ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ഇന്‍ഷൂറന്‍സ് സ്ഥാപനമായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനും ( എൽഐസി) ഓൺലൈൻ പേയ്‌മെന്റുകൾ സ്വീകരിക്കാൻ തുടങ്ങി. ഇനിമുതൽ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും ഓൺലൈൻ വഴിയും പ്രീമിയം അടയ്‌ക്കാൻ കഴിയും. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് (പ്രീമിയം പുതുക്കൽ, വായ്‌പ തിരിച്ചടയ്‌ക്കൽ) പ്രത്യേക ചാർജുകളൊന്നും ഈടാക്കില്ല.
ഓൺലൈൻ വഴി എൽഐസി പ്രീമിയം അടയ്‌ക്കുന്നതെങ്ങനെ?
1. ആദ്യം www.licindia.in എന്ന എൽഐസിയുടെ വെബ്‌സൈറ്റിൽ പ്രവേശിക്കുക. നിങ്ങളുടെ പ്രീമിയം അടയ്‌ക്കേണ്ട പോളിസികളുടെ ലിസ്റ്റ് കാണുന്നതിന് 'പേ പ്രീമിയം ഓൺലൈൻ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിന് ശേഷം പ്രീമിയം അടയ്‌ക്കേണ്ട പോളിസികൾ തിരഞ്ഞെടുക്കുക. (പേയ്‌മെന്റ് നടത്തുന്നതിന് മുൻപ് നിങ്ങളുടെ പോളിസി ഇൻഷുറൻസ് കമ്പനിയുമായോ ഇൻഷുററുമായോ എൻറോൾ ചെയ്‌തിട്ടുണ്ടോയെന്ന് ഉറപ്പാക്കുക). നിങ്ങൾ ഉപഭോക്തൃ പോർട്ടൽ ഓപ്‌ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യണം. പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ 'LIC PayDirect' ഓപ്‌ഷൻ ഉപയോഗിച്ച് പണമടയ്‌ക്കാം. ഇതിൽ നിങ്ങൾക്ക് പ്രീമിയം തുക അടയ്‌ക്കൽ, എൽഐസി പുതുക്കൽ, വായ്‌പ തിരിച്ചടയ്‌ക്കൽ തുടങ്ങിയവ ചെയ്യാം.
2. മുകളിൽ പറഞ്ഞ ഘട്ടം കഴിഞ്ഞാൽ ഒരു പേജ് തുറക്കുന്നതാണ്. ഇതിൽ നിങ്ങളുടെ ഉപയോക്തൃ ഐഡി, പാസ്‌വേഡ് പോലുള്ള ലോഗിൻ വിശദാംശങ്ങൾ നൽകുക. ക്രെഡൻഷ്യൽ നൽകി കഴിഞ്ഞാൽ പേയ്‌മെന്റ് പേജിലേക്ക് പോകുന്നതാണ്. ഇവിടെ നിങ്ങൾക്ക് മൂന്ന് ഓപ്‌ഷൻ കാണാം - നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ. പ്രീമിയം തുക അടയ്‌ക്കാൻ നിങ്ങൾക്ക് ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കാം. ഇൻഷുറൻസ് കമ്പനിയുമായി പോളിസികൾ എൻറോൾ ചെയ്ത ഉപഭോക്താക്കൾക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.
3. നിങ്ങൾ തിരഞ്ഞെടുത്തത് നെറ്റ്‌ബാങ്കിംഗ് ഓപ്‌ഷൻ ആണെങ്കിൽ നിങ്ങളുടെ ബാങ്ക് വെബ്‌സൈറ്റിലേക്ക് പോകുന്നതാണ്. ഇവിടെ ബാങ്ക് ക്രെഡൻഷ്യൽ ഉപയോഗിച്ച് ലോഗിൻ ചെയ്‌ത ശേഷം പണമടയ്‌ക്കാവുന്നതാണ്. ഇതിന് ശേഷം നിങ്ങളുടെ സ്‌ക്രീനിൽ എൽഐസിയ്‌ക്ക് പണം നൽകിയതായി സന്ദേശം ലഭിക്കും. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ് നിങ്ങൾ പണമടയ്‌ക്കുന്നതെങ്കിൽ കാർഡിന്റെ ക്രെഡൻഷ്യൽ നൽകിയാൽ മതി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
