ന്യൂഡൽഹി: ബജറ്റ് പ്രഖ്യാപനത്തിലെ പൊതുമേഖലാ ഓഹരികൾ വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് എൽഐസി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് നടത്തും. ചൊവ്വാഴ്‌ച്ച ജീവനക്കാര്‍ ദേശവ്യാപകമായി 'ഇറങ്ങിപ്പോക്ക് സമരം' നടത്തുമെന്ന് ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചൊവ്വാഴ്‌ച്ച 12.15 മുതൽ ഉച്ചയ്ക്ക് 1.15 വരെ രാജ്യവ്യാപകമായി ഒരു മണിക്കൂർ പണിമുടക്ക് നടത്തുമെന്നും, തുടർന്ന് ഞങ്ങളുടെ എല്ലാ ഓഫീസുകളിലും പ്രകടനം നടത്തുന്നതായിരിക്കുമെന്നും എൽഐസി എംപ്ലോയീസ് അസോസിയേഷന്റെ കൊൽക്കത്ത ഡിവിഷൻ വൈസ് പ്രസിഡന്റ് പ്രദീപ് മുഖർജി പറഞ്ഞു.
2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എല്‍ഐസി എന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഓഹരി വില്‍പ്പന പ്രഖ്യാപനമുണ്ടായത്. അടുത്ത സാമ്പത്തിക വർഷത്തിൽ 2.1 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കാനുള്ള സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് എൽഐസിയുടെ ഓഹരി വിൽപന.

32 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എല്‍ഐസിക്ക് ഇന്ത്യന്‍ സമ്പദ് വ്യസ്ഥയില്‍ 29 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2610 കോടി രൂപ കേന്ദ്ര സർക്കാരിന് എൽഐസി ലാഭവിഹിതം കൈമാറിയിരുന്നു. കൂടാതെ 50,000 കോടി രൂപയുടെ ബോണസും പോളിസി ഉടമകള്‍ക്ക് സ്ഥാപനം നൽകിയിരുന്നു. നിലവിൽ നല്ല രീതിയിൽ പ്രവർത്തിച്ചിട്ടും ഓഹരി വിൽക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന്നെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. രാജ്യത്തൊട്ടാകെ എല്‍ഐസിക്ക് 34923 പ്രീമിയം കളക്ഷന്‍ കേന്ദ്രങ്ങളുണ്ട്. ഇതിന് പുറമെ എല്‍ഐസിക്ക് രാജ്യത്ത് ആകെ 11280 ബ്രാഞ്ച് ഓഫീസുകളുമുണ്ട്. എല്‍ഐസിയുടെ മൊത്തം ആസ്തി 36,65,743 കോടിയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
