പുൽവാമ ആക്രമണത്തിനു ശേഷം ഇന്ത്യയുടെ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിലൂടെ കണ്ടത്. വർഗീയതയും മതവും തലയ്ക്ക് പിടിച്ച ക്രൂരൻമാർ നടത്തിയ വേട്ടയാടലിൽ ജീവൻ നഷ്ടമായത് നിരപരാധികളായ എത്രയോ ജീവനുകൾ. ഈ ദുരന്തത്തിൽ ഇരകളുടെ കുടുംബങ്ങളോടൊപ്പം ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനും കൈത്താങ്ങാവുന്നു.
രാജ്യത്തെ ഏറ്റവും വിശ്വസനീയമായ ഇൻഷുറൻസ് കമ്പനിയാണ് എൽഐസി എന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. പഹൽഗാം ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് എൽഐസി പ്രഖ്യാപിച്ചു.
"പഹൽഗാമിൽ നിരപരാധികളായ ഒട്ടനവധി പേരുടെ മരണത്തിൽ എൽഐസി ഓഫ് ഇന്ത്യ അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും മരണപ്പെട്ടവരുടെ ക്ലെയിം ഉടൻ തന്നെ തീർപ്പാക്കുന്നതിന് പ്രത്യേക ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്," ഇൻഷുറൻസ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ എൽഐസി മാനേജിംഗ് ഡയറക്ടറും (എംഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു.
ക്ലെയിം സെറ്റിൽമെൻ്റിന് നിരവധി ഇളവുകൾ...
ആക്രമണത്തിൽ മരണപ്പെട്ടവരുടെ ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയ എളുപ്പമാക്കുവാൻ എൽഐസി സിഇഒ മൊഹന്തി നിരവധി ഇളവുകൾ പ്രഖ്യാപിച്ചു. ഭീകരാക്രമണത്തിന് ഇരയായ പോളിസി ഉടമകളുടെ മരണത്തിന് എൽഐസി ഇതര തെളിവുകൾ സ്വീകരിക്കും എന്ന് വ്യക്തമാക്കി. സാധാരണ മരണ സർട്ടിഫിക്കറ്റിന് പകരം, ഭീകരാക്രമണം മൂലമുള്ള മരണം സ്ഥിരീകരിക്കുന്ന സർക്കാർ അധികാരികളിൽ നിന്നുള്ള ഏതെങ്കിലും ഔദ്യോഗിക രേഖയോ കേന്ദ്ര-സംസ്ഥാന സർക്കാർ നൽകുന്ന ഏതെങ്കിലും നഷ്ടപരിഹാരമോ ഇൻഷുറൻസ് ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുന്നതിന് മരണ തെളിവായി സ്വീകരിക്കും.

അതിനാൽ ഭീകരാക്രമണത്തിൽ മരണപ്പെട്ടവരുടെ ക്ലെയിം സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ തൊട്ടടുത്ത എൽഐസി ഓഫീസ് സന്ദർശിക്കുക അല്ലെങ്കിൽ എൽഐസി ഹെൽപ്പ്ലൈൻ നമ്പറിൽ വിളിക്കുക. നിങ്ങൾക്ക് കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ, അടുത്തുള്ള എൽഐസി ബ്രാഞ്ച്, ഡിവിഷൻ അല്ലെങ്കിൽ ഉപഭോക്തൃ മേഖല സന്ദർശിക്കാൻ എൽഐസി നിർദ്ദേശിക്കുന്നു. മാത്രമല്ല 022 68276827 എന്ന എൽഐസിയുടെ ഹെൽപ്പ്‌ലൈൻ നമ്പറിലും വിളിക്കാം.
പഹൽഗാം ഭീകരാക്രമണത്തിൽ മരണപ്പെട്ടവരുടെ എൽഐസി ലൈഫ് ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യാം?
പഹൽഗാം ഭീകരാക്രമണത്തിൽ മരണപ്പെട്ട വ്യക്തിക്ക് എൽഐസി ലൈഫ് ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ, ഇൻഷുറൻസ് തുക ക്ലെയിം ചെയ്യുന്ന നടപടികൾ കൂടുതൽ ലളിതമാക്കുന്നു. എങ്ങനെ ക്ലെയിം ചെയ്യാമെന്ന് വിശദമായി നോക്കാം;
1. അതിനായി ആദ്യം എല്ലാ രേഖകളും സഹിതം അടുത്തുള്ള എൽഐസി ബ്രാഞ്ച്, ഡിവിഷൻ ഓഫീസ് എന്നിവ സന്ദർശിക്കുക
2. നിങ്ങൾക്ക് ഓഫീസ് സന്ദർശിക്കാൻ കഴിയാത്ത സാഹചര്യമോ, അല്ലെങ്കിൽ എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിലോ എൽഐസിയുടെ ഹെൽപ്പ്‌ലൈൻ നമ്പറായ 022 68276827 വിളിക്കാം.
3. ക്ലെയിം ഫോം വാങ്ങി പൂരിപ്പിക്കുക.
4. എല്ലാ രേഖകളും സഹിതം ഫോം എൽഐസി ഓഫീസിലോ ബ്രാഞ്ചിലോ സമർപ്പിക്കുക.
ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ആവശ്യമായ രേഖകൾ
ക്ലെയിം സെറ്റിൽമെൻ്റിനായി മരണപ്പെട്ടയാളുടെ പങ്കാളിയോ കുട്ടികളോ മറ്റു നിയമപരമായ അവകാശിക്കോ സമീപിക്കാം. എന്നാൽ അവരുടെ കൈവശം താഴെ നൽകിയിരിക്കുന്ന രേഖകളും ഉണ്ടായിരിക്കണം.
- പോളിസി നമ്പർ
- ഉടമയുടെ പേര്,
- ഭീകരാക്രമണം മൂലമുള്ള മരണത്തിന്റെ തെളിവ് കാണിക്കുന്ന സർക്കാർ രേഖ (സർക്കാർ നഷ്ടപരിഹാര രസീത് അല്ലെങ്കിൽ മരിച്ചവരുടെ ഔദ്യോഗിക പട്ടിക)
- തിരിച്ചറിയൽ രേഖ
- പോളിസി ഉടമയുമായുള്ള ബന്ധത്തിന്റെ തെളിവ്
- ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
ഈ ക്ലെയിമുകൾ കാലതാമസമില്ലാതെ ഉടനടി അംഗീകരിക്കുമെന്നാണ് എൽഐസി വാഗ്ദാനം ചെയ്തത്. രേഖകൾ പരിശോധിച്ചു പൂർത്തിയാക്കിയാൽ ഉടൻ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് അയക്കുന്നതാണ്.
More From GoodReturns

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

എട്ടാം ശമ്പള കമ്മീഷൻ: നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി, നിങ്ങളുടെ നിർദ്ദേശം എങ്ങനെ നൽകാം..?

ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ഇന്ത്യയിൽ വില കൂട്ടാനാകാതെ കമ്പനികൾ, കാരണമിതാണ്

സാമ്പത്തിക വർഷം അവസാനിക്കുന്നു; മാർച്ച് 31-ന് മുൻപ് നിങ്ങൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ

Eid-ul-Fitr 2026: കേരളത്തിലും ഗൾഫിലും പെരുന്നാൾ എന്ന്..? ചന്ദ്രൻ എപ്പോൾ ദൃശ്യമാകും, അറിയേണ്ടതെല്ലാം

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

ബുക്ക് ചെയ്തിട്ടും എൽപിജി സിലിണ്ടർ കിട്ടിയില്ലേ..? പേടിക്കേണ്ട ആവശ്യമില്ല, ഡെലിവറി സ്റ്റാറ്റസ് പരിശോധിക്കാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

പുറത്തിറങ്ങുമ്പോൾ കുട എടുക്കാൻ മറക്കരുത്, വരുന്നത് ഇടിമിന്നലോട് കൂടിയ മഴ, അറിയാം കാലാവസ്ഥാ റിപ്പോർട്ട്



Click it and Unblock the Notifications