ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി), ഉപഭോക്താക്കളുടെ എല്ലാ പ്രീമിയം കുടിശ്ശികകളും അടയ്‌ക്കാനുള്ള സമയം ഏപ്രിൽ 15 വരെ നീട്ടി. കോവിഡ്-19 വ്യാപനം തടയുന്നതിനായി നിരവധി സംസ്ഥാനങ്ങൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ പോളിസി ഉടമകൾക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയും പോളിസി അടയ്‌ക്കുന്നതിലുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് എൽഐസിയുടെ ഈ തീരുമാനം. ലൈഫ് ഇൻഷുറൻസ് മാർക്കറ്റിന്റെ മൂന്നിൽ നാല് ഭാഗവും സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറൻസ് കമ്പനിയായ എൽഐസിയാണ് നിയന്ത്രിക്കുന്നത്. അതിനാൽ തന്നെ ഇത് പോളിസി ഉടമകൾക്ക് വളരെ ആശ്വാസകരമായ തീരുമാനമായിരിക്കും.
'ഓൺലൈനായോ അല്ലെങ്കിൽ മറ്റ് മാർഗങ്ങൾ വഴിയോ പ്രീമിയങ്ങൾ അടയ്‌ക്കാൻ കഴിയാത്ത ഇടങ്ങളിൽ 2020 ഏപ്രിൽ 15 വരെ പ്രീമിയം അടയ്ക്കുന്നതിന് ഇളവ് നൽകിയ തീരുമാനം ഉപയോക്താക്കൾക്ക് ആശ്വാസം പകരുമെന്ന്' എൽഐസി ഒരു പ്രസ്താവനയിൽ പറഞ്ഞു.

കൊറോണ വൈറസ് കേസുകൾ കണ്ടെത്തിയ ഒന്നിലധികം സംസ്ഥാനങ്ങളിലെ 75 ഓളം ജില്ലകളിൽ അവശ്യ സേവനങ്ങൾ ഒഴികെയുള്ള ഓഫീസുകൾ, പൊതുഗതാഗത സേവനങ്ങൾ, കടകൾ, വിപണികൾ എന്നിവ അടച്ചുപൂട്ടൽ സർക്കാർ നിർദ്ദേശിച്ചിരുന്നു. അവശ്യ സേവനങ്ങൾ ഒഴികെയുള്ളവ പരിപൂർണമായും അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. പൊതുഗതാഗതങ്ങളുടെ നിയന്ത്രിത ഉപയോഗം, പല സംസ്ഥാനങ്ങളിലും സെക്ഷൻ 144 ഏർപ്പെടുത്തുക, രാജ്യത്തെ പ്രൊഫഷണലുകൾക്ക് നിർബന്ധിത വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുക തുടങ്ങി വൈറസിന്റെ കമ്മ്യൂണിറ്റി വ്യാപനം തടയുന്നതിന് സർക്കാർ നിരവധി നടപടികൾ അവതരിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലാകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കവിഞ്ഞു. കോവിഡ്-19 ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഏഴായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേരെ കോവിഡ് 19 ബാധിച്ചിരിക്കുന്നത്. 67 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 64 പേർ ഇന്ത്യക്കാരാണ്. കേരളത്തിലും 67 പേർക്ക് കോവിഡ്-19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയും കേരളവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡൽഹിയിലാണ്. 29 കേസുകളാണ് ഡൽഹിയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ യഥാക്രമം 28, 27 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തെലങ്കാനയിലും കർണാടകയിലും 26 കോവിഡ് 19 പോസിറ്റീവ് കേസുകളും പഞ്ചാബിൽ 21 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications