കണ്ണട വിൽപ്പനയിലെ ആഗോള റീട്ടെയിലറാണ് ലെൻസ്കാർട്ട്. ഇന്ത്യയിൽ പ്രാദേശികമായി ആരംഭിച്ച ഒരു ബ്രാൻഡാണിത്. ലെൻസ്കാർട്ട് എന്ന പേരിന് ലോകത്തെവിടെയും ശക്തമായ ഒരു ബ്രാൻഡ് ഐഡന്റിറ്റിയുണ്ട്. 15 വർഷം കൊണ്ട് വളർന്നു പന്തലിച്ച ലെൻസ്കാർട്ട് ഇപ്പോൾ ഐ.പി.ഒക്ക് ഒരുങ്ങുന്നു. നിലവിൽ 10 ബില്യൺ ഡോളറിന്റെ മൂല്യനിർണ്ണയമുള്ള ഐ.പി.ഒയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലെൻസ്കാർട്ട് തയ്യാറെടുക്കുന്നത്. ഇത് കഴിഞ്ഞ ഫണ്ടിംഗിനെ അപേക്ഷിച്ച് ഇരട്ടിയാണ്. മെയ് മാസത്തിൽ കരട് രേഖകൾ സമർപ്പിക്കാൻ ഓമ്‌നിചാനൽ ഐവെയർ റീട്ടെയിലർ ലക്ഷ്യമിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലെൻസ്കാർട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പെയൂഷ് ബൻസാലും പ്രധാന നിക്ഷേപകരും കഴിഞ്ഞ ആഴ്ചകളിൽ 1-ബില്യൺ ഡോളർ ഐ.പി.ഒ കൈകാര്യം ചെയ്യുന്ന ബാങ്കർമാരുമായി ചർച്ച ചെയ്തു. ലെൻസ്കാർട്ടിന്റെ വളർച്ചയും ലാഭക്ഷമതയും കണക്കിലെടുത്ത്, കഴിഞ്ഞ ഒരു വർഷമായി പൊതു വിപണികളിൽ നേട്ടമുണ്ടാക്കുന്നതിനെക്കുറിച്ച് നിക്ഷേപകർ ചർച്ച ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ ലെൻസ്കാർട്ട് 200 മില്യൺ ഡോളർ സെക്കൻഡറി റൗണ്ട്, 5 ബില്യൺ ഡോളർ മൂല്യനിർണ്ണയത്തിലാണ് അവസാനിപ്പിച്ചത്. സാധാരണയായി സെക്കൻഡറികൾ ഡിസ്കൗണ്ടിലാണ് പോകുന്നത്, എന്നാൽ പുതിയതും നിലവിലുള്ളതുമായ നിക്ഷേപകർക്കിടയിൽ ലെൻസ്കാർട്ട് ഓഹരികൾക്ക് ആവശ്യക്കാരുണ്ട്. തുടക്കം മുതൽ, ലെൻസ്കാർട്ട് ഏകദേശം 2 ബില്യൺ ഡോളർ ഫണ്ടിംഗ് പൂർത്തിയാക്കി, ഇതിൽ സെക്കൻഡറി വിൽപ്പന ഉൾപ്പെടുന്നു.
"വിൽക്കുന്നതിനേക്കാൾ വാങ്ങുന്നതിനാണ് എപ്പോഴും കൂടുതൽ ഡിമാൻഡ്." എന്നാണ് കമ്പനിയിലെ ഒരു നിക്ഷേപകൻ വ്യക്തമാക്കിയത്. ഇത് ശരിയായ കാര്യവുമാണ്. ഏത് വസ്തു വാങ്ങുമ്പോഴും അതിന് ഡിമാൻഡ് ഏറെ കൂടുതലായിരിക്കും.

ലെൻസ്കാർട്ടിന്റെ വളർച്ച
സോഫ്റ്റ്ബാങ്കിന്റെയും ടെമാസെക്കിന്റെയും പിന്തുണയോടെ, ലെൻസ്കാർട്ട് കണ്ണട വിപണിയിലെ മുൻനിര കമ്പനിയാണ്. മാത്രമല്ല ലെൻസ്കാർട്ടിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏറെ ലാഭകരമാണ്, അതാണ് കമ്പനിയുടെ വളർച്ചക്കും കാരണം. ഒപ്പം തായ്‌ലൻഡിലും ഓവൻഡെയ്‌സിനും വലിയ വളർച്ചയുണ്ടാകുമെന്നും ചിലർ വ്യക്തമാക്കുന്നു. 2022 ൽ 400 മില്യൺ ഡോളറിന്റെ കരാറിലാണ് കമ്പനി ജാപ്പനീസ് ബ്രാൻഡിനെ സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം ഇ.ടി സ്റ്റാർട്ടപ്പ് അവാർഡുകളിൽ ലെൻസ്കാർട്ടിന് മികച്ച ബഹുമതികൾ നേടിയിട്ടുണ്ട്. കമ്പനിയുടെ വാർഷിക വരുമാന നിരക്ക് 1 ബില്യൺ ഡോളർ (8,400 കോടി രൂപ) എത്തിയിരുന്നു. കമ്പനി പ്രതിവർഷം 25 ദശലക്ഷം ഫ്രെയിമുകളും 30-40 ദശലക്ഷം ലെൻസുകളും ഉത്പാദിപ്പിക്കുന്നു. പാരീസ് ആസ്ഥാനമായുള്ള ഓമ്‌നിചാനൽ ഐവെയർ ബ്രാൻഡായ ലെ പെറ്റിറ്റ് ലുനെറ്റിയറിലും അവർക്ക് ഒരു "പ്രധാന ഓഹരി" ഉണ്ട് .
ലെൻസ്കാർട്ട് ഇപ്പോൾ പ്രാദേശിക ഉൽപ്പാദനത്തിലും റീട്ടെയിൽ ശൃംഖല വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഉൽപ്പാദനത്തിന്റെ ഭൂരിഭാഗവും രാജസ്ഥാൻ ഫാക്ടറിയിലേക്ക് മാറ്റി. തെലങ്കാനയിലെ ഒരു പുതിയ ഫാക്ടറിക്കായി കമ്പനി 200 മില്യൺ ഡോളർ ചെലവഴിക്കുന്നു. ഇത് ഇന്ത്യയിലെ കയറ്റുമതി ബിസിനസിനെ ശക്തിപ്പെടുത്തുകയും ചെലവ് കുറയ്ക്കുകയും ചെയ്യും.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഓൺലൈൻ വിൽപ്പന ഓഫ്‌ലൈൻ വളർച്ചയെ മറികടന്നുവെന്ന് പറയാം. അതിനാൽ 2,500 പേരടങ്ങുന്ന നെറ്റ്‌വർക്കിലേക്ക് 400 സ്റ്റോറുകൾ കൂടെ തുടങ്ങാൻ കമ്പനി പദ്ധതിയിടുന്നു.
കമ്പനി ഭാവിയിലും ശക്തമായ പ്രകടനം കാഴ്ച വെക്കുമോ?
2024 സാമ്പത്തിക വർഷത്തിൽ അറ്റാദായം 10 കോടി രൂപയായി ചുരുങ്ങി. കാരണം 2023 സാമ്പത്തിക വർഷത്തിൽ അറ്റാദായം 64 കോടി രൂപയായിരുന്നു . എന്നാൽ പ്രവർത്തന വരുമാനം വർഷം തോറും 43% വർദ്ധിച്ച് 5,428 കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിൽ Ebitda ഇരട്ടിയിലധികം വർദ്ധിച്ച് 856 കോടി രൂപയായി, 2023 സാമ്പത്തിക വർഷത്തിൽ 403 കോടി രൂപയായിരുന്നു.
ഉപഭോക്തൃ സംതൃപ്തിയുടെ പ്രധാന സൂചകമായ നെറ്റ് പ്രൊമോട്ടർ സ്കോർ സമീപ വർഷങ്ങളിൽ 65 ൽ നിന്ന് 80 ൽ കൂടുതലായി ഉയർന്നുവെന്ന് കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിനിടെ ബൻസാൽ പറഞ്ഞിരുന്നു. "ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, വിതരണ ശൃംഖല ഒപ്റ്റിമൈസ് ചെയ്യുക, അല്ലെങ്കിൽ ഡെലിവറി സമയം കുറയ്ക്കുക തുടങ്ങിയ ഏതൊരു കാര്യത്തിന്റെയും മർമ്മപ്രധാനമായ ഘടകം മികച്ച സാങ്കേതികവിദ്യയാണ്," അദ്ദേഹം പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications