കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡിലാണ് ഇന്ന് എത്തി നിൽക്കുന്നത്. ഒരു പവന് 40000 രൂപയാണ് ഇന്നത്തെ സ്വർണ വില. 1925 മാര്‍ച്ച് 31ലെ 13.75 രൂപയില്‍ നിന്ന് സ്വർണ വില ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. 2020 ജൂലായ് 31ലെ റെക്കോഡ് നിലവാരമായ 40,000 രൂപയില്‍ പവന്റെ വില എത്തിനില്ക്കുമ്പോള് 10 വർഷം മുമ്പ് സ്വർണം വാങ്ങിയവർക്ക് പോലും വൻ നേട്ടമാണുണ്ടായിരിക്കുന്നത്.
2020ലെ വില വർദ്ധനവ്
2020 ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു സ്വർണ വില. വെറും ഏഴ് മാസം 11,000 രൂപ വില വർദ്ധനവാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാകും സ്വർണ വില ഏഴു മാസം കൊണ്ട് 11,000 രൂപ കൂടുന്നത്. കോവിഡ് വ്യാപനവും ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങളുമാണ് മഞ്ഞലോഹത്തിന്റെ തിളക്കം കൂട്ടിയത്.
കൊവിഡ് കേസുകൾ
ആഗോള സമ്പദ്ഘടനയ്ക്ക് തന്നെ ഭീഷണിയായാണ് കൊവിഡ് കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് അനുസരിച്ച് സ്വർണ വിലയും കുതിച്ചുയരാൻ തുടങ്ങി. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ ആളുകൾ നിക്ഷേപിക്കാൻ തുടങ്ങിയെങ്കിലും സ്വർണത്തിന്റെ ഭൗതിക ആവശ്യകതയിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്.
വില മുന്നേറിയത് ഇങ്ങനെ
1965 മാര്‍ച്ച് 31വരെ പവന്റെ വില 100 രൂപയ്ക്കു താഴെയായിരുന്നു. 1970ലെത്തിയപ്പോല്‍ 135 നിലവാരത്തിലേയ്ക്ക് വില ഉയര്‍ന്നു. 75ലെത്തിയപ്പോള്‍ 396 രൂപയായി. 1990കളിലാണ് വില 2,400ന് മുകളിലായത്. 2000മായപ്പോള്‍ 3,212 രൂപയിലേയ്ക്കും 2006 ആയപ്പോള്‍ 6,255 രൂപയിലേയ്ക്കും വില ഉയര്‍ന്നു. 2010ല്‍ വില 12,000 കടന്നു. 2015 ആയപ്പോള്‍ 19,000 രൂപയും കടന്നു.
സ്വര്‍ണാഭരണ വില്‍പ്പന
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2020 ലെ രണ്ടാം പാദത്തില്‍ സ്വര്‍ണാഭരണ വില്പനയില് 74 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും സ്വര്‍ണാഭരണ വിപണി വലിയ ഇടിവിലാണ്. കൊവിഡ് പ്രതിസന്ധി മൂലം രണ്ട് രാജ്യങ്ങളിലും ആഭരണവിപണി തകര്‍ന്നിരിക്കുകയാണ്. ഇതോടെ ലോക സ്വര്‍ണാഭരണ വിപണിയും 53 ശതമാനം ഇടിഞ്ഞിരിക്കുകയാണ്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
