ദില്ലി: പേടിഎമ്മുമായി കൈകോർത്ത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഡിജിറ്റൽ പേയ്‌മെന്റുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണ് എൽഐസി പേടിഎമ്മിനെ നിയമിച്ചിട്ടുള്ളത്. നേരത്തെ മറ്റൊരു പേയ്‌മെന്റ് കമ്പനിയുമായി എൽഐസി കരാറിലേർപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പേയ്‌മെന്റുകൾ ഡിജിറ്റൽ മോഡുകളിലേക്ക് മാറുന്നതിനായി പേടിഎമ്മുമായി പുതിയ കരാർ ഒപ്പുവെക്കുന്നത്. പുതിയ കരാറിന് സുഗമമായ പേയ്‌മെന്റ് എളുപ്പത്തിലാക്കുക, പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാക്കുക, പേയ്‌മെന്റ് ചാനലുകളിൽ കൂടുതൽ പങ്കാളികളെ (ബാങ്കുകൾ, വാലറ്റുകൾ മുതലായവ) ചേർക്കുക എന്നിവ ആവശ്യമാണ്. ഇതിന് വേണ്ടിയാണ് പേടിഎമ്മുമായി കൈകോർത്തിട്ടുള്ളത്.
അതേസമയം എൽഐസിയുമായി കരാറുണ്ടാക്കുന്നതിനായി 17 ഓളം പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളാണ് ലേലത്തിൽ പങ്കെടുത്തതെന്നാണ് എൽഐസിയോടടുത്ത വൃത്തങ്ങൾ അറിയിച്ചത്. യുപിഐ അല്ലെങ്കിൽ കാർഡ് പേയ്‌മെന്റ് സേവനങ്ങൾ നൽകാനുള്ള പേടിഎമ്മിന്റെ കഴിവാണ് എൽഐസിയുമായുള്ള കരാറിന് അനുകൂലമായത്.

കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഡിജിറ്റൽ പേയ്‌മെന്റുകളിൽ കുതിപ്പുണ്ടായതാണ് എൽഐസിയെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചിട്ടുള്ളത്. എൽഐസി കണ്ടു. ഡിജിറ്റൽ പേയ്മെന്റായി 60,000 കോടി രൂപ പ്രീമിയം കളക്ഷനാണ് എൽഐസിയ്ക്ക് ലഭിച്ചത്. ബാങ്കുകൾ വഴിയുള്ള പണമിടപാടുകൾക്ക് പുറമേ ആണിത്. ഏകദേശം 8 കോടി ഡിജിറ്റൽ ഇടപാടുകളും ഇക്കാലയളവിൽ എൽഐസിയിൽ നടന്നിട്ടുണ്ട്. ഡിജിറ്റൽ പേയ്മെന്റിന്റെ എണ്ണം കുത്തനെ ഉയരുമെന്നും എൽഐസി പ്രതീക്ഷിക്കുന്നു. പ്രീമിയം പേയ്‌മെന്റുകൾക്ക് മാത്രമല്ല, ഇൻഷുറൻസ് ഏജന്റുമാർ ശേഖരിക്കുന്ന പണമടയ്ക്കൽ ഉൾപ്പെടെ എല്ലാത്തരം ശേഖരണങ്ങൾക്കും എൽഐസി ഒരു അന്തിമ പരിഹാരം തേടിയിരുന്നു. ഇതാണ് ഡിജിറ്റൽ പേയ്മെന്റിലേക്ക് എത്തിയിട്ടുള്ളത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
