ചാറ്റ് ജി പി ടിയുടെ സകല സാധ്യതകളെയും മറികടന്നു കൊണ്ടാണ് ഡീപ് സീക് എന്ന ചൈനീസ് ആപ്പ് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് രൂപം കൊടുക്കുന്നത്. ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഏറ്റവുമധികം ഡൌൺലോഡ് സ്വന്തമാക്കി ചാറ്റ് ജി പിടിയെ പിറകിലാക്കിയത്തോടെയാണ് ഡീപ് സീക് എന്ന പേര് ലോക ബിസിനസ് സാമ്രാജ്യങ്ങളുടെ പട്ടികയിലേക്ക് നടന്ന് കയറുന്നത്.
ഏറ്റവും കുറഞ്ഞ ചിലവിൽ എങ്ങനെ ഒരു എ ഐ ആപ്പ് നിർമിക്കാൻ സാധിക്കും എന്നതിന്റെ തെളിവാണ് ഡീപ്സീക്. OpenAI, Google തുടങ്ങിയ സ്ഥാപനങ്ങൾ ചെലവഴിക്കുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ മികവാർന്ന AI വികസിപ്പിക്കാൻ ഡീപ്സീക്കിന് കഴിഞ്ഞിരുന്നു.
ലിയാങ് വെൻഫെങ് എന്ന ചൈനീസ് മാൻ ആണ് ഈ അത്ഭുതങ്ങൾക്ക് എല്ലാം പിറകിൽ ഉള്ളത്. സാമ്പത്തിക മേഖലയിൽ നിന്ന് കടന്നു വന്ന ഇദ്ദേഹം 2023-ലാണ് DeepSeek ആരംഭിക്കുന്നത്. Artificial General Intelligence (AGI) വികസിപ്പിക്കുന്നതിനായിട്ടാണ് ഡീപ്സീക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. Zhejiang സർവകലാശാലയിൽ നിന്ന് ബിരുദം നേടി പുറത്തിറങ്ങിയ ലിയാങ് 2015-ൽ High-Flyer എന്ന ക്വാണ്ടിറ്റേറ്റീവ് ഹെഡ്ജ് ഫണ്ട് സ്ഥാപിച്ചു. Liang ഈ സ്ഥാപനത്തിൽ AI ഉപയോഗിച്ച് മാർക്കറ്റ് ട്രെൻഡുകൾ പ്രവചിച്ച് നിക്ഷേപത്തിനായി മികച്ച തീരുമാനങ്ങൾ കൈക്കൊണ്ടതോടെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യം അദ്ദേഹത്തിന് കൂടുതൽ വ്യക്തമാകുന്നത്.

2021-ൽ, ലിയാംഗ് ഗ്രാഫിക് ചിപുകൾ വാങ്ങി AI പഠനത്തിനായി ഒരു പ്രൊജക്റ്റ് ആരംഭിച്ചു. എന്നാൽ പലരും അത് ഒരു പാഴ് പരിപാടി ആയി മാത്രമേ നോക്കി കണ്ടിരുന്നുള്ളൂ. അതായത് ലിയാങ്ങിന്റെ കാഴ്ചപ്പാട് വ്യക്തമായി വിശ്വസിക്കാൻ പലർക്കും ആദ്യഘട്ടങ്ങളിൽ കഴിഞ്ഞില്ല എന്നതാണ് സത്യം.
2023-ൽ DeepSeek സ്ഥാപിച്ചതിനുശേഷം, Liang വ്യക്തിപരമായി കമ്പനിയുടെ ഗവേഷണപ്രവർത്തനങ്ങളിലും വളർച്ചയിലും പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ന് അമേരിക്കൻ ചാറ്റ് ജി പിടിയെ പിറകിലാക്കിക്കൊണ്ട് ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോൾ ലിയാങ് ഏറെ വാഴ്ത്തപ്പെടുകയാണ്.
ഡീപ് സീക്കിന്റെ വളർച്ചയെ കുറിച്ച് ഷിബു ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം.
പലപ്പോഴും ജോലി അല്ല പാഷനാണ് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. ഇതുവരെ നടന്നിട്ടില്ലാത്ത വഴികൾ വെട്ടുന്നത് അത്തരം ചില കൗതുകങ്ങളാണ്. ജോലി ആണെന്നറിയാതെ അടിത്തറ പാകുന്ന അത്തരം ചില ഇഷ്ടങ്ങളാണ് ലോകത്തെ മറ്റൊരു വഴിയിലേക്ക് ആനയിക്കുന്നത്.
ഹാർവാർഡിൽ പഠിക്കുന്ന കാലത്ത് സുക്കർബർഗിന്റെ ഒരു സൈഡ് പ്രൊജക്റ്റ് ആയിരുന്നു ഫേസ്‌ബുക്ക്. എന്നുവച്ചാൽ ചെയ്തില്ലെങ്കിലും കുഴപ്പമൊന്നുമില്ലാത്ത എന്നാൽ ചെയ്യാതിരിക്കാൻ കഴിയാത്ത ഒരു കൗതുകം. ആദ്യം സ്വന്തം കോളേജിൽ മാത്രമായി ഇറക്കി പിന്നീട് മറ്റു കോളേജുകളിലേക്കും പടർന്നു കോളേജ് വിട്ടിറങ്ങിയപ്പോഴേക്കും ലോകം മുഴുവൻ പടർന്നു പന്തലിച്ച ഫേസ്‌ബുക്ക്.
അട്ടാരിയിലും എച്ച്പിയിലും ജോലി ചെയ്തിരുന്ന രണ്ടു എൻജിനീയറിങ് സുഹൃത്തുക്കൾ പണിയില്ലാത്ത ഒഴിവു സമയങ്ങളിൽ ഇരുന്നു ഒരു കംപ്യൂട്ടർ ഉണ്ടാക്കി. ആരുമറിയാതെ സ്വന്തം ഗരാജിൽ മുളപൊട്ടിയ പാഷന്റെ ഒരു വിത്ത്. ആ വിത്ത് പൊട്ടിമുളച്ചാണ് ആപ്പിൾ എന്ന ആൽമരം ഉണ്ടായത്. ലോകം മുഴുവൻ അതിന്റെ ചില്ലകൾ ചെന്നുതൊട്ടത്.
കെവിൻ സിസ്ട്രോം ഒരു സോഫ്ട്വെയർ കമ്പിനിയിൽ പ്രോഡക്റ്റ് മാനേജരായി ജോലി ചെയ്യുന്ന കാലത്ത് കോഡിങ് പഠിക്കാൻ ഒരു മോഹം തോന്നി, അങ്ങനെ രാത്രിയിലും വീക്കെന്റിലും ഇരുന്നു പഠിച്ചു എഴുതി ഉണ്ടാക്കിയതാണ് ഇന്നു നമ്മൾ പൂണ്ടുവിളയാടുന്ന ഇൻസ്റ്റഗ്രാം. ജാക്ക് ഡോർസിയുടെ ട്വിറ്ററും ജോലിക്കു അപ്പുറമുള്ള ഒരു പാഷന്റെ കുഞ്ഞായിരുന്നു. സ്വകാര്യമായ ഒരു ആശയത്തിന്റെയോ ആഗ്രഹത്തിന്റെയോ പിന്നാലെ പോയി മനുഷ്യർ പടച്ച പുതിയ ലോകങ്ങൾ.
ഡീപ്സീക്ക് (Deepseek) എന്ന ഏറ്റവും പുതിയ എഐ അത്ഭുതത്തിന്റെയും വഴി മറ്റൊന്നല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നതായിരുന്നു ലിയാങ് വെൽഫെങ്ങിന്റെ ശരിക്കുള്ള പണി. എന്നുവച്ചാൽ ഏതൊക്കെ ഷെയർ എപ്പോൾ വാങ്ങണം എപ്പോൾ വിൽക്കണം എന്നൊക്കെ തീരുമാനിക്കുന്നത് മനുഷ്യരല്ല, എഐ സെർവറുകൾ ആണ്. കൂടെ സൈഡായി തുടങ്ങിയ ഒരു കൗതുകമാണ് ഇപ്പോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന, ഇതുവരെ കണ്ട ആർട്ടിഫിഷ്യൻ അത്ഭുതങ്ങളുടെയെല്ലാം ഏറ്റവും മുന്നിൽ വന്നുനിൽക്കുന്ന ഡീപ്സീക്ക്!
ചില കൗതുകങ്ങൾക്കു പിന്നിൽ കുത്തിയിരിക്കുമ്പോൾ മനുഷ്യർ സൃഷ്ടിക്കുന്ന അത്ഭുതങ്ങളാണ് നമ്മളെ അടുത്ത തലമുറയിലെ മനുഷ്യരാക്കി മാറ്റുന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications