ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) എന്ന പേരിന് ഏറെ ജനപ്രീതിയാണ്. ലൈഫ് ഇൻഷൂറൻസ് എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു വ്യക്തിയുടേയും മനസിൽ ഓടിയെത്തുന്ന പേരാണ് എൽ.ഐ.സി. നിരവധി പോളിസികൾ എൽ.ഐ.സി മുന്നോട്ട് വെക്കുന്നുണ്ട്. പല പേരുകളും നിങ്ങൾക്ക് സുപരിചിതമായിരിക്കും. അതിൽ എല്ലാവർക്കും പ്രിയപ്പെട്ട പോളിസിയാണ് എൽ.ഐ.സി ജീവൻ ആനന്ദ്. കാരണം കാലയളവിലുടനീളം പോളിസി ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങളാണ് ജീവൻ ആനന്ദ് വാഗ്ദാനം ചെയ്യുന്നത്.
ഈ പോളിസിയുടെ മറ്റൊരു ആകർഷകമായ കാര്യമെന്തെന്നാൽ പ്രതിദിനം വെറും 45 രൂപ മാറ്റിവെച്ചാൽ 35 വർഷം കൊണ്ട് പോളിസി ഉടമകൾക്ക് 25 ലക്ഷം രൂപ നേടാൻ കഴിയും. ദിവസവും 45 രൂപ ചിലവാക്കിയാൽ ജീവിതം പൂർണമായും സുരക്ഷിതമാക്കാം. ബോണസും മരണ ആനുകൂല്യങ്ങളും മാത്രമല്ല ഈ ടേം പോളിസിയിൽ പറയുന്നത്. ആക്‌സിഡൻ്റൽ ഡെത്ത്, ഡിസെബിലിറ്റി റൈഡർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പ്രീമിയം പേയ്‌മെൻ്റ് കാലാവധി പൂർത്തിയായാലും ഇൻഷുറൻസ് പരിരക്ഷ പ്രാബല്യത്തിൽ തുടരുമെന്ന് പ്ലാൻ ഉറപ്പാക്കുന്നു.
പോളിസി സുരക്ഷ നൽകുന്നു
ജീവനൻ ആനന്ദ് പോളിസികൾ സുരക്ഷിതമായ വരുമാനം ഉറപ്പ് വരുത്തുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ അധിക കവറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത്, ഒരു വ്യക്തി അപകടത്തിൽ മരിച്ചാൽ 5 ലക്ഷം രൂപയുടെ അധിക കവറേജ്. ഒരുപക്ഷേ അപകടത്തിൽ പോളിസി ഉടമയ്ക്ക് എന്തെങ്കിലും വൈകല്യങ്ങൾ സംഭവിക്കുകയാണെങ്കിൽ സ്ഥിരമായ സാമ്പത്തിക ആവശ്യങ്ങൾക്കായി ഇൻഷൂർ ചെയ്ത മൊത്തം തുക ഇൻസ്‌റ്റാൾമെൻ്റുകളായി അവർക്ക് ലഭിക്കുമെന്ന് പ്ലാനിലൂടെ വ്യക്തമാക്കുന്നു.

സവിശേഷതകൾ
- മൊത്തം തുകയും അധിക ബോണസുകളും നൽകുന്നു
- കാലാവധിക്ക് ശേഷവും ആനുകൂല്യങ്ങൾ ലഭിക്കും. ഒപ്പം ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നു.
- പോളിസി ഉടമ മരിച്ചാൽ മൊത്തം തുകയും നോമിനിക്ക് ലഭിക്കും
- അധിക ടോപ്പ്-അപ്പ് കവറുകൾക്കുള്ള ഓപ്ഷൻ
- പോളിസി ഉടമയ്ക്ക് ജീവിതകാലം മുഴുവൻ സാമ്പത്തിക പരിരക്ഷ നൽകുന്നു
- തിരഞ്ഞെടുത്ത കാലാവധിയുടെ അവസാനം ഒറ്റത്തവണയായി ഒരു തുക ഉറപ്പ് നൽകുന്നു.
- 18 വയസ്സാണ് പോളിസി എടുക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം. പരമാവധി 50 വയസ്സ് വരെയാവാം.
- പോളിസി കാലാവധി: 15 മുതൽ 35 വർഷം വരെ
- അടിസ്ഥാനപരമായ മൊത്തം തുക: 1,00,000 രൂപ
- റിവൈവൽ: 2 വർഷത്തിനുള്ളിൽ
- റിബേറ്റ്: പ്രതിവർഷം 2%. ആറ് മാസത്തേക്ക്: 1%
- ലോൺ യോഗ്യത: 3 വർഷത്തിന് ശേഷം
അത്ര ആകർഷകമല്ല, ഈ ടാറ്റ ഓഹരി വിൽക്കാൻ ബ്രോക്കറേജ് ശുപാർശ, വിശദമായി അറിയാം
25 ലക്ഷം എങ്ങനെ ഉറപ്പാക്കാം
ദിവസവും 45 മാറ്റി വെച്ചാൽ എല്ലാ മാസവും 1,358 രൂപ നിക്ഷേപിക്കാം. ഇത് 35 വർഷത്തോളം നിക്ഷേപിച്ചാൽ 25 ലക്ഷം രൂപയുടെ ഉറപ്പുള്ള കവറേജ് നേടാം. ഈ പോളിസി 15 മുതൽ 35 വർഷം വരെയുള്ള ദീർഘകാല പദ്ധതിയാണ്. നിങ്ങൾക്ക് പൂർണ സുരക്ഷയാണ് ഇതുവഴി ലഭിക്കുന്നത്.
ഈ പോളിസിയിൽ രണ്ട് ബോണസുകളും ഉൾപ്പെടുന്നു. 35 വർഷത്തേക്ക് മൊത്തം നിക്ഷേപം 5,70,500 രൂപയും അടിസ്ഥാന തുക 5 ലക്ഷം രൂപയും. കാലാവധി പൂർത്തിയാകുമ്പോൾ, പോളിസി ഉടമയ്ക്ക് 8.60 ലക്ഷം രൂപ റിവിഷനറി ബോണസും 11.50 ലക്ഷം രൂപ അന്തിമ ബോണസും ഡെപ്പോസിറ്റ് ചെയ്ത തുകയ്ക്ക് പുറമെ ലഭിക്കും. പോളിസിക്ക് കുറഞ്ഞത് 15 വർഷത്തെ കാലാവധി ഉണ്ടെങ്കിലെ ഈ ബോണസുകൾ ലഭിക്കുകയുള്ളൂ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications