക്കുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാന പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനാകുമെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്‌ഇ) ഗവേഷകർ വെളിപ്പെടുത്തി.
13 ബ്രാൻഡുകൾ
13 ബ്രാൻഡുകളുടെ സംസ്കരിച്ചതും അസംസ്കൃതവുമായ തേൻ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന മിക്കവാറും എല്ലാ
തേൻ ബ്രാൻഡുകളും പഞ്ചസാര സിറപ്പ് ഉപയോഗിക്കുന്നതായി ഗവേഷണത്തിൽ കണ്ടെത്തി. എന്നാൽ എല്ലാ ആരോപണങ്ങളും നിരസിച്ച ഡാബർ, പതഞ്ജലി, സാൻഡു തുടങ്ങി ബ്രാൻഡുകൾ തങ്ങളുടെ തേൻ ഉൽപന്നങ്ങളിൽ മായം ചേർത്തിട്ടില്ലെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അംഗീകാരം ലഭിച്ചിട്ടുള്ളതായും അവകാശപ്പെട്ടു.
അന്വേഷണം
കൊറോണ വൈറസ് സമയത്ത് തേൻ വിൽപ്പനയിൽ വർധനവുണ്ടായിട്ടും ഉത്തരേന്ത്യയിലെ തേനീച്ച വളർത്തലിൽ ലാഭം കുറഞ്ഞതോടെയാണ് സംഘടന അന്വേഷണം ആരംഭിച്ചതെന്ന് സിഎസ്‌ഇ ഡയറക്ടർ ജനറൽ സുനിത നരേൻ പറഞ്ഞു. 2003 ൽ കണ്ടെത്തിയതിനേക്കാൾ കൂടുതലാണ് ഇപ്പോൾ മായം ചേർക്കുന്നവരുടെ എണ്ണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് ആരോഗ്യത്തെ കൂടുതൽ വഷളാക്കുന്ന ഇത്തരം ഉത്പന്നങ്ങൾ വളരെയധികം ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചസാര സിറപ്പ്
വിപണിയിൽ വിൽക്കുന്ന തേനിൽ ഭൂരിഭാഗവും പഞ്ചസാര സിറപ്പ് ഉപയോഗിച്ച് മായം ചേർക്കുന്നതായാണ് ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അതിനാൽ, തേനിന് പകരം ആളുകൾ കൂടുതൽ പഞ്ചസാര കഴിക്കുന്നു. ഇത് കൊവിഡ് -19 ന്റെ അപകടസാധ്യത വർദ്ധിപ്പിക്കും. പഞ്ചസാര കഴിക്കുന്നത് അമിതവണ്ണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ചൈനീസ് പഞ്ചസാര
ഗവേഷണ പ്രകാരം കണ്ടെത്തിയ 'ചൈനീസ് പഞ്ചസാര' ന്യൂക്ലിയർ മാഗ്നെറ്റിക് റെസൊണൻസ് (എൻഎംആർ) എന്ന പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ. പരീക്ഷിച്ച 13 ബ്രാൻഡുകളിൽ, എപിസ് ഹിമാലയ ഒഴികെ മിക്കവാറും എല്ലാ ബ്രാൻഡുകളും അടിസ്ഥാന പരിശുദ്ധി പരീക്ഷണങ്ങളിൽ വിജയിച്ചിട്ടുണ്ട്.
പരിശോധനയിൽ വിജയിച്ച ബ്രാൻഡുകൾ
ഈ ബ്രാൻഡുകൾ എൻഎംആർ ഉപയോഗിച്ച് പരീക്ഷിച്ചപ്പോൾ, മിക്കതും പരാജയപ്പെട്ടു. 13 ബ്രാൻഡുകളിൽ മൂന്ന് എണ്ണം മാത്രമാണ് എൻഎംആർ പരീക്ഷണത്തിൽ വിജയിച്ചത്. സഫോള, മാർക്ക്ഫെഡ് സോഹ്ന, നേച്ചേഴ്സ് നെക്ടർ എന്നിവ എല്ലാ പരീക്ഷണങ്ങളിലും വിജയിച്ചു.
പതഞ്ജലി പ്രതികരണം
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ തേനിന്റെ വിപണി വിഹിതം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാൽകൃഷ്ണ വിശേഷിപ്പിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
