വാര്‍ധക്യ കാലവും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണമെന്നാണ് ഏവരുടെയും ആഗ്രഹം. സാമ്പത്തിക കാര്യങ്ങളില്‍ ആ സമയത്ത് ഞെരുക്കമോ മറ്റ് പ്രയാസങ്ങളോ ഉണ്ടാവരുതെന്നും നാം ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ ഇങ്ങനെയൊക്കെ വെറുതേ ആഗ
വാര്‍ധക്യ കാലവും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണമെന്നാണ് ഏവരുടെയും ആഗ്രഹം. സാമ്പത്തിക കാര്യങ്ങളില്‍ ആ സമയത്ത് ഞെരുക്കമോ മറ്റ് പ്രയാസങ്ങളോ ഉണ്ടാവരുതെന്നും നാം ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ ഇങ്ങനെയൊക്കെ വെറുതേ ആഗ്രഹിച്ചിരുന്നാല്‍ മാത്രം പോരാ. അങ്ങനെ സന്തോഷത്തോടെയുള്ള ഒരു റിട്ടയര്‍മെന്റ് കാലം നിങ്ങള്‍ക്ക് ലഭ്യമാകണമെങ്കില്‍ അതിന് കൃത്യമായ ആസൂത്രണവും വേണം. എത്രയും നേരത്തേ ആസൂത്രണം ആരംഭിക്കുന്നുവോ അത്രയും നല്ലത്. ഓരോ മാസവും നിങ്ങള്‍ക്ക് ആവശ്യമായ ഒരു നിശ്ചിത തുക സ്ഥിരമായി വേണമെങ്കില്‍ അതിന് അനുയോജ്യമായ നിക്ഷേപ പദ്ധതികള്‍ തന്നെ നിക്ഷേപത്തിനായി തെരഞ്ഞെടുക്കേണ്ടതുണ്ട്.
ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ
ഓരോ മാസവും പെന്ഷന് രീതിയില്‍ നിക്ഷേപകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്ന അത്തരത്തിലുള്ള ധാരാളം പദ്ധതികളുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയും ഉപയോക്താക്കള്‍ക്കായി അത്തരമൊരു പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്. അതാണ് ജീവന് അക്ഷയ് പോളിസി. ഈ പദ്ധതി പ്രകാരം ഒറ്റത്തവണ പ്രീമിയത്തില്‍ നിങ്ങള്‍ക്ക് ഓരോ മാസവും സ്ഥിരമായ ഒരു തുക പെന്‍ഷനായി ലഭിക്കും. ഓരോ വ്യക്തിയ്ക്കും അവരുടെ സ്വന്തം പേരിലോ പ്രിയപ്പെട്ടവരുടെ പേരിലോ പോളിസിയില്‍ ചേരാവുന്നതാണ്.
ജീവന് അക്ഷയ് പോളിസി
ജീവന് അക്ഷയ് പോളിസി പ്രകാരം പോളിസി ഉടമയ്ക്ക് പദ്ധതിയില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും തുടര്‍ന്ന് ഓരോ മാസവും അതിനനുസൃതമായ തുക പെന്‍ഷനായി വാങ്ങിക്കുകയും ചെയ്യാം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഈ നിക്ഷേപ പദ്ധതിയിലൂടെ നിക്ഷേപകന് പൂര്‍ണ സുരക്ഷിതത്വവും ഉറപ്പാക്കാവുന്നതാണ്. നിക്ഷേപം നടത്തുന്ന തുകയെ സംബന്ധിച്ച് യാതൊരു തരത്തിലുള്ള ആശങ്കകളും പോളിസി ഉടമയ്ക്ക് ഉണ്ടാകേണ്ടതില്ല.
പെന്ഷന് കാലാവധി
കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള എല്‍ഐസി ഈ പദ്ധതി പ്രകാരം പല തരത്തിലുള്ള തെരഞ്ഞെടുപ്പുകളാണ് പോളിസി ഉടമകള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. വാര്‍ഷികാടിസ്ഥാനത്തിലോ, അര്‍ധ വാര്‍ഷികാടിസ്ഥാനത്തിലോ, പാദ വാര്‍ഷികാടിസ്ഥാനത്തിലോ, പ്രതി മാസത്തിലോ നിക്ഷേപകന്റെ താത്പര്യത്തിനനുസരിച്ച് പെന്ഷന് കാലാവധി തിരഞ്ഞെടുക്കാം.
പെന്ഷന് കാലാവധി പോളിസി ഉടമയ്ക്ക് തീരുമാനിക്കാം
ഏത് കാലയളവിലേക്ക് പെന്ഷന് തിരഞ്ഞെടുക്കണമെന്നത് പൂര്‍ണമായും പോളിസി ഉടമയുടെ തീരുമാനമാണ്. ഏത് കാലയളവില്‍ പെന്ഷന് തുക ലഭിക്കുന്നതാണ് പോളിസി ഉടമയ്ക്ക് അഭികാമ്യം എന്ന് വിലയിരുത്തി അതിന് ശേഷം മേല്പ്പറഞ്ഞവയില് നിന്നും യോജിച്ച പെന്ഷന് കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്.
ആര്‍ക്കൊക്കെ ഗുണഭോക്താക്കളാകാം?
30 വയസ്സ് മുതല്‍ 85 വയസ്സ് വരെ പ്രായമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും പോളിസിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കും. ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്ക് ചേര്‍ന്ന് ജോയിന്റ് അക്കൗണ്ടും ആരംഭിക്കാവുന്നതാണ്. എന്നാല്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ജീവന് അക്ഷയ് പോളിസി പ്രകാരം പോളിസി ഉടമയ്ക്ക് വായ്പാ സേവനങ്ങള്‍ ലഭ്യമാകുകയില്ല എന്നതാണ്.
വായ്പ ലഭിക്കുകയില്ല
മറ്റ് മിക്ക നിക്ഷേപ പദ്ധതികളിലും നിക്ഷേപ തുകയുടെ നിശ്ചിത പരിധി വരെ വായ്പയായി വാങ്ങിക്കുവാന്‍ ഉപയോക്താവിന് സാധിക്കാറുണ്ട്. നിക്ഷേപം ആരംഭിച്ച് ഒരു നിശ്ചിത വര്‍ഷം പൂര്‍്ത്തിയായതിന് ശേഷം മാത്രമേ ഇത്തരം വായ്പകള്‍ അനുവദിച്ചു നല്‍കുകയുള്ളൂ. നിക്ഷേപകന്റെ ജീവിതത്തിലെ അത്രയും അനിവാര്യമായ ആവശ്യങ്ങള്‍ക്ക് മാത്രമാണ് വായ്പകള്‍ ലഭിക്കുക. വായ്പ നല്കിയാലും മിനിമം തുക അക്കൗണ്ടില്‍ മെച്യൂരിറ്റി കാലയളവ് വരെ നിലനിര്‍ത്തുകയും വേണം.
ചുരുങ്ങിയ നിക്ഷേപം 1 ലക്ഷം രൂപ
ജീവന് അക്ഷയ് പോളിസിയുടെ ഗുണഫലം ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 1 ലക്ഷം രൂപയെങ്കിലും പോളിസി ഉടമ നിക്ഷേപം നടത്തേണ്ടതായുണ്ട്. ഒരു പോളിസി ഉടമയ്ക്ക് നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. എത്ര തുക വേണമെങ്കിലും പോളിസി ഉടമയ്ക്ക് ജിവന് അക്ഷയ് സ്കീമില്‍ നിക്ഷേപം നടത്താവുന്നതാണ്.
പെന്ഷന് എങ്ങനെ?
ഉദാഹരണത്തിന് 9,00,000 രൂപയുടെ ഇന്ഷ്യേഡ് തുകയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങള്‍ 9,16,200 രൂപ നിക്ഷേപം നടത്തേണ്ടതുണ്ട്. പദ്ധതിയില്‍ 1 ശതമാനം നികുതി ഇളവും നിക്ഷേപകന് ലഭിക്കും. നിങ്ങള്‍ പോളിസിയില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ ഓരോ മാസവും നിങ്ങള്‍ക്ക് 6,859 രൂപ പെന്‍ഷനായി ലഭിക്കും. പാദ വാര്‍ഷികാടിസ്ഥാനത്തില്‍ സ്വീകരിക്കുമ്പോള്‍ 20,745 രൂപയും അര്‍ധ വാര്‍ഷികാടിസ്ഥാനത്തിലാണെങ്കില്‍ 42,008 രൂപയും വാര്‍ഷികാടിസ്ഥാനത്തിലാണെങ്കില്‍ 86,265 രൂപയും പെന്‍ഷനായി ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications